x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ണാ​ഭ​മാ​യി പ്ര​വേ​ശ​നോ​ത്സ​വം


Published: June 2, 2026 06:30 AM IST | Updated: June 2, 2026 06:30 AM IST

പാ​ല​ക്കാ​ട്: വി​വേ​ച​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത, തു​ല്യ​ത​യു​ള്ള, സു​ര​ക്ഷി​ത​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഓ​രോ കു​ട്ടി​ക്കും ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ.

പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വീ​ഡി​യോ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്കൂ​ളു​ക​ൾ പ​ഠ​ന​ത്തി​നു മാ​ത്ര​മു​ള്ള ഇ​ട​മ​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് പ​റ​ന്നു​യ​രാ​നു​മു​ള്ള ചു​വ​ടു​വ​യ്പ്പു​ക​ളാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ആ​ർ​ജി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​യ​മി​ല്ലാ​തെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും സം​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നും കു​ട്ടി​ക​ൾ​ക്കു ക​ഴി​യു​ന്ന ക്ലാ​സ് മു​റി​ക​ളി​ലാ​ണ് മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും രൂ​പ​പ്പെ​ടു​ന്ന​ത്.

പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​ന​പ്പു​റം കു​ട്ടി​ക​ളു​ടെ ഉ​ള്ളി​ലെ പ്ര​തി​ഭ​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ഒ​പ്പം നി​ൽ​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കു സാ​ധി​ക്ക​ണം. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ലോ​ക​ത്തി​നുത​ന്നെ മാ​തൃ​ക​യാ​ക്കി മാ​റ്റ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഠ​ന​ത്തി​നു പു​റ​മെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ​കാ​യി​ക രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൈ​സ​ർ​ഗി​ക​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വ്യ​ക്തി​ത്വ​വി​ക​സ​നം, സ​ത്യ​സ​ന്ധ​ത, സ​ൽ​സ്വ​ഭാ​വം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് മി​ക​ച്ച വി​ദ്യാ​ല​യ​ന്ത​രീ​ക്ഷം സ​ഹാ​യി​ക്കു​മെ​ന്നും എം​പി ഓ​ർ​മി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ മു​ഖ്യാ​തി​ഥി​യാ​യി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ചു. സ്കൂ​ൾ ലേ​ഗോ പ്ര​കാ​ശ​നം കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഓ​ലി​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​യ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​സാ​മു​ദ്ദീ​ൻ പൊ​ന്നം​കോ​ട്, വി.​കെ. റ​ഷീ​ന, മ​ണ്ണാ​ർ​ക്കാ​ട് ഡി​ഇ​ഒ വി. ​അ​നി​ത, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. ശ​ശി​ധ​ര​ൻ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​അ​ബൂ​ബ​ക്ക​ർ, കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, കെ.​കെ. മ​ണി​ക​ണ്ഠ​ൻ, പി​ടി​എ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ജ​യ​രാ​ജ​ൻ, വി​സ്മി ഷി​ന്‍റോ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ടി. ​സ​ബി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ മൈ​ക്കി​ൾ ജോ​സ​ഫ്, പി.​എ. അ​ജ​യ്, സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​പ്ര​ഫു​ൽ​ദാ​സ്, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Varnabhamai

Recent News

Corehub Up