x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്‌ദു​ള്‍ റ​ഹീം ജ​യി​ല്‍മോ​ചി​ത​നാ​യി; ഉടൻ നാട്ടിലേക്ക്


Published: May 27, 2026 11:11 AM IST | Updated: May 27, 2026 11:11 AM IST

കോ​​​ഴി​​​ക്കോ​​​ട്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ജ​​​യി​​​ലി​​​ൽ 20 വ​​​ർ​​​ഷ​​​ത്തോ​​​ളം ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​ബ്‌ദു​ള്‍ റ​​​ഹീം ജ​​​യി​​​ല്‍മോ​​​ചി​​​ത​​​നാ​​​യി. മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള എ​​​ക്സി​​​റ്റ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി. സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം റ​​​ഹീ​​​മി​​​ന്‍റെ എ​​​ക്‌​​​സി​​​റ്റ് വീ​​​സ​​​യി​​​ല്‍ ഒ​​​പ്പു​​​വ​​ച്ചു.​

യാ​​​ത്ര​​​യ്ക്കാ​​​യി ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി അ​​​നു​​​വ​​​ദി​​​ച്ച താ​​​ത്കാ​​ലി​​​ക പാ​​​സ്‌​​​പോ​​​ര്‍​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് എ​​​ക്സി​​​റ്റി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. വ​​​ലി​​​യ പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​യാ​​​ല്‍ ഇ​​​ന്നോ നാ​​​ളെ​​​യോ റ​​​ഹീ​​​മി​​​ന് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ആ​​​ക്‌​​ഷ​​ൻ കൗ​​​ൺ​​​സി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

20 വ​​​ർ​​​ഷ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് റ​​​ഹീ​​​മി​​​ന്‍റെ മോ​​​ച​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.15 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ സൗ​​​ദി ബാ​​​ല​​​ന്‍ അ​​​ന​​​സ് അ​​​ൽ ഫാ​​​യി​​​സി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണു റ​​​ഹീ​​​മി​​നു വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്.
റി​​​യാ​​​ദ് ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​​​യി​​​ൽ സൗ​​​ദി ബാ​​​ല​​​ന്‍റെ കു​​​ടും​​​ബം മാ​​​പ്പ് ന​​​ൽ​​​കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റ​​​ഹീ​​​മി​​​ന് മോ​​​ച​​​നം ല​​​ഭി​​​ച്ച​​​ത്.

34.35 കോ​​​ടി രൂ​​​പ ദ​​യാ​​​ധ​​​നം സ്വീ​​​ക​​​രി​​​ച്ചാ​​​ണ് കു​​​ടും​​​ബം മാ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്. ഈ ​​​വ​​​ലി​​​യ തു​​​ക ജ​​​ന​​​കീ​​​യ കാം​​പ​​​യി​​​നി​​​ലൂ​​​ടെ​​​യാ​​ണു സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. ദയാ​​​ധ​​​നം ന​​​ൽ​​​കി വ​​​ധ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​റ്റ് വ​​​കു​​​പ്പു​​​ക​​​ളി​​​ൽ 20 വ​​​ർ​​​ഷം ത​​​ട​​​വ് ശി​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു വി​​​ധി.

Tags : Abdul Rahim Saudi Prison 20 Years

Recent News

Corehub Up