ബിർമിംഗ്ഹാം: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ മത്സരമാണ്. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക് ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും തത്സമയം.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് 87 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു.
സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 219/1. ശ്രീലങ്ക 20 ഓവറിൽ 132. മറ്റൊരു മത്സരത്തിൽ സ്കോട്ലൻഡ് 40 റൺസിന് അയർലൻഡിനെ കീഴടക്കി. സ്കോർ: സ്കോട്ലൻഡ് 20 ഓവറിൽ 161/5. അയർലൻഡ് 19.1 ഓവറിൽ 121.