Kerala
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ച പൂർത്തിയാകുന്നതോടെ മോചനത്തിനുള്ള വഴി തെളിയും. ശിക്ഷാ കാലാവധി കഴിയുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വീസ നൽകുന്നതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാ തീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി തയാറാക്കിയതായി സാമൂഹികപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയുമായ സിദ്ദിഖ് തുവ്വൂർ പറഞ്ഞു.
ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും വിഷയത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ മോചനം സാധ്യമാകുമെന്നും സഹായ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടി ദയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
NRI
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ ഈ മാസം 19ന് മോചനം നടക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
19ന് ശിക്ഷാ കാലാവധി അവസാനിക്കും. 20ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.
പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
International
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
NRI
റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹിം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവു നൽകി മാപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും നിയമ സഹായസമിതിയും.
ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മേയ് 20നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
NRI
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്.
മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.
NRI
റിയാദ്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്.
റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.
ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.
അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.
ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്അമ്പര് എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.