University News
കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ദിവസവേതനാടിസ്ഥാനത്തിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 17 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം17ന് രാവിലെ 10 ന് മങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9048342009.
പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് വിഭാഗം 2026-27 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷനു കീഴിൽ വിവിധ യുജി/പിജി/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ 13 മുതൽ സെപ്റ്റംബർ 03 വരെ. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ( www.kannuruniversity.ac.in ) ലഭ്യമാണ്.
ടൈംടേബിൾ
സർവകലാശാലയുടെ എഫ്വൈയുജിപി പാറ്റേണിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ത്രിവത്സര ബിരുദ പ്രോഗ്രാമുകളുടെ (റെഗുലർ–2024 അഡ്മിഷൻ) നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷകൾ, 2026 സെപ്റ്റംബർ ഒന്പതു മുതൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രവേശനത്തിന് അവസരം
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ, എംഎ മലയാളം പ്രോഗ്രാമിൽ ജനറൽ കാറ്റഗറിയിലും, ഇടിബി, എസ്സി, എസ്ടി, എൽസി എന്നീ സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫി ക്കറ്റുകൾ സഹിതം 14ന് രാവിലെ10ന് മലയാള വിഭാഗത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 9400887801 , 9349852787. കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമു ള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി14 ന് രാവിലെ11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979.കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വര്ഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് 13 ന് രാവിലെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500.
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (ഒരു ഒഴിവ്), എസ്സി കാറ്റഗറി (ഒരു ഒഴിവ്)എൽസി കാറ്റഗറി(ഒരുഒഴിവ്) സീറ്റുകളിലേക്ക്14 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗാമിൽ (FYIMP in Computational Science ) എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നാളെ രാവിലെ10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്പിൽ ഹാജരാകേണ്ടതാണ്.കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോളജിക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ:7306130450.
പരീക്ഷാ കൺട്രോളർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സർവകലാശാല പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് നേരിട്ട്/കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 09.09.2026 ആണ്
ശില്പശാല സമാപിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാല, ബ്രിട്ടീഷ് അക്കാദമി, വെസ്റ്റ്മിൻസ്റ്റർ സർവകലാശാല, സസ്സെക്സ് സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ശില്പശാല സമാപിച്ചു. ‘ആദിവാസി ജീവിതവും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ നടന്ന സെമിനാറിൽ ബ്രിട്ടനിലെ സസ്സെക്സ് സർവകലാശാലയിലെ സെന്റർ ഫോർ വേൾഡ് എൻവയോൺമെന്റൽ ഹിസ്റ്ററി മേധാവി പ്രഫ. വിനീതാ ദാമോദരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷകർ, അധ്യാപകർ, ആദിവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രമുഖ പരിസ്ഥിതി ചരിത്രകാരൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ്), വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലെ പ്രഫ. ഇപ്ഷിത ബാസു, സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ്ന്റ് സ്റ്റഡീസ്, എംജി സർവകലാശാലയിലെ ഡോ. കെ.എ. മഞ്ജുഷ, പോളിസി ആൻഡ് ഡവലപ്മെന്റ് അഡ്വൈസറി ഗ്രൂപ്പിലെ അസോസിയേറ്റ് ഡയറക്ടർ ഡോ. ഏകത ബക്ഷി, എസ്ആർഎം യൂണിവേഴ്സിറ്റി എ.പി ഡോ. ലക്ഷ്മി ചന്ദ്രൻ തുടങ്ങിയവർ രണ്ടാം ദിനത്തിൽ സംസാരിച്ചു. കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം ആണ് ദ്വിദിന രാജ്യാന്തര സെമിനാർ സംഘടിപ്പിച്ചത്.
University News
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ എംബിഎ പ്രോഗ്രാമിന് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഓഗസ്റ്റ് 17-ന് നടക്കും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും വിജ്ഞാപനത്തിൽ പറഞ്ഞ ബാധകമായ മറ്റ് സാക്ഷ്യപത്രങ്ങളും സഹിതം രാവിലെ 10.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in , www.cdoe.uoc.ac.in .
പരീക്ഷാഅപേക്ഷ
എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്കീം) - നാലാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം), ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഓഗസ്റ്റ് 13 വരെയും 210 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
ബിബിഎ എൽഎൽബി ഹോണേഴ്സ് ( 2011 സ്കീം ) - പത്താം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026, എട്ടാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026, ആറാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026, നാലാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഓഗസ്റ്റ് 13 വരെയും 210 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിബിഎ, ബികോം (2023 പ്രവേശനം) നവംബർ 2026, ബിഎ, ബിഎ മൾട്ടിമീഡിയ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2021, 2022 പ്രവേശനം) നവംബർ 2026, ബിഎ മൾട്ടിമീഡിയ (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 210 രൂപ പിഴയോടെ ഒന്പത് വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് പത്ത് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2011 സ്കീം - 2019 മുതൽ 2025 വരെ പ്രവേശനം), എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്കീം - 2021 മുതൽ 2025 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 210 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് പത്ത് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ്-യുജി) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ (നവംബർ 2026) (2021 മുതൽ 2023 വരെ പ്രവേശനം) എഴുതുന്ന ബിഎ, ബിഎസ്സി, ആൾട്ടർനേറ്റ് പാറ്റേൺ ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിഎച്ച്എം, ബിഎച്ച്എ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിഎ ഫിലിം ആൻഡ് ടെലിവിഷൻ, ബിഎ.മൾട്ടിമീഡിയ, ബിഎ അഫ്സൽ-ഉൽ-ഉലമ, ബിജിഎ, ബികോം ഓണേഴ്സ്, ബികോം പ്രഫഷണൽ (സിയുസിബിസിഎസ്എസ്-യുജി) കോഴ്സുകളിലെ അഫിലിയേറ്റഡ് കോളജുകൾ, ബിടിഎ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്, ഡോ. ജോൺ മത്തായി സെന്റർ, അരനാട്ടുകര, തൃശൂർ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കും. പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 210 രൂപ പിഴയോടെ സെപ്റ്റംബർ ഒന്പത് വരെയും അപേക്ഷിക്കാം. വിദ്യാർഥികൾക്ക് സ്റ്റുഡന്റ് പോർട്ടൽ മുഖേന അപേക്ഷിക്കാം, വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് -എസ്ഡിഇ) എംഎ ഹിസ്റ്ററി, എംഎ സോഷ്യോളജി (2022 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ് ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.