Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VijaySethupathi

മണിരത്നം ചിത്രം 'ഇഞ്ചി വെള്ളം' 2027 ജനുവരിയിൽ

ക്ലാ​സി​ക് സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന റൊ​മാ​ന്‍റി​ക് ചി​ത്രം 'ഇ​ഞ്ചി വെ​ള്ളം' അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി 29-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. വി​ജ​യ് സേ​തു​പ​തി​യും സാ​യ് പ​ല്ല​വി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം ആ​ഗോ​ള റി​ലീ​സാ‍​യി തി​യറ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണു നി​ർ​മാ​താ​ക്ക​ൾ പ​ദ്ധ​തി​യി​ടു​ന്ന​ത്.

ക​ന്ന​ഡ​താ​രം ചൈ​ത്ര ജെ ​ആ​ച്ച​റും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. മ​ണി​ര​ത്നം ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് റൊ​മാ​ന്‍റി​ക് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. എ.​ആ​ർ. റ​ഹ്‌​മാ​നാ​ണു സംഗീതം. എ​വി​ക് മു​ഖോ​പാ​ധ്യാ​യ് ഛായാ​ഗ്ര​ഹ​ണ​വും ശ്രീ​ക​ർ പ്ര​സാ​ദ് എ​ഡി​റ്റിം​ഗും കൈ​കാ​ര്യം ചെ​യ്യു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി സ്ട്രീ​മിം​ഗ് അ​വ​കാ​ശം നെ​റ്റ്ഫ്ളി​ക്സും മ്യൂ​സി​ക് റൈ​റ്റ്സ് സോ​ണി മ്യൂ​സി​ക്കും സ്വ​ന്ത​മാ​ക്കി​.

Latest News

Corehub Up