തമിഴ്, മലയാളം ഭാഷകളിലായി ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമിച്ചിരിക്കുന്നത്.
ഏപ്രിൽ 10 മുതൽ ആണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
Once Upon a Time in Kayamkulam എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോൾ കാക്കി സർക്കസ് എന്ന പേരിൽ ആണ് എത്തുന്നത്.
മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത,അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്.
കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്,കാസർഗോഡ് എംബസി,എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ഒറിജിനൽ സീരീസ് ആണ് കാക്കി സർക്കസ്.
Tags : KAAKKEE CIRCUS Rajesh Madhavan zee5