റാന്നി: വിഷു വിപണിയെ സജീവമാക്കി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിഷു വിപണന മേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ മേള ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഗൃഹോത്പന്നങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജയിംസ് ആദ്യ വില്പന നടത്തി. വാർഡ് മെംബർമാരായ ഏബ്രഹാം വർഗീസ്, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കല സന്തോഷ്, എംഇ ഉപസമിതി അംഗം മണി അമ്പിളി, അഗ്രി സിആർപി അശ്വതി എന്നിവർ പ്രസംഗിച്ചു. സിഡിഎസ് മെംബർമാരായ ശ്യാമള, പുഷ്പ, ശരണ്യ, പി.റ്റി. ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഷുക്കാലത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാകുന്ന വിപണനമേള വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.