Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Order

ബഹുധ്രുവ ലോകക്രമം പ്രോത്സാഹിപ്പിക്കും; പുടിൻ-ഷി കൂടിക്കാഴ്ചയിൽ പ്രഖ്യാപനം

ബെ​​​യ്ജിം​​​ഗ്: ​​​റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും ബെ​​​യ്ജിം​​​ഗി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​ത്തം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ബ​​​ഹു​​​ധ്രു​​​വ ലോ​​​ക​​​ക്ര​​​മം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

വാ​​​ണി​​​ജ്യം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​രു​​​പ​​​തോ​​​ളം ക​​​രാ​​​റു​​​ക​​​ൾ​​​ക്കും ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​രു​​​പ​​​തോ​​​ളം മ​​​റ്റു ക​​​രാ​​​റു​​​ക​​​ളും ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്നാ​​​ണു ബ​​​ന്ധ​​​പ്പെ​​​ട്ട വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ചൈ​​​ന​​​യി​​​ൽ പ്ര​​​കൃ​​​തി​​​വാ​​​ത​​​കം എ​​​ത്തി​​​ക്കാ​​​ൻ ര​​​ണ്ടാ​​​മ​​​തൊ​​​രു പൈ​​​പ്പ്‌​​​ലൈ​​​ൻ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. പ്ര​​​തി​​​വ​​​ർ​​​ഷം 5000 കോ​​​ടി ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​ർ വാ​​​ത​​​കം ചൈ​​​ന​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ‘പ​​​വ​​​ർ ഓ​​​ഫ് സൈ​​​ബീ​​​രി​​​യ 2’ പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടു മു​​​ന്പ് ആരം​​​ഭി​​​ച്ച​​​താ​​​ണ്.

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യെ​​​ന്നാ​​​ണ് റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, വാ​​​ത​​​ക​​​വി​​​ല സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നും ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ളാ​​​മെ​​​ന്നും നി​​​രീ​​​ക്ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു.

ചൈ​​​ന​​​യും റ​​​ഷ്യ​​​യും ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​ കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പു​​​ടി​​​നോ​​​ടു ഷി ​​​പ​​​റ​​​ഞ്ഞ​​​താ​​​യി ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ​​​ശ്ചി​​​മേ​​​ഷ്യാ പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ചൈ​​​ന​​​യ്ക്ക് ഊ​​​ർ​​​ജ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ സ്ഥി​​​ര​​​ത​​​യോ​​​ടെ ന​​​ല്കാ​​​ൻ റ​​​ഷ്യ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന് പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up