Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishu Market

Ernakulam

വി​ഷു വി​പ​ണ​ന​മേ​ള

മൂ​വാ​റ്റു​പു​ഴ: കു​ടും​ബ​ശ്രീ വി​ഷു വി​പ​ണ​ന​മേ​ള പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ധ​ന്യ അ​രു​ണ്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ​യും കു​ടും​ബ​ശ്രീ ക​ര്‍​ഷ​ക​രു​ടെ​യും ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ ല​ഭി​ക്കു​ക. സ്റ്റാ​ളി​ലെ കു​ടും​ബ​ശ്രീ ബ്രാ​ന്‍റ​ഡ് ഉ​ല്പ​ന്ന​ങ്ങ​ള്‍ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. വി​വി​ധ​ത​രം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, അ​ച്ചാ​ര്‍, പ​ല​ഹാ​ര​ങ്ങ​ള്‍, പാ​യ​സം, മി​ല്ല​റ്റു​ക​ള്‍, സോ​പ്പു​ക​ള്‍, ക​ണി​വെ​ള്ള​രി, പൊ​ടി​ക​ള്‍, നൈ​റ്റി തു​ണി​ക​ള്‍, മ​റ്റു ജൈ​വ​പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മേ​ള​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷു​ക്ക​ണി കി​റ്റും ല​ഭ്യ​മാ​ണ്. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് മേ​ള.

പോ​ത്താ​നി​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ ഇ​ക്കു​റി വി​ഷു​ച്ച​ന്ത​യ്ക്ക് റി​ക്കാ​ർ​ഡ് വി​ല്പ​ന. ഇ​ന്ന​ലെ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വ്യാ​പാ​ര​മാ​ണ് ന​ട​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു വി​ഷു​ച്ച​ന്ത​യി​ലെ വി​റ്റു​വ​ര​വെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍, ജോ​യി ചെ​റു​കാ​ട്ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. വാ​ഴ​ക്കു​ല, ക​ണി​വെ​ള്ള​രി, ച​ക്ക, തേ​ങ്ങ, മാ​ങ്ങ, പൈ​നാ​പ്പി​ള്‍, പാ​വ​യ്ക്ക, പ​ട​വ​ലം, കു​റ്റി​പ്പ​യ​ര്‍, ചീ​ര, പ​പ്പാ​യ, തേ​ന്‍, നെ​യ്യ് തു​ട​ങ്ങി​യ ഉ​ത്പ​ന​ങ്ങ​ളാ​ണ് അ​ധി​ക​മാ​യി മാ​ര്‍​ക്ക​റ്റി​ലെ​ത്തി​യ​ത്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ച​ന്ത​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ച്ച​യ്ക്ക് 1.30നാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ ലേ​ലം പൂ​ര്‍​ത്തി​യാ​കും.

തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​ത്താ​നി​ക്കാ​ടി​ന് പു​റ​മെ പൈ​ങ്ങോ​ട്ടൂ​ര്‍, പ​ല്ലാ​രി​മം​ഗ​ലം, ആ​യ​വ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്ന് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ട്. വി​എ​ഫ്പി​സി​കെ (വെ​ജി​റ്റ​ബി​ള്‍​സ് ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് കേ​ര​ളം)​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്വാ​ശ്ര​യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ര്‍​ഷി​ക വി​പ​ണ​ന​കേ​ന്ദ്രം.

Latest News

Corehub Up