വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹവിരുന്നിൽ പങ്കെടുത്ത് സിനിമ ലോകം. ഹൈദരബാദിലെ ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ ഹോട്ടലിൽ സംഘടിപ്പിച്ച റിസപ്ഷനിൽ ബോളിവുഡ്, തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രിയിൽ നിന്നുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

അല്ലു അർജുൻ, രാം ചരൺ, ഭാര്യ ഉപാസന, കരൺ ജോഹർ, മൃണാൾ ഠാക്കൂർ, നാഗാർജുന, അമല, നാഗചൈതന്യ, ശ്രീലീല തുടങ്ങി നിരവധി പേരാണ് വിരോഷ് വിരുന്നിന് സാക്ഷ്യം വഹിക്കാനെത്തിയത്.

ഇന്നലെ നടന്ന വിവാഹവിരുന്നോട് കൂടി ഇരുവരുടെയും വിവാഹസംബന്ധമായ എല്ലാ ആഘോഷങ്ങളും അവസാനിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം.

ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹത്തിനുശേഷം ആരാധകർക്കായും മാധ്യമങ്ങൾക്കായും പ്രത്യേക വിരുന്ന് സംഘടിപ്പിച്ചു.
Tags : Vijay Deverakonda Rashmika wedding Reception virosh