x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരു കോടി നഷ്ടപരിഹാരം വേണം: ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്‍റോ ആന്‍റണി


Published: February 10, 2026 09:50 AM IST | Updated: February 10, 2026 01:03 PM IST

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്‍റോ ആന്‍റണി എംപി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ആന്‍റോ ആന്‍റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്‍റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്‍റെ കണക്ക് ആന്‍റോ ആന്‍റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിന്‍റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉദയഭാനുവിന് മറുപടിയുമായി ആന്‍റോ ആന്‍റണി രംഗത്തെത്തുകയും ചെയ്തിരുന്നു. മു​ന്നൂ​റു കോ​ടി​യോ​ളം രൂ​പ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കിയതിന്‍റെ പേ​രി​ൽ ആ​റു​മാ​സ​ത്തോ​ളം ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ ഉ​പ​യോ​ഗി​ച്ച് സി​പി​എം ന​ട​ത്തു​ന്ന​ത് ത​രം​താ​ഴ്ന്ന രാ​ഷ്ട്രീ​യ ക​ളി​യെ​ന്നാണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പിയുടെ പ്രതികരണം.

ഇ​ട​തുമു​ന്ന​ണി​യു​ടെ ഘ​ട​ക​ക​ക്ഷി​യു​ടെ നേ​താ​വാ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽനി​ന്നു ര​ണ്ടു​കോ​ടി രൂ​പ താ​ൻ കൈ​പ്പ​റ്റി എ​ന്ന വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ്. താ​ൻ പ​ണം കൈ​പ്പ​റ്റി എ​ന്ന​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പു​റ​ത്തു വി​ടാ​ൻ സി​പി​എ​മ്മി​നോ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യ്‌​ക്കോ ക​ഴി​യു​മോ​യെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി വെ​ല്ലു​വി​ളി​ച്ചു.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ സ​മ​യ​ത്ത് ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ ത​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ആ ​പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രി​കെ ന​ൽ​കി​യ​തു​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ത്ത​രം ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്ട്രീ​യ ല​ക്ഷ്യം വ്യ​ക്ത​മാ​ണെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഡ​ൽ​ഹി​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയ ചി​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ദ്യ ആ​രോ​പ​ണം ന​ട​ന്ന​ത്. ത​നി​ക്ക് ഇ​തു​മാ​യി യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വുമി​ല്ലെ​ന്ന് എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ ആ ​ആ​രോ​പ​ണം പൊ​ളി​ഞ്ഞു.

ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ ര​ണ്ട​ര​ക്കോ​ടി രൂ​പ തി​രു​വ​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ ​പ​ണം താ​ൻ പി​ൻ​വ​ലി​ച്ചെ​ന്നു​മാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ആ​രോ​പ​ണം. ശ​ബ​രി​മ​ല ത​ന്ത്രി​ക്ക് ഈ ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ യാ​തൊ​രു നി​ക്ഷേ​പ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഈ ​ത​ന്ത്രി​യെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും നേ​രി​ൽ ക​ണ്ടി​ട്ടി​ല്ലെ​ന്നും ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ വ്യ​ക്ത​മാ​ക്കിയപ്പോ​ൾ ആ ​ആ​രോ​പ​ണ​വും പൂ​ർ​ണ​മാ​യി പൊ​ളി​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളി​ൽനി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.

Tags : Anto Antony legal notice KP Udayabhanu

Recent News

Corehub Up