x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ 'ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്' ഡി​സം​ബ​ർ 19 മു​ത​ൽ സീ-5​ൽ


Published: December 14, 2025 11:16 AM IST | Updated: December 14, 2025 11:16 AM IST

പ്രേ​ക്ഷ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ ചി​ത്രം ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ് ഡി​സം​ബ​ർ 19 മു​ത​ൽ സീ-5​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്നു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി​യു​ള്ള ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ചി​ത്രം ആ​ണ് ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്.

കൊ​ച്ചി​യി​ലെ വാ​ട​ക​ഫ്ലാ​റ്റി​ൽ ഒ​രു കു​ഞ്ഞു ഡി​റ്റ​ക്റ്റീ​വ് ഏ​ജ​ൻ​സി​യു​മാ​യി ജീ​വി​ക്കു​ന്ന സി​ഐ ഡൊ​മി​നി​ക് എ​ന്ന ക​ഥാ​പാ​ത്രം ആ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ല്യാ​ണാ​ലോ​ച​ന, ഇ​ൻ​ഷൂ​റ​ൻ​സ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം, അ​വി​ഹി​ത​ബ​ന്ധം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി അ​ല്ല​റ ചി​ല്ല​റ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ക​ക്ഷി​യു​ടെ വ​ഴി. താ​ൻ പോ​ലീ​സി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ള്ളു​ക​ഥ​ക​ൾ പ​റ​യു​ന്നൊ​രു യൂ​ട്യൂ​ബ് ചാ​ന​ലും ക​ക്ഷി​ക്കു​ണ്ട്. ഡൊ​മി​നി​ക്കി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​വാ​ൻ അ​ഭി​മു​ഖ​ത്തി​ന് എ​ത്തു​ന്ന ഗോ​കു​ൽ സു​രേ​ഷി​ന്‍റെ വി​ഘ്നേ​ഷി​ൽ​നി​ന്നാ​ണ് സി​നി​മ തു​ട​ങ്ങു​ന്ന​ത്.

അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ൾ ഡൊ​മ​നി​ക്കി​ന്‍റെ ഫ്ലാ​റ്റ് ഉ​ട​മ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​രു പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടു​ന്നു. നി​സാ​ര​മെ​ന്നു ക​രു​തി ഈ ​ലേ​ഡീ​സ് പ​ഴ്സി​ന്‍റെ ഉ​ട​മ​യെ​ത്തേ​ടി ഇ​റ​ങ്ങു​ന്ന​തോ​ടെ ഡൊ​മി​നി​ക്കി​ന്‍റെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ദു​രൂ​ഹ​മാ​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി–​ഗോ​കു​ൽ സു​രേ​ഷ് കോം​ബോ​യ്ക്കൊ​പ്പം സി​ദ്ദി​ഖ്, വി​നീ​ത്, ഷൈ​ൻ ടോം​ചാ​ക്കോ, വ​ഫ ഖ​ദീ​ജ, വി​ജ​യ് ബാ​ബു, സു​ഷ്മി​ത ഭ​ട്ട് തു​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.

45 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത് മു​ഴു​വ​ൻ അ​ഭി​നേ​താ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും ഫ​ല​മാ​ണെ​ന്ന് മ​മ്മു​ക്ക​യു​ടെ കൂ​ടെ വ​ർ​ക്ക്‌ ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം ഉ​ണ്ട​ന്ന് ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ പ​റ​ഞ്ഞു.

കു​ടും​ബ​വും കു​ട്ടി​ക​ളു​മാ​യി കാ​ണാ​വു​ന്ന ര​സ​ക​ര​മാ​യ കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​യാ​യ ഡൊ​മി​നി​ക് ആ​ൻ​ഡ് ദ് ​ലേ​ഡീ​സ് പേ​ഴ്സ് ഡി​സം​ബ​ർ 19 മു​ത​ൽ സീ-5​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

Tags : Mammootty Dominic and the Ladies' Purse ZEE5 December 19

Recent News

Corehub Up