ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് പിന്തുണയില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മാംദാനി വ്യക്തമാക്കി. എന്നാൽ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി റദ്ദാക്കാൻ നഗര ഭരണകൂടത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയ്ക്കും മതേതരത്വത്തിനും വിരുദ്ധമായ ആശയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്നും മേയർ വ്യക്തമാക്കി. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും പരിപാടികൾ സംഘടിപ്പിക്കാനുള്ള അവകാശത്തെയും മാനിക്കുമ്പോഴും ഇത്തരം ആശയങ്ങളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 29-ന് മാൻഹാട്ടനിൽ നടക്കുന്ന യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ എന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് നഗരത്തിൽ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചകൾ ശക്തമായിരിക്കെയാണ് മേയറുടെ പ്രതികരണം.