x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ൽ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ​രി​പാ​ടി; എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് മേ​യ​ർ സോ​ഹ്റാ​ൻ മാം​ദാ​നി

പി.​പി. ചെ​റി​യാ​ൻ
Published: August 28, 2026 04:16 PM IST | Updated: August 28, 2026 04:16 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യോ​ട് പി​ന്തു​ണ​യി​ല്ലെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സോ​ഹ്റാ​ൻ മാം​ദാ​നി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി റ​ദ്ദാ​ക്കാ​ൻ ന​ഗ​ര ഭ​ര​ണ​കൂ​ട​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹു​സ്വ​ര​ത​യ്ക്കും മ​തേ​ത​ര​ത്വ​ത്തി​നും വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ളോ​ട് ത​നി​ക്ക് വി​യോ​ജി​പ്പു​ണ്ടെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​യും മാ​നി​ക്കു​മ്പോ​ഴും ഇ​ത്ത​രം ആ​ശ​യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗ​സ്റ്റ് 29-ന് ​മാ​ൻ​ഹാ​ട്ട​നി​ൽ ന​ട​ക്കു​ന്ന യൂ​ണി​വേ​ഴ്സ​ൽ വ​ൺ​നെ​സ് സെ​ലി​ബ്രേ​ഷ​ൻ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് മോ​ഹ​ൻ ഭാ​ഗ​വ​ത് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് മേ​യ​റു​ടെ പ്ര​തി​ക​ര​ണം.

Tags : NewYorkMayor ZohranMamdani RSSChief MohanBhagwat

Recent News

Corehub Up