Movies
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങളുടെ പ്രണയം പരസ്യമാക്കി വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ കൈയിൽ ചുംബിച്ചുകൊണ്ടാണ് ഇനി ഒന്നും ഒളിക്കാനില്ലെന്ന ഭാവത്തോടെ വിജയ് പ്രണയം വെളിപ്പെടുത്തിയത്.
രശ്മികയുടെ പുതിയ ചിത്രം ദ് ഗേൾഫ്രണ്ടിന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്ക്കാണ് മനോഹരമായ ഈ രംഗം അരങ്ങേറിയത്. ചുംബനം നൽകിയ വിജയ്യെ നോക്കി നാണിച്ചു നിൽക്കുന്ന രശ്മികയെയും കാണാം.
Movies
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കാലങ്ങളായുള്ള സിനിമലോകത്തെ സംസാരവിഷയങ്ങളിലൊന്ന്. ഇപ്പോഴിതാ വിജയ്യെ തന്നെ വിവാഹം ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് രശ്മിക.
ഹോണസ്റ്റ് ടൗൺഹാൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക മന്ദാന മനസുതുറന്നത്. ഇതുവരെ കൂടെ അഭിനയിച്ചവരിൽ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് വിജയ് ദേവരകൊണ്ട എന്നായിരുന്നു രശ്മികയുടെ മറുപടി.
ഒരു ജീവിത പങ്കാളിയിൽ താൻ എന്തൊക്കെയാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ചോദ്യം. ‘സത്യസന്ധമായും ആഴത്തിലും മനസിലാക്കാൻ കഴിവുള്ള ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസിലാക്കാൻ മടിയില്ലാത്ത ഒരാളെയാണ് എനിക്ക് വേണ്ടത്, യഥാർഥത്തിൽ നല്ലവനായ ഒരാൾ. എനിക്കൊപ്പമോ എനിക്ക് വേണ്ടിയോ യുദ്ധം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്. നാളെ എനിക്കെതിരെ ഒരു യുദ്ധമുണ്ടായാൽ എനിക്ക് വേണ്ടി പോരാടുന്നയാളായിരിക്കണം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഞാനും വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ തയാറാണ്.’ രശ്മികയുടെ മറുപടി ഇങ്ങനെയായിരുന്നു.
ഇതുവരെ അഭിനയിച്ച നടന്മാരിൽ ആരെയാണ് കൊല്ലുക, ആരെയാണ് വിവാഹം കഴിക്കുക, ആരെയാണ് ഡേറ്റ് ചെയ്യുക എന്ന ചോദ്യത്തിന് നരുട്ടോ (ആനിമേഷൻ കഥാപാത്രം)യുമായി ഡേറ്റ് ചെയ്യുമെന്നും വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കുമെന്നും രശ്മിക മറുപടി നൽകി.
വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രശ്മികയുടെ പരമാർശം. വിവാഹത്തിനുള്ള ഒരുക്കൾ ഇരുവരും ആരംഭിച്ചു എന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.
അതേസമയം തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം ഒക്ടോബറിൽ, ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെയാണ് വിജയും രശ്മികയും ഫെബ്രുവരിയിൽ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നത്.
National
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് -44 (ഹൈദരാബാദ്-ബംഗുളൂരു ഹൈവേ)ൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
ആന്ധ്രാപ്രദേശിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയിൽ താരം സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കുകളില്ലാതെ വിജയ് ദേവരകൊണ്ട രക്ഷപ്പെട്ടു.
വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളു.