തൃശൂർ: എട്ടുപേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ വാഹനാപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ദേശീയപാതാ അഥോറിറ്റി (പാലക്കാട്) പ്രോജക്ട് ഡയറക്ടറും തൃശൂർ ആർടിഒയും രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ചരക്കുലോറികളുടെ അനധികൃത പാർക്കിംഗും ദേശീയപാതാ അഥോറിറ്റി കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടകാരണമെന്ന ആരോപണം പ്രത്യേകം അന്വേഷിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.