Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പോലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡൽഹിയിലെത്തി. വിവാഹത്തിൽ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിക്കും. ഇന്നാണ് ഡിജിപി ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്നുമാണ് സംസ്ഥാന പോലീസ് അറിയിക്കുകയാണ്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പോലീസ് അറിയിക്കും.
പെൺകുട്ടി കേരളത്തിലുണ്ട്. പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. പോലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പോലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
Kerala
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച കേസില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നാളെ ദേശീയ എസ് സി എസ് ടി കമ്മീഷന് മുന്‍പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നേരത്തെ കമ്മീഷന് ഈ വിഷയത്തില്‍ നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ജനന രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായെന്നു കണ്ടെത്തിയിരുന്നതായി അദ്ദേഹം കമ്മീഷനെ അറിയിക്കും.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസിന് മുന്‍പാകെ പെണ്‍കുട്ടി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രായപൂര്‍ത്തിയായി എന്നു രേഖപ്പെടുത്തിയിരുന്നു. അതേ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി. താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് സൂചന.
തൃക്കാക്കരയിലും കാക്കനാടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മീഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.
Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഒറിജിനൽ ആണെന്നും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടില്‍ പറയുന്നത്.
ഇതേ ആധാർ നമ്പരാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ കേരള ഡിജിപി ഹാജരാകണമെന്നും നിര്‍ദേശം നല്കി.
കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് പിന്നീട് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു.