Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anto Antony

Pathanamthitta

ഗാ​ന്ധി​ജി​യു​ടെ ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​ശ​യ്യ​യി​ൽ: ആ​ന്‍റോ ആ​ന്‍റ​ണി

കോ​ന്നി: മ​ഹാ​ത്മാ​ഗാ​ന്ധി സ​ഹ​ന​സ​മ​ര​ത്തി​ലൂ​ടെ​യും അ​ഹിം​സാ സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ​യും വീ​ണ്ടെ​ടു​ത്ത ഇ​ന്ത്യ ഇ​ന്ന് ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ലൂ​ടെ മ​ര​ണ​ശ​യ്യ​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ര്‍​ഥ​നാ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​യ രാ​ജ്യ​ത്തി​ന്‍റെ ബൃഹ ത്തായ ഭ​ര​ണ​ഘ​ട​ന രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി ഗ​വ​ണ്‍​മെ​ന്‍റ് ചു​ട്ടു ക​ത്തി​ക്കു​വാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന കാ​ല​മാ​ണി​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ള്‍ വെ​ട്ടി​മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വി​ജ​യി​ക്കു​ന്ന കു​ത​ന്ത്ര​വു​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ഗാ​ന്ധി മാ​ര്‍​ഗ​ത്തി​ലൂ​ടെ ശ​ക്ത​മാ​യ സ​ഹ​ന​സ​മ​രം രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കു​ള്ള ബൈ​ബി​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള പു​സ്ത​ക​ങ്ങ​ള്‍ കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തി​ങ്ക​ല്‍ ഏ​റ്റു വാ​ങ്ങി. സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, റ്റി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ, ജി.​ശ്രീ​കു​മാ​ര്‍, ശ്യാം ​എ​സ്.​കോ​ന്നി, എ​സ്.​റ്റി. ഷാ​ജി​കു​മാ​ര്‍, തോ​മ​സ് കാ​ലാ​യി​ൽ, ജോ​സ് ക​ല​ഞ്ഞൂ​ര്‍, സി​നി​ത്ത് പ്ര​മാ​ടം, ഐ​വാ​ന്‍ വ​ക​യാ​ർ, സ​ജീ​വ് ക​ല​ഞ്ഞൂ​ര്‍, സി.​കെ. ലാ​ലു, ജോ​സ് പ​ന​ച്ച​ക്ക​ൽ, രാ​ജീ​വ് മ​ള്ളൂ​ര്‍, ജോ​യി തോ​മ​സ്, ദി​ലീ​പ് അ​തി​രു​ങ്ക​ല്‍, റോ​ബി​ന്‍ ക​രാ​വ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

 എന്‍.എം. രാജുവുമായുള്ള പണമിടപാട്: ആന്‍റോ ആന്‍റണിക്കെതിരേ വിജിലന്‍സ് അന്വേഷണം

പത്തനംതിട്ട: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് ഉടമയും കേരളാ കോണ്‍ഗ്രസ്-എം മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന എന്‍.എം. രാജുവുമായി ആന്‍റോ ആന്‍റണി എംപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി.

സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കോടനാണ് ഇ-മെയില്‍ മുഖേന പരാതി അയച്ചിരിക്കുന്നത്. ഇത് പ്രാഥമികാന്വേഷണത്തിനായി വിജിലന്‍സ് പത്തനംതിട്ട യൂണിറ്റിന് ഇന്നു കൈമാറിയേക്കും.

ആന്‍റോ ആന്‍റണി രണ്ട് കോടി രൂപ കടം വാങ്ങിയെന്നും 20 ലക്ഷം മാത്രം മടക്കി നല്‍കിയെന്നുമാണ് എന്‍.എം. രാജു കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. 2019ല്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന എന്‍.എം. രാജുവിന്‍റെ പണമിടപാട് സ്ഥാപനം പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന്‍റെ ഭാഗമായിരുന്ന എന്‍.എം. രാജു തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആന്‍റോ ആന്‍റണിയും സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടുമാസത്തിനുശേഷം കടംവാങ്ങിയ പണം തിരികെ നല്‍കിയെന്നും എംപി പറയുന്നു. എന്നാല്‍ എത്ര പണം വാങ്ങിയെന്നോ എത്ര മടക്കി നല്‍കിയെന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറാകാതെ വന്നതോടെയാണ് ദുരൂഹത ഏറിയത്.

തെരഞ്ഞെടുപ്പ് സമയത്തെ സഹായമെന്ന നിലയിലാണ് രാജുവില്‍ നിന്നും പണം വാങ്ങിയതെന്ന് എംപി പറയുന്നു. സ്വീകരിക്കുന്ന പണത്തിന്‍റെ കണക്ക് രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുമുണ്ട്. വേറേ ഏതോ സ്ഥാപനത്തില്‍ ആര്‍ക്കൊക്കെയോ നിക്ഷേപമുണ്ടെന്ന് തെറ്റിധരിച്ച് ഈ സ്ഥാപനത്തിന്‍റെ പേരില്‍ തന്‍റെ പേര് കൂടി ചേര്‍ത്ത് വ്യാജ ആരോപണം കൊണ്ടുവന്ന് പുകമറ സൃഷ്ടിക്കാന്‍ നടത്തിയ നീക്കത്തിന്‍റെ ദയനീയ പരാജയമാണ് ഇവിടെ കണ്ടതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

തന്ത്രി കണ്ഠരര് മഹേശ്വര് നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് നിക്ഷേപം നടത്തിയിരുന്നുവെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്ഥാപനത്തിലും ഉടമയുടെയും ജനറല്‍ മാനേജരുടെയും വീടുകളിലും കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തുകയുമുണ്ടായി.

രണ്ടുകോടി രൂപ ആന്‍റോ ആന്‍റണി പിന്‍വലിച്ചതായ ആരോപണം ആദ്യം ഉയര്‍ത്തിയത് സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനുവാണ്. ഇഡി പരിശോധനയ്ക്കുശേഷമാണ് സ്ഥാപന ഉടമ എന്‍.എം. രാജു എംപിക്കെതിരേ രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ റാന്നി സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് രാജു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.

Kerala

രണ്ട് കോടിയിൽ ആന്‍റോ ആന്‍റണിക്ക് കുരുക്ക് മുറുകുന്നു, തെര. കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: 2019ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തിന് ആ​ന്‍റോ ആ​ന്‍റ​ണി ര​ണ്ടു കോ​ടി വാ​ങ്ങി​യെ​ന്ന നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ ഫി​​​​നാ​​​​ൻ​​​​സ് ഉ​​​​ട​​​​മ എ​ൻ.​എം. രാ​ജുവിന്‍റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.

വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്‍റോ ആന്‍റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്‍റോ ആന്‍റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആന്‍റോ ആന്‍റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.

പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.

നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ തു​​​​ക​​​​യാ​​​​ണ് യാ​​​​തൊ​​​​രു രേ​​​​ഖ​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ന്‍റോ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ​​​​തെന്നായിരുന്നു രാജുവിന്‍റെ വെളിപ്പെടുത്തൽ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ​​​​ലി​​​​ശ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പ​​​​ണം വാ​​​​ങ്ങി​​​​യ​​​​ത്.

ഏ​​​​ഴ് വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും നാ​​​​ളി​​​​തു​​​​വ​​​​രെ 20 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് തി​​​​രി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത്. സ്ഥാ​​​​പ​​​​നം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ​​​​മ​​​​യ​​​​ത്ത് ത​​​​ന്‍റെ മ​​​​ക​​​​ൾ നേ​​​​രി​​​​ട്ട് പോ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടും ആ​​​​ന്‍റോ പ​​​​ണം തി​​​​രി​​​​കെ ത​​​​ന്നി​​​​ല്ല. അ​​​​ക്കാ​​​​ല​​​​ത്ത് താ​​​​ൻ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നുവെന്നും രാജു പറഞ്ഞു.

രണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം രൂ​പ മാ​ത്ര​മേ മ​ട​ക്കി ന​ൽ​കി​യു​ള്ളൂ​വെ​ന്നു​മു​ള്ള ​രാ​ജു​വി​ന്‍റെ ആരോപണം ആന്‍റോ ആന്‍റണി തള്ളിയിരുന്നു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​​ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യി ആ​ന്‍റോ ആ​​​​ന്‍റ​​​​ണി പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ന്ന്​ യു​ഡി​എ​ഫി​ന്‍റെ​ഭാ​ഗ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ്​ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം തു​ക തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

പ​ല​രും അ​ന്ന്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ത​ന്നെ മാ​ത്ര​മ​ല്ല സി​പി​എ​മ്മി​നെ​യും മ​റ്റു പാ​ർ​ട്ടി​ക​ളെ​യും ​രാ​ജു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ഇ​ട​ത്​ മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദ​​ത്തെ തു​ട​ർ​ന്നാ​ണ്​ രാ​ജു ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.

Kerala

ആന്‍റോ ആന്‍റണിക്കെതിരായ ആരോപണം: കോൺഗ്രസിന്‍റെ ക്രിമിനൽ മുഖമാണ് തുറന്നു കാട്ടുന്നതെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്‍റോ ആന്‍റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്‍റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും ക​ട​കം​പ​ള്ളി​യെ​യും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം അ​റി​യു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. കേ​സി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ശ​നി​യാ​ഴ്ച രാ​വി​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ല്‍​കി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Kerala

പണം വാങ്ങിയത് തെരഞ്ഞെടുപ്പ് സംഭാവനയായി, രൂപ തിരികെ നൽകിയെന്ന് ആന്‍റോ ആന്‍റണി

പത്തനംതിട്ട: നെടുംപറമ്പിൽ ഫിനാൻസിൽനിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ചത് ആന്‍റോ ആന്‍റണി എംപി. തെരഞ്ഞെടുപ്പ് സംഭാവനയായാണ് പണം വാങ്ങിയത്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകിയെന്നും ആന്‍റോ പറഞ്ഞു.

രാജു പറയുന്ന രണ്ട് കോടിയെക്കുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പുകളിൽ സഹായം കിട്ടിയിട്ടുണ്ട്. 2019ൽ എൻ.എം. രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചിട്ടുണ്ടെന്നും ആന്‍റോ പറഞ്ഞു.

ആ പണം തിരികെ നൽകിയിട്ടുണ്ട്. തിരികെ ചോദിച്ചപ്പോൾ പണം മടക്കി നൽകി. പണം കിട്ടാനുണ്ടെങ്കിൽ നിയമപരമായി പോകട്ടേ. എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.

2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്‍റോ ആന്‍റണി വാങ്ങിയ രണ്ടു കോടി രൂപ ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നായിരുന്നു നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്‍റെ ആരോപണം. ഇതിനു മറുപടി പറയുകയായിരുന്നു ആന്‍റോ ആന്‍റണി.

തന്‍റെ സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് മകളടക്കം അപേക്ഷിച്ചിട്ടും പണം തിരികെ തന്നില്ലെന്നും രാജു പറഞ്ഞു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പത്തനംതിട്ടയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി ആണ്. ആ സമയത്ത് ആന്‍റോ ആന്‍റണിയുടെ ഭാര്യ നിരവധി തവണ തന്നെ കാണാനായി ഓഫീസില്‍ വന്നു. വീട്ടിലും വന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രികളില്‍ ഭാര്യയുമൊത്ത് ആന്‍റോ ആന്‍റണിയും വീട്ടില്‍ വന്നു.

പ്രചാരണത്തിനായുള്ള ഫണ്ട് വന്നില്ല, അതുകൊണ്ട് സഹായിക്കണം എന്നു പറഞ്ഞു. രണ്ടു കോടി രൂപ ഞങ്ങളുടെ കമ്പനിയില്‍ നിന്നും അദ്ദേഹം വായ്പയായി എടുത്തിട്ടുണ്ട്. രണ്ടു മാസത്തിനകം ഈ പണം തിരിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു മാസവും കഴിഞ്ഞ് ഇപ്പോള്‍ ഏഴു വര്‍ഷമായി. ആയിരം പ്രാവിശ്യമെങ്കിലും ഞങ്ങള്‍ കൈയും കാലും പിടിച്ച് ചോദിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് പ്രതിസന്ധി വന്ന ഘട്ടത്തില്‍ തന്‍റെ മകളടക്കം അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നിട്ട് അങ്കിള്‍ എങ്ങനെയെങ്കിലും സഹായിക്കണം ഞങ്ങള്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞിട്ടുപോലും ഈ വായ്പ തിരിച്ചു തരാന്‍ അദ്ദേഹം തയാറായില്ല. രണ്ടു പ്രാവിശ്യമായി 10 ലക്ഷം രൂപ വീതം 20 ലക്ഷം മാത്രമേ അദ്ദേഹം തിരികെ തന്നിട്ടുള്ളു. ബാക്കി പണം ആന്‍റോ ഇന്നുവരെ തിരികെ തന്നിട്ടില്ലെന്നും എന്‍.എം രാജു ആരോപിച്ചിരുന്നു.

Kerala

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മ​ത്സ​രരം​ഗ​ത്തേ​ക്ക് ; ആ​ന്‍റോ ആ​ന്‍റ​ണി​ക്കോ കൊ​ടി​ക്കു​ന്നി​ലിനോ ചുമതല നൽകും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യെ​​​ല്ലാം മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ സ്ഥി​​​തി​​​ക്ക് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ത്സ​​​രരം​​​ഗ​​​ത്തേ​​​ക്ക്.

സ​​​ണ്ണി ജോ​​​സ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പോ​​​രാ​​​ട്ട​​​ത്തി​​​ന് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ നി​​​ന്നു​​​ള്ള എം​​​പി ആ​​​ന്‍റോ ആ​​​ന്‍റ​​​ണി​​​ക്കോ മാ​​​വേ​​​ലി​​​ക്ക​​​ര​​​യു​​​ടെ ലോ​​​ക്സ​​​ഭാം​​​ഗം കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നോ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മതീ​​​രു​​​മാ​​​നം വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ മ​​​ത്സ​​​രരം​​​ഗ​​​ത്ത് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് കീ​​​ഴ് വ​​​ഴ​​​ക്കം. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് സ​​​ണ്ണി ജോ​​​സ​​​ഫി​​​നൊ​​​പ്പം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന പേ​​​രു​​​ക​​​ളാ​​​ണ് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​ന്‍റെ​​​യും.

സ​​​ണ്ണി ജോ​​​സ​​​ഫ് വീ​​​ണ്ടും ജ​​​യി​​​ക്കു​​​ക​​​യും യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ സു​​​പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് അ​​​ദ്ദേ​​​ഹം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന സൂ​​​ച​​​ന​​​യു​​​മു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ പു​​​തി​​​യ ചു​​​മ​​​ത​​​ല​​​യി​​​ൽ എ​​​ത്തു​​​ന്ന ആ​​​ൾ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്ത് തു​​​ട​​​ർ​​​ന്നേ​​​ക്കും.

കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രി​​​ൽ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റും നി​​​യ​​​മ​​​സ​​​ഭാ മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ണ്ട്. മ​​​റ്റൊ​​​രു വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കെ​​​ല്ലാം സീ​​​റ്റ് ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച കെ. ​​​ബാ​​​ബു​​​വി​​​നോ​​​ട് തൃ​​​പ്പൂ​​​ണിത്തു​​​റ​​​യി​​​ൽ വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കും.

കെ. ​​​ബാ​​​ബു വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ചാ​​​ൽ തൃ​​​പ്പു​​​ണി​​​ത്തു​​​റ​​​യി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു​​​ള്ള​​​ത്. ഇക്കാര്യ​​​ത്തി​​​ൽ കെ.​​​ബാ​​​ബു​​​വി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ലൈം​​​ഗി​​​ക പീ​​​ഡ​​​ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടെ​​​ങ്കി​​​ലും എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ വീ​​​ണ്ടും ജ​​​ന​​​വി​​​ധി തേ​​​ടും.
പാ​​​ല​​​ക്കാ​​​ട്ട് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നു പ​​​ക​​​രം പൊ​​​തു​​​സ്വ​​​ത​​​ന്ത്ര​​​നെ ക​​​ണ്ടെ​​​ത്തി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടി​​​യ​​​പ്പോ​​​ൾ എം.​​​എം. ഹ​​​സ​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ്ഥാ​​​നം വി​​​ട്ടു ന​​​ൽ​​​കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ത​​​ർ​​​ക്ക​​​വു​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

Kerala

ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം: ആന്‍റോ ആന്‍റണി

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​യെ​​​ക്കൊ​​​ണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി ലോ​​​ക്സ​​​ഭ​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ശ​​​ബ​​​രി​​​മ​​​ലയിലെ സ്വ​​​ത്തു​​​ക്ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടാ​​​യാ​​​ൽ അ​​​തു വ​​​ള​​​രെ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​വും പ​​​ക്ഷ​​​പാ​​​ത​​​ര​​​ഹി​​​ത​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം-​​​ആ​​​ന്‍റോ ആ​​​ന്‍റ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി 

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി‌ എം​പി. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്നും എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലും പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ അ​ന്തി​മ സ്ഥാ​നാ​ർ​ഥിപ്പ​ട്ടി​ക പു​റ​ത്തു​വി​ടും. ജ​യ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ക.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ​വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്താ​തെ സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

ജി​ല്ല​യി​ലൊ​ട്ടാ​കെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ൾ പ​ല​തും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​ബാ​ൻ മേ​ൽ​പാ​ലം, കോ​ഴ​ഞ്ചേ​രി പാ​ലം, ജ​ന​റ​ൽ ആ​ശു​പ​ത്രി തു​ട​ങ്ങി​യ​വ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ പ്ര​തീ​ക​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
സി​പി​ഐ​യി​ൽ​നി​ന്നും രാ​ജി​വ​ച്ച ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും കോ​ൺ​ഗ്ര​സി​ൽ​ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​മോ​ഹ​ൻ​രാ​ജ്, എ​ൻ. ഷൈ​ലാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ.​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​യ്ക്കാ​ട് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത

Latest News

Corehub Up