x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാറുന്ന ലോകക്രമവും തളരുന്ന ഐക്യരാഷ്‌ട്രസഭയും

ഡോ. ​​​​​സോ​​​​​ണി സി. ​​​​​ജോ​​​​​ർ​​​​​ജ്
Published: March 24, 2026 12:46 AM IST | Updated: March 24, 2026 12:46 AM IST

ര​​​​​​​​ണ്ടാം ലോ​​​​​​​​ക​​​​​​​​മ​​​​​​​​ഹാ​​​​​​​​യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​ണ​​​​​​​​ത​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യി "ഇ​​​​​​​​നി ഒ​​​​​​​​രി​​​​​​​​ക്ക​​​​​​​​ലും ഇ​​​​​​​​ത് ആ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്’ എ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​ജ്ഞ​​​​​​​​യോ​​​​​​​​ടെ 1945ൽ ​​​​​​​​രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച ഐ​​​​​​​​ക്യ​​​​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​​​​സ​​​​​​​​ഭ എ​​​​​ൺ​​​​​പ​​​​​താം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കം ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കേ​​​​​​​​ണ്ട സ​​​​​​​​മ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്. എ​​​​​​​​ന്നാ​​​​​​​​ൽ, അ​​​​​​​​തി​​​​​​​​ജീ​​​​​​​​വ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ നെ​​​​​​​​ട്ടോ​​​​​​​​ട്ട​​​​​​​​മാ​​​​​​​​ണ് ന്യൂ​​​​​​​​യോ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ലെ ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്.

ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ജ​​​​​​​​നു​​​​​​​​വ​​​​​​​​രി​​​​​​​​യി​​​​​​​​ൽ, "ആ​​​​​​​​സ​​​​​​​​ന്ന​​​​​​​​മാ​​​​​​​​യ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ’​​​​​നി​​​​​​​​ന്ന് സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യെ ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട് യു​​​​​എ​​​​​​​​ൻ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ അ​​​​​​​​ന്‍റോ​​​​​​​​ണി​​​​​​​​യോ ഗു​​​​​​​​ട്ടെറ​​​​​​​​സ് 193 അം​​​​​​​​ഗ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഒ​​​​​​​​രു അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര ക​​​​​​​​ത്ത് അ​​​​​​​​യ​​​​​​​​ച്ചു. ജൂ​​​​​​​​ലൈ ആ​​​​​​​​കു​​​​​​​​ന്പോ​​​​​​​​ഴേ​​​​​​​​ക്കും പ​​​​​​​​ണം തീ​​​​​​​​ർ​​​​​​​​ന്നേ​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ൽ​​​​​​​​കി. ഈ "പാ​​​​​​​​പ്പ​​​​​​​​ര​​​​​​​​ത്ത​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള ഓ​​​​​​​​ട്ടം’ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല. ര​​​​​​​​ണ്ടാം ലോ​​​​​​​​ക​​​​​​​​മ​​​​​​​​ഹാ​​​​​​​​യു​​​​​​​​ദ്ധാ​​​​​​​​ന​​​​​​​​ന്ത​​​​​​​​രം രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ട്ട ലോ​​​​​​​​ക​​​​​​​​ക്ര​​​​​​​​മം​​​​​ത​​​​​​​​ന്നെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ ഏ​​​​​​​​റ്റ​​​​​​​​വും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ തെ​​​​​​​​ളി​​​​​​​​വാ​​​​​​​​ണ്. ഒ​​​​​​​​രു വ​​​​​​​​ശ​​​​​​​​ത്ത്, ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹാ​​​​​​​​യി - അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക - ത​​​​​​​​ന്‍റെ ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് പി​​​​​ന്മാ​​​​​​​​റു​​​​​​​​ന്നു. മ​​​​​​​​റു​​​​​​​​വ​​​​​​​​ശ​​​​​​​​ത്ത്, ചി​​​​​​​​ല രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ (ബ്രി​​​​​​​​ക്സ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ) പു​​​​​​​​തി​​​​​​​​യ ബ​​​​​​​​ദ​​​​​​​​ൽ ക്ര​​​​​​​​മം കെ​​​​​​​​ട്ടി​​​​​​​​പ്പ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്നു. ഈ ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​വി​​​​​​​​ശേ​​​​​​​​ഷം ഇ​​​​​​​​ന്ത്യ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള എ​​​​​​​​ല്ലാ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും ബാ​​​​​​​​ധി​​​​​​​​ക്കും. കാ​​​​​​​​ര​​​​​​​​ണം, യു​​​​​​​​എ​​​​​​​​ൻ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക സ​​​​​​​​ഹാ​​​​​​​​യം, സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ദൗ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​രോ​​​​​​​​ഗ്യ സേ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​ന്നി​​​​​​​​വ​​​​​​​​യെ​​​​​​​​ല്ലാം ഈ ​​​​​​​​പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ൽ രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

യു​​​​​​​​എ​​​​​​​​ൻ സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ൽ

2025 അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത് 157 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റി​​​​​​​​ന്‍റെ (1.57 ബി​​​​​​​​ല്യ​​​​​​​​ണ്‍) കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ്. മു​​​​​​​​ൻ​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ ഇ​​​​​​​​ര​​​​​​​​ട്ടി​​​​​​​​യി​​​​​​​​ല​​​​​​​​ധി​​​​​​​​കം. 193 അം​​​​​​​​ഗ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ 42 രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ വി​​​​​​​​ഹി​​​​​​​​തം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ല്ല. 2026ലെ ​​​​​​​​ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ അ​​​​​​​​സം​​​​​​​​ബ്ലി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച 345 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​ർ ബ​​​​​​​​ജ​​​​​​​​റ്റ് (3.45 ബി​​​​​​​​ല്യ​​​​​​​​ണ്‍) ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​ത്ത അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന.

​​​അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക: ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ക​​​​​​​​ട​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യാ​​​​​​​​ണ്. സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ബ​​​​​​​​ജ​​​​​​​​റ്റി​​​​​​​​ലേ​​​​​​​​ക്ക് മാ​​​​​​​​ത്രം 219 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​ർ (2.19 ബി​​​​​​​​ല്യ​​​​​​​​ണ്‍) കു​​​​​​​​ടി​​​​​​​​ശി​​​​​​​​ക​​​​​​​​യു​​​​​​​​ണ്ട്. 2025ലെ 82.7 ​​​​​​​​കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റും 2026ലെ 76.7 ​​​​​​​​കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ. സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ല​​​​​​​​ന പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​ധി​​​​​​​​ക​​​​​​​​മാ​​​​​​​​യി 240 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റും (2.4 ബി​​​​​​​​ല്യ​​​​​​​​ണ്‍) കു​​​​​​​​ടി​​​​​ശി​​​​​​​​ക​​​​​​​​യു​​​​​​​​ണ്ട്. ട്രം​​​​​​​​പ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം 2025ലെ ​​​​​​​​മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ബ​​​​​​​​ജ​​​​​​​​റ്റ് വി​​​​​​​​ഹി​​​​​​​​ത​​​​​​​​വും ത​​​​​​​​ട​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​ച്ചു. 31 യു​​​​​​​​എ​​​​​​​​ൻ ബോ​​​​​​​​ഡി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് പി​​​​​​​​ൻ​​​​​​​​വാ​​​​​​​​ങ്ങി, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യം 2022ലെ 1,700 ​​​​​​​​കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് 200 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റാ​​​​​​​​യി ഗ​​​​​​​​ണ്യ​​​​​​​​മാ​​​​​​​​യി വെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​റ​​​​​​​​ച്ചു.

ബ​​​​​​​​ജ​​​​​​​​റ്റ് വെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​റ​​​​​​​​യ്ക്ക​​​​​​​​ൽ

ഗു​​​​​​​​ട്ടെറ​​​​​​​​സ് 2026ലെ ​​​​​​​​ബ​​​​​​​​ജ​​​​​​​​റ്റ് 371.5 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് 323.8 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റാ​​​​​​​​യി (15.1%) കു​​​​​​​​റ​​​​​​​​ച്ച് പു​​​​​​​​തു​​​​​​​​ക്കി​​​​​​​​യ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചു. ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 2,900 ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ല്ലാ​​​​​​​​താ​​​​​​​​ക്കും. ഇ​​​​​​​​ത് 18.8% കു​​​​​​​​റ​​​​​​​​വാ​​​​​​​​ണ്.

മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക പ്ര​​​​​​​​ത്യാ​​​​​​​​ഘാ​​​​​​​​ത​​​​​​​​ങ്ങ​​​​​​​​ൾ: ലോ​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്, 2025ലെ ​​​​​​​​ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക്കു​​​​​​​​റ​​​​​​​​വ് മൂ​​​​​​​​ലം 22 പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ 6,700 ആ​​​​​​​​രോ​​​​​​​​ഗ്യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യോ അ​​​​​​​​ട​​​​​​​​ച്ചു​​​​​​​​പൂ​​​​​​​​ട്ടു​​​​​​​​ക​​​​​​​​യോ ചെ​​​​​​​​യ്യേ​​​​​​​​ണ്ടിവ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ന്നാ​​​​​​​​ണ്. ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 5.3 കോ​​​​​​​​ടി ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ (53 മി​​​​​​​​ല്യ​​​​​​​​ണ്‍) ചി​​​​​​​​കി​​​​​​​​ത്സാ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു.

സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ല​​​​​​​​നം ത​​​​​​​​ക​​​​​​​​രു​​​​​​​​ന്നു: 2025-26ലെ ​​​​​​​​സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ല​​​​​​​​ന ബ​​​​​​​​ജ​​​​​​​​റ്റ് 538 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​റാ​​​​​​​​ണ്, എ​​​​​​​​ന്നാ​​​​​​​​ൽ അ​​​​​​​​ട​​​​​​​​യ്ക്കാ​​​​​​​​ത്ത വി​​​​​​​​ഹി​​​​​​​​തം മൂ​​​​​​​​ലം ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 200 കോ​​​​​​​​ടി ഡോ​​​​​​​​ള​​​​​​​​ർ കു​​​​​​​​റ​​​​​​​​വു​​​​​​​​ണ്ട്. ട്രം​​​​​​​​പ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന പ​​​​​​​​രി​​​​​​​​പാ​​​​​​​​ല​​​​​​​​ന ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് സൂ​​​​​​​​ച​​​​​​​​ന ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. സൈ​​​​​​​​നി​​​​​​​​ക പി​​​​​​​​ൻ​​​​​മാ​​​​​റ്റം, സി​​​​​​​​വി​​​​​​​​ലി​​​​​​​​യ​​​​​​​​ൻ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​നം, വ്യോ​​​​​​​​മ പി​​​​​​​​ന്തു​​​​​​​​ണ കു​​​​​​​​റ​​​​​​​​യ്ക്ക​​​​​​​​ൽ എ​​​​​ന്നി​​​​​​​​വ ഇ​​​​​​​​തി​​​​​​​​ന​​​​​​​​കം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചു.

ഈ ​​​​​​​​സാ​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി വെ​​​​​​​​റു​​​​​​​​മൊ​​​​​​​​രു "രേ​​​​​​​​ഖാ​​​​​​​​മൂ​​​​​​​​ല​​​​​​​​മു​​​​​​​​ള്ള പ്ര​​​​​​​​ശ്നം​​​’ എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ലു​​​​​​​​പ​​​​​​​​രി ഒ​​​​​​​​രു പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​രാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ൽ-​​​​​​​​ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ ബ​​​​​​​​ന്ദി

യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ ഏ​​​​​​​​റ്റ​​​​​​​​വും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ഘ​​​​​​​​ട​​​​​​​​ക​​​​​​​​മാ​​​​​​​​യ സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ൽ കാ​​​​​​​​ര്യ​​​​​​​​ക്ഷ​​​​​​​​മ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കാ​​​​​​​​ത്ത നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. അ​​​​​​​​ഞ്ച് സ്ഥി​​​​​​​​രാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ - അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക, റ​​​​​​​​ഷ്യ, ചൈ​​​​​​​​ന, ബ്രി​​​​​​​​ട്ട​​​​​​​​ൻ, ഫ്രാ​​​​​​​​ൻ​​​​​​​​സ് - വീ​​​​​​​​റ്റോ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തോ​​​​​​​​ടെ ഇ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ലോ​​​​​​​​ക​​​​​​​​ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യ​​​​​​​​യു​​​​​​​​ടെ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷം മാ​​​​​​​​ത്രം പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​അ​​​​​​​​ഞ്ച് രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ ലോ​​​​​​​​ക സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​ധേ​​​​​​​​യം നി​​​​​​​​ർ​​​​​​​​ണ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ, കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ക്യ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി പ​​​​​​​​റ​​​​​​​​ഞ്ഞാ​​​​​​​​ൽ, നി​​​​​​​​ർ​​​​​​​​ണ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​തെ ത​​​​​​​​ട​​​​​​​​യു​​​​​​​​ന്നു. ഒ​​​​​​​​രു രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന് 192 രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഇ​​​​​​​​ഷ്ടം ത​​​​​​​​ട​​​​​​​​യാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന ഈ ​​​​​​​​സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നേ​​​​​​​​ർ​​​​​​​​വി​​​​​​​​പ​​​​​​​​രീ​​​​​​​​ത​​​​​​​​മാ​​​​​​​​ണ്.

ആ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​യ്ക്കും ലാ​​​​​​​​റ്റി​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യ്ക്കും 145 കോ​​​​​​​​ടി ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യ​​​​​​​​യു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ക്കും സു​​​​​ര​​​​​ക്ഷാ​​​​​കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ പ്രാ​​​​​​​​തി​​​​​​​​നി​​​​​​​​ധ്യ​​​​​​​​മി​​​​​​​​ല്ല.

2024ൽ ​​​"​​​​​ഭാ​​​​​​​​വി​​​​​​​​ക്കാ​​​​​​​​യു​​​​​​​​ള്ള ഉ​​​​​​​​ട​​​​​​​​ന്പ​​​​​​​​ടി’ എ​​​​​​​​ന്ന പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​ര​​​​​​​​ണ മാ​​​​​​​​തൃ​​​​​​​​ക സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ൽ വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ലോ​​​​​​​​ക നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ ച​​​​​​​​ർ​​​​​​​​ച്ച ചെ​​​​​​​​യ്തു. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ത താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളും​​​​​മൂ​​​​​​​​ലം എ​​​​​​​​ല്ലാ ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

യു​​​​​​​​എ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ട്രം​​​​​​​​പ് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച "ബോ​​​​​​​​ർ​​​​​​​​ഡ് ഓ​​​​​​​​ഫ് പീ​​​​​​​​സ്’ യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ പ്രാ​​​​​​​​ധാ​​​​​​​​ന്യം കു​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്.
​​​
മ്യാ​​​​​​​​ൻ​​​​​​​​മ​​​​​​​​ർ, സി​​​​​​​​റി​​​​​​​​യ, യെ​​​​​​​​മ​​​​​​​​ൻ

മ്യാ​​​​​​​​ൻ​​​​​​​​മ​​​​​​​​റി​​​​​​​​ലെ സൈ​​​​​​​​നി​​​​​​​​ക അ​​​​​​​​ട്ടി​​​​​​​​മ​​​​​​​​റി​​​​​​​​ക്കു ശേ​​​​​​​​ഷ​​​​​​​​മു​​​​​​​​ള്ള മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ ലം​​​​​​​​ഘ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, സി​​​​​​​​റി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ദ​​​​​​​​ശാ​​​​​​​​ബ്ദ​​​​​​​​ക്കാ​​​​​​​​ല​​​​​​​​ത്തെ ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​യു​​​​​​​​ദ്ധം, യെ​​​​​​​​മ​​​​​​​​നി​​​​​​​​ലെ പ​​​​​​​​ട്ടി​​​​​​​​ണി തു​​​​​ട​​​​​ങ്ങി​​​​​യ ​​​ദു​​​​​​​​ര​​​​​​​​ന്ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ​​​​​​​​ല്ലാം യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ൽ പ്ര​​​​​​​​തീ​​​​​​​​കാ​​​​​​​​ത്മ​​​​​​​​കം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര രാ​​​​​​​​ഷ്‌ട്രീ​​​​​​​​യം മൂ​​​​​​​​ലം സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ൽ ഓ​​​​​​​​രോ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ലും സ്തം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്നു.

ഈ ​​​​​​​​സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ യു​​​​​​​​എ​​​​​​​​ന്നിന്‍റെ നി​​​​​​​​സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത ഒ​​​​​​​​രു സ​​​​​​​​ന്ദേ​​​​​​​​ശം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു. "ശ​​​​​​​​ക്ത​​​​​​​​രാ​​​​​​​​യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌ട്ര നി​​​​​​​​യ​​​​​​​​മം ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മ​​​​​​​​ല്ല.’ ഈ ​​​​​​​​സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​ണ് ലോ​​​​​​​​ക​​​​​​​​ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ന് ഏ​​​​​​​​റ്റ​​​​​​​​വും അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​രം.

(തു​​​ട​​​രും)

കാ​​​​​​​​ഞ്ഞി​​​​​​​​ര​​​​​​​​പ്പ​​​​​​​​ള്ളി അ​​​​​​​​മ​​​​​​​​ൽ​​​​​​​​ജ്യോ​​​​​​​​തി എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് കോ​​​​​​​​ള​​​​​​​​ജ് (ഓ​​​​​​​​ട്ടോ​​​​​​​​ണ​​​​​​​​മ​​​​​​​​സ്) റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഡീ​​​​​​​​നാ​​​​​​​​ണ് ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൻ

K-Rail Survey

യു​​​​​​​​എ​​​​​​​​ൻ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ട യു​​​​​​​​ദ്ധ​​​​​​​​ക്ക​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ൾ

യു​​​​​​​​എ​​​​​​​​ന്നിന്‍റെ നി​​​​​​​​​​​സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത ഏ​​​​​​​​റ്റ​​​​​​​​വും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ്. ഒ​​​​​​​​രു നി​​​​​​​​ശ​​​​​​​​ബ്‌​​​​​ദ കാ​​​​​​​​ഴ്ച​​​​​​​​ക്കാ​​​​​​​​ര​​​​​​​​ൻ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ്ഈ ആ​​​​​ഗോ​​​​​ള​​​​​സം​​​​​ഘ​​​​​ട​​​​​ന.​​​​​​​​ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യും ഇ​​​​​​​​സ്രാ​​​​​​​​യേ​​​​​​​​ലും സം​​​​​​​​യു​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി ഇ​​​​​​​​റാ​​​​​​​​നെ​​​​​​​​തി​​​​​​​​രേ സൈ​​​​​​​​നി​​​​​​​​കനീ​​​​​​​​ക്കം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് തൊ​​​​​​​​ട്ടു​​​​​​​​മു​​​​​​​​ന്പ് വ​​​​​​​​രെ യു​​​​​​​​എ​​​​​​​​ൻ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ലി​​​​​ന്‍റെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ജീ​​​​​​​​വ​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു.

ഗു​​​​​​​​ട്ടെ​​​​​​​​റ​​​​​​​​സി​​​​​​​​ന്‍റെ അ​​​​​​​​ന്ത്യ​​​​​​​​ശാ​​​​​​​​സ​​​​​​​​നം: ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി പ​​​​​​​​കു​​​​​​​​തി​​​​​​​​യോ​​​​​​​​ടെ, മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യം വ​​​​​​​​ഷ​​​​​​​​ളാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത് ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ടു​​​​​​​​ത്ത് അ​​​​​​​​ന്‍റോ​​​​​​​​ണി​​​​​​​​യോ ഗു​​​​​​​​ട്ടെ​​​​​​​​റ​​​​​​​​സ് എ​​​​​​​​ല്ലാ പ​​​​​​​​ക്ഷ​​​​​​​​ത്തോ​​​​​​​​ടും സം​​​​​​​​യ​​​​​​​​മ​​​​​​​​നം പാ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു. ഒ​​​​​​​​മാ​​​​​​​​നും ഖ​​​​​​​​ത്ത​​​​​​​​റും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​വ​​​​​​​​ന്ന ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് യു​​​​​​​​എ​​​​​​​​ൻ പൂ​​​​​​​​ർ​​​​​​​​ണ പി​​​​​​​​ന്തു​​​​​​​​ണ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ പ്ര​​​​​​​​ത്യേ​​​​​​​​ക ദൂ​​​​​​​​ത​​​​​ന്മാ​​​​​​​​ർ ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു.

യു​​​​​​​​എ​​​​​​​​ൻ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ൻ ചി​​​​​​​​ല കാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​റാ​​​​​​​​ൻ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌ട്ര നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ലം​​​​​​​​ഘി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന് അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യും ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലും വാ​​​​​​​​ദി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ, യു​​​​​​​​എ​​​​​​​​ൻ അ​​​​​​​​നു​​​​​​​​മ​​​​​​​​തി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​തെ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത് ചാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ർ ലം​​​​​​​​ഘ​​​​​​​​ന​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​ൻ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​ച്ചു.

യു​​​​​​​​എ​​​​​​​​ൻ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഐ​​​​​​​​എ​​​​​​​​ഇ​​​​​​​​എ (ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ ഏ​​​​​ജ​​​​​ൻ​​​​​സി) ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ അ​​​​​​​​പൂ​​​​​​​​ർ​​​​​​​​ണ​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ചു. യു​​​​​​​​എ​​​​​​​​ൻ വ​​​​​​​​ഴി​​​​​​​​യു​​​​​​​​ള്ള ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ത്തി​​​​​​​​ന് സ​​​​​​​​മ​​​​​​​​യം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി മൈ​​​​​​​​ക്ക് വാ​​​​​​​​ൾ​​​​​​​​ട്ട്സി​​​​​​​​ന്‍റെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട്. യു​​​​​​​​ദ്ധം തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ശേ​​​​​​​​ഷം മാ​​​​​​​​ർ​​​​​​​​ച്ച് 11ന് ​​​​​​​​ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​​​ഷ്‌ട്ര​​​​​​​​സ​​​​​​​​ഭ പ്ര​​​​​​​​മേ​​​​​​​​യം പാ​​​​​​​​സാ​​​​​​​​ക്കി. ഇ​​​​​​​​ത് അ​​​​​​​​യ​​​​​​​​ൽ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​ നേ​​​​​​​​രേ ഇ​​​​​​​​റാ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​പ​​​​​​​​ല​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2022 മു​​​​​​​​ത​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന യു​​​​​​​​ക്രെ​​​​​​​​യ​​​​​​​​ൻ യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ, ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ റ​​​​​​​​ഷ്യ സ്ഥി​​​​​​​​രാം​​​​​​​​ഗ​​​​​​​​മാ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ ഫ​​​​​​​​ല​​​​​​​​പ്ര​​​​​​​​ദ​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യും എ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ലി​​​​​​​​ന് ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ല്ല. ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​കാ​​​​​​​​രിത​​​​​​​​ന്നെ ന്യാ​​​​​​​​യാ​​​​​​​​ധി​​​​​​​​പ​​​​​​​​നാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു കോ​​​​​​​​ട​​​​​​​​തി​​​​​യേ​​​​​ക്കാ​​​​​​​​ൾ വ​​​​​​​​ലി​​​​​​​​യ പ​​​​​​​​രി​​​​​​​​ഹാ​​​​​​​​സ്യ​​​​​​​​ത വേ​​​​​​​​റെ​​​​​​​​യി​​​​​​​​ല്ല.

2021ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​നം മു​​​​​​​​ത​​​​​​​​ൽ റ​​​​​​​​ഷ്യ യു​​​​​​​​ക്രെ​​​​​​​​യ്ൻ അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​ൽ സൈ​​​​​​​​ന്യ​​​​​​​​ത്തെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ക്കാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾത​​​​​​​​ന്നെ യു​​​​​​​​എ​​​​​​​​ൻ ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു. 2014-15 കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലെ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​ൻ യു​​​​​​​​എ​​​​​​​​ൻ സു​​​​​​​​ര​​​​​​​​ക്ഷാ സ​​​​​​​​മി​​​​​​​​തി ആ​​​​​​​​ഹ്വാ​​​​​​​​നം ചെ​​​​​​​​യ്തു. 2014 മു​​​​​​​​ത​​​​​​​​ൽത​​​​​​​​ന്നെ യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ ഒ​​​​​​​​രു മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ സം​​​​​​​​ഘം യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​ലെ സൈ​​​​​​​​നി​​​​​​​​ക നീ​​​​​​​​ക്ക​​​​​​​​ങ്ങ​​​​​​​​ളും വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ലം​​​​​​​​ഘ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​വ​​​​​​​​ർ നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തി​​​​​​​​രു​​​​​​​​ന്നു. എ​​​​​ന്നാ​​​​​ൽ യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു.​​​​​റ​​​​​​​​ഷ്യ​​​​​​​​ക്ക് വീ​​​​​​​​റ്റോ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രം ഉ​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള ഒ​​​​​​​​രു പ്ര​​​​​​​​മേ​​​​​​​​യ​​​​​​​​വും പാ​​​​​​​​സാ​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ല്ല.

നേ​​​​​​​​രി​​​​​​​​ട്ടു​​​​​​​​ള്ള സൈ​​​​​​​​നി​​​​​​​​ക അ​​​​​​​​ധി​​​​​​​​കാ​​​​​​​​രം: യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന് സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​യി സൈ​​​​​​​​ന്യ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അം​​​​​​​​ഗ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​നു​​​​​​​​മ​​​​​​​​തി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​തെ സൈ​​​​​​​​നി​​​​​​​​ക​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ടാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 2022 ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 24ന് ​​​​​​​​പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ചെ റ​​​​​​​​ഷ്യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത് ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​​​ഷ്‌ട്ര​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സു​​​​​​​​ര​​​​​​​​ക്ഷാ സ​​​​​​​​മി​​​​​​​​തി യോ​​​​​​​​ഗം ന​​​​​​​​ട​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കേ​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​ത് വ​​​​​​​​ലി​​​​​​​​യ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2023 ഒ​​​​​​​​ക്‌ടോ​​​​​​​​ബ​​​​​​​​ർ മു​​​​​​​​ത​​​​​​​​ൽ ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഹ​​​​​​​​മാ​​​​​​​​സ് സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​​​​തി​​​​​​​​നാ​​​​​​​​യി​​​​​​​​ര​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടു. വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ പ്ര​​​​​​​​മേ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ സു​​​​​​​​ര​​​​​​​​ക്ഷാ കൗ​​​​​​​​ണ്‍സി​​​​​​​​ലി​​​​​​​​ൽ ത​​​​​​​​ട​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു. ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ലെ മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക ദു​​​​​​​​ര​​​​​​​​ന്തം യു​​​​​​​​എന്നി​​​​​ന്‍റെ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​ണ്.

2023 ഏ​​​​​​​​പ്രി​​​​​​​​ൽ മു​​​​​​​​ത​​​​​​​​ൽ സു​​​​​​​​ഡാ​​​​​​​​നി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​യു​​​​​​​​ദ്ധം ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി സൃ​​​​​ഷ്‌​​​​​ടി​​​​​​​​ച്ചു. ദ​​​​​​​​ശ​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് അ​​​​​​​​ഭ​​​​​​​​യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ, കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം ല​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ. യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന്‍റെ ശ്ര​​​​​​​​ദ്ധ ഇ​​​​​​​​തി​​​​​​​​ൽ ഗ​​​​​​​​ണ്യ​​​​​​​​മാ​​​​​​​​യി കു​​​​​​​​റ​​​​​​​​വാ​​​​​​​​ണ്.

2014ലെ ​​​​​​​​ക്രി​​​​​​​​മി​​​​​​​​യ അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന് മു​​​​​​​​ൻ​​​​​​​​പും ആ ​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്തും ഐ​​​​​​​​ക്യ​​​​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​​​​സ​​​​​​​​ഭ വി​​​​​വി​​​​​ധ ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.​​​​​യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ന് തൊ​​​​​​​​ട്ടു​​​​​​​​മു​​​​​​​​ന്പും അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ സ​​​​​​​​മ​​​​​​​​യ​​​​​​​​ത്തു​​​​​​​​മാ​​​​​​​​യി സു​​​​​​​​ര​​​​​​​​ക്ഷാ സ​​​​​​​​മി​​​​​​​​തി എ​​​​​​​​ട്ട് അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര യോ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ ചേ​​​​​​​​ർ​​​​​​​​ന്നു. ക്രി​​​​​​​​മി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ഹി​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യെ അ​​​​​​​​സാ​​​​​​​​ധു​​​​​​​​വാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നും യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ന്‍റെ അ​​​​​​​​ഖ​​​​​​​​ണ്ഡ​​​​​​​​ത സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നും അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്ന പ്ര​​​​​​​​മേ​​​​​​​​യം റ​​​​​​​​ഷ്യ വീ​​​​​​​​റ്റോ ചെ​​​​​​​​യ്തു. ചൈ​​​​​​​​ന വോ​​​​​​​​ട്ടെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ​​​​​നി​​​​​​​​ന്ന് വി​​​​​​​​ട്ടു​​​​​​​​നി​​​​​​​​ന്നു.

അ​​​​​​​​ന്ന​​​​​​​​ത്തെ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ബാ​​​​​​​​ൻ കി ​​​​​​​​മൂ​​​​​​​​ണ്‍ റ​​​​​​​​ഷ്യ​​​​​​​​യും യു​​​​​​​​ക്രെ​​​​​​​​യ്നും സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും നേ​​​​​​​​രി​​​​​​​​ട്ടു​​​​​​​​ള്ള ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ആ​​​​​​​​ഹ്വാ​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. 2014 മാ​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ൽ യു​​​​​​​​ക്രെ​​​​​​​​യ്ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥ​​​​​​​​ന​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം യു​​​​​​​​എ​​​​​​​​ൻ ഒ​​​​​​​​രു മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ സം​​​​​​​​ഘ​​​​​​​​ത്തെ നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു. ക്രി​​​​​​​​മി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ഹി​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്ക് നി​​​​​​​​യ​​​​​​​​മ​​​​​​​​സാ​​​​​​​​ധു​​​​​​​​ത​​​​​​​​യി​​​​​​​​ല്ലെ​​​​​​​​ന്നും ക്രി​​​​​​​​മി​​​​​​​​യ യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും യു​​​​​​​​എ​​​​​​​​ൻ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.

സു​​​​​​​​ര​​​​​​​​ക്ഷാ​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ൽ റ​​​​​​​​ഷ്യ​​​​​​​​ക്ക് സ്ഥി​​​​​​​​രാം​​​​​​​​ഗ​​​​​​​​ത്വം ഉ​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ സൈ​​​​​​​​നി​​​​​​​​ക ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യോ ഉ​​​​​​​​പ​​​​​​​​രോ​​​​​​​​ധ​​​​​​​​മോ ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ യു​​​​​​​​എ​​​​​​​​ന്നി​​​​​​​​ന് സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ല്ല. ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് മു​​​​​​​​ൻ​​​​​​​​പു​​​​​ത​​​​​​​​ന്നെ റ​​​​​​​​ഷ്യ ക്രി​​​​​​​​മി​​​​​​​​യ​​​​​​​​യി​​​​​​​​ൽ പൂ​​​​​​​​ർ​​​​​​​​ണ നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​രു​​​​​​​​ന്നു.

Tags : World Order United Nations Withering

Recent News

Corehub Up