മൂവാറ്റുപുഴ: കുടുംബശ്രീ വിഷു വിപണനമേള പ്രവര്‍ത്തനം ആരംഭിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ധന്യ അരുണ്‍ മേള ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ കുടുംബശ്രീ സംരംഭകരുടെയും കുടുംബശ്രീ കര്‍ഷകരുടെയും ഉല്പന്നങ്ങളാണ് മേളയില്‍ ലഭിക്കുക. സ്റ്റാളിലെ കുടുംബശ്രീ ബ്രാന്റഡ് ഉല്പന്നങ്ങള് മേളയുടെ പ്രത്യേകതയാണ്. വിവിധതരം കരകൗശല വസ്തുക്കൾ, അച്ചാര്‍, പലഹാരങ്ങള്‍, പായസം, മില്ലറ്റുകള്, സോപ്പുകള്‍, കണിവെള്ളരി, പൊടികള്‍, നൈറ്റി തുണികള്‍, മറ്റു ജൈവപച്ചക്കറികള്‍ തുടങ്ങിയവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിഷുക്കണി കിറ്റും ലഭ്യമാണ്. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ നഗരസഭ ഓഫീസിന് മുന്നിലാണ് മേള.
പോത്താനിക്കാട്: പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ഇക്കുറി വിഷുച്ചന്തയ്ക്ക് റിക്കാർഡ് വില്പന. ഇന്നലെ മൂന്നു ലക്ഷം രൂപയുടെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ട് ലക്ഷം രൂപയില്‍ താഴെയായിരുന്നു വിഷുച്ചന്തയിലെ വിറ്റുവരവെന്ന് ഭാരവാഹികളായ ബിജു പെരിങ്ങാരപ്പിള്ളില്‍, ജോയി ചെറുകാട്ട് എന്നിവര്‍ പറഞ്ഞു. വാഴക്കുല, കണിവെള്ളരി, ചക്ക, തേങ്ങ, മാങ്ങ, പൈനാപ്പിള്‍, പാവയ്ക്ക, പടവലം, കുറ്റിപ്പയര്‍, ചീര, പപ്പായ, തേന്‍, നെയ്യ് തുടങ്ങിയ ഉത്പനങ്ങളാണ് അധികമായി മാര്‍ക്കറ്റിലെത്തിയത്. രാവിലെ ഒന്‍പത് മുതല്‍ ചന്തയില്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ ഉച്ചയ്ക്ക് 1.30നാണ് ലേലം ചെയ്യുന്നത്. വൈകുന്നേരം ആറോടെ ലേലം പൂര്‍ത്തിയാകും.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിലേക്ക് പോത്താനിക്കാടിന് പുറമെ പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, ആയവന പഞ്ചായത്തുകളില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ എത്തുന്നുണ്ട്. വിഎഫ്പിസികെ (വെജിറ്റബിള്‍സ് ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ ഓഫ് കേരളം)യുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക വിപണനകേന്ദ്രം.
Tags : nattu vishesham Vishu Market