മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ നപ്പോളിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
നപ്പാളിക്ക് വേണ്ടി മറ്റിയോ പൊളിറ്റാനോയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 79-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നപ്പോളി ലീഗ് ടേബിളിൽ രണ്ടാമതെത്തി. 31 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് നപ്പോളിക്കുള്ളത്.