തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വിഷു വിപണനമേള പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രഞ്ജിനി ദാസ് അധ്യക്ഷത വഹിച്ചു.വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഉത്പന്നങ്ങളാണ് വിഷു വിപണിയിലൂടെ വിറ്റഴിക്കുന്നത്.
ഉണക്കക്കപ്പ ,കപ്പപ്പൊടി, കുടുംബശ്രീ വെളിച്ചെണ്ണ, വിവിധതരം അച്ചാറുകൾ തുടങ്ങി വ്യത്യസ്തമായ ഉത്പന്നങ്ങളും സ്റ്റാളിൽ ലഭ്യമാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, പഞ്ചായത്തംഗങ്ങളായ കെ.എസ്. വേണുഗോപാൽ, ധന്യ സുനിൽ, സീമ ബിനു എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ ചാർജ് ഓഫീസർ സനീഷ്, സിഡിഎസ് മെംബർമാർ, സംരംഭക എംഇസിമാർ, അഗ്രി സിആർപി എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Vishu Market Fair