x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​വേ​ദി​യി​ൽ ര​ശ്മി​ക​യു​ടെ കൈ​യി​ൽ ചും​ബി​ച്ച് വി​ജ​യ്; ഒ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി താ​ര​ങ്ങ​ൾ


Published: November 13, 2025 09:21 AM IST | Updated: November 13, 2025 09:21 AM IST

നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും. ര​ശ്മി​ക​യു​ടെ കൈ​യി​ൽ ചും​ബി​ച്ചു​കൊ​ണ്ടാ​ണ് ഇ​നി ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ന്ന ഭാ​വ​ത്തോ​ടെ വി​ജ​യ് പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ശ്മി​ക​യു​ടെ പു​തി​യ ചി​ത്രം ദ് ​ഗേ​ൾ​ഫ്ര​ണ്ടി​ന്‍റെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​നി​ട​യ്ക്കാ​ണ് മ​നോ​ഹ​ര​മാ​യ ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ചും​ബ​നം ന​ൽ​കി​യ വി​ജ​യ്‌​യെ നോ​ക്കി നാ​ണി​ച്ചു നി​ൽ​ക്കു​ന്ന ര​ശ്മി​ക​യെ​യും കാ​ണാം.

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും ഇ​ത്ര​യ​ധി​കം അ​ടു​പ്പം കാ​ണി​ക്കു​ന്ന​ത്. 2026 ഫെ​ബ്രു​വ​രി​യി​ൽ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ടു​ത്തി​ടെ​യാ​ണ് ര​ശ്മി​ക​യു​ടേ​യും വി​ജ​യ്‌​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ വ​ച്ച് വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗീ​ത ഗോ​വി​ന്ദം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്.

Tags : Vijay Deverakonda Rashmika Mandanna LOVE MOVIE NEWS

Recent News

Corehub Up