Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ZEE5

കാ​ക്കി സ​ർ​ക്ക​സ് ഏ​പ്രി​ൽ 10 മു​ത​ൽ സീ5​ൽ കാ​ണാം

ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ZEE5 ന്‍റെ പു​തി​യ ഒ​റി​ജി​ന​ൽ സീ​രീ​സ് കാ​ക്കി സ​ർ​ക്ക​സി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. അ​മീ​ൻ ബാ​രി​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​സീ​രീ​സ് റൈ​സ് ഈ​സ്റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ബാ​ന​റി​ൽ ശ്രീ​നി​ധി സാ​ഗ​ർ ആ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 10 മു​ത​ൽ ആ​ണ് സീ​രീ​സ് സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. ന​ട​ൻ ജോ​ജു ജോ​ർ​ജി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് സീ​രീ​സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

Once Upon a Time in Kayamkulam എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​ഏ​ഴ് എ​പ്പി​സോ​ഡ് സീ​രീ​സ്, ഇ​പ്പോ​ൾ കാ​ക്കി സ​ർ​ക്ക​സ് എ​ന്ന പേ​രി​ൽ ആ​ണ് എ​ത്തു​ന്ന​ത്.

മു​നി​ഷ്കാ​ന്ത്, സു​ഭാ​ഷ് സെ​ൽ​വം, രാ​ജേ​ഷ് മാ​ധ​വ​ൻ, ഗൗ​ത​മി നാ​യ​ർ, അ​മൃ​ത,അ​ബ്ദു​ൾ ലീ, ​വി​ൻ​സു റേ​ച്ച​ൽ, രാ​കേ​ഷ് ഉ​ഷാ​ർ, സാ​വി​ത്രി, മ​രു​തു​പാ​ണ്ടി​യ​ൻ, ചി​ത്തി​ര​സേ​ന​ൻ, അ​രു​ൺ, വി​ഘ്നേ​ശ്വ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു വ​ലി​യ താ​ര​നി​ര ത​ന്നെ സീ​രീ​സി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഒ​രു പ​ട്ട​ണ​ത്തി​ൽ ന​ട​ക്കു​ന്ന വി​ചി​ത്ര​മാ​യ ഒ​രു കു​റ്റ​കൃ​ത്യം സ​ബ് ജ​യി​ലി​നെ ആ​കെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ടൈ​റ്റി​ൽ സൂ​ചി​പ്പി​ക്കു​ന്ന പോ​ലെ ത​ന്നെ ഒ​രു കോ​മ​ഡി ത്രി​ല്ല​ർ സീ​രീ​സ് ആ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.

ക​മ്മ​ട്ടം, ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്,കാ​സ​ർ​ഗോ​ഡ് എം​ബ​സി,എ​ന്നി ഹി​റ്റ് സീ​രി​സി​ന് ശേ​ഷം ഉ​ള്ള ഒ​റി​ജി​ന​ൽ സീ​രീ​സ് ആ​ണ് കാ​ക്കി സ​ർ​ക്ക​സ്.

Latest News

Corehub Up