കോണ്‍ഗ്രസ് നടത്തിയ പ്രാര്ഥനാസദസ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
കോന്നി: മഹാത്മാഗാന്ധി സഹനസമരത്തിലൂടെയും അഹിംസാ സിദ്ധാന്തത്തിലൂടെയും വീണ്ടെടുത്ത ഇന്ത്യ ഇന്ന് ജനാധിപത്യ ധ്വംസനത്തിലൂടെ മരണശയ്യയിലായിരിക്കുകയാണെന്ന് ആന്റോ ആന്റണി എംപി. ഗാന്ധിജയന്തിയോടനുബന്ധിച്ച് കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങള്‍ക്ക് മാതൃകയായ ജനാധിപത്യത്തിന്റെ സൗന്ദര്യമായ രാജ്യത്തിന്റെ ബൃഹ ത്തായ ഭരണഘടന രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ് ചുട്ടു കത്തിക്കുവാന്‍ തയാറെടുക്കുന്ന കാലമാണിത്. ലക്ഷക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന കുതന്ത്രവുമായി രാജ്യം ഭരിക്കുന്നവര്‍ മുന്നോട്ട് പോകുമ്പോള്‍ ഗാന്ധി മാര്‍ഗത്തിലൂടെ ശക്തമായ സഹനസമരം രാജ്യത്ത് ഉയരുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. സബര്‍മതി ഗ്രന്ഥശാലയിലേക്കുള്ള ബൈബിള്‍ ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍ ഏറ്റു വാങ്ങി. സാമുവല്‍ കിഴക്കുപുറം, എസ്.സന്തോഷ് കുമാർ, ഏബ്രഹാം വാഴയില്‍, റ്റി.എച്ച്. സിറാജുദ്ദീൻ, ജി.ശ്രീകുമാര്‍, ശ്യാം എസ്.കോന്നി, എസ്.റ്റി. ഷാജികുമാര്‍, തോമസ് കാലായിൽ, ജോസ് കലഞ്ഞൂര്‍, സിനിത്ത് പ്രമാടം, ഐവാന്‍ വകയാർ, സജീവ് കലഞ്ഞൂര്‍, സി.കെ. ലാലു, ജോസ് പനച്ചക്കൽ, രാജീവ് മള്ളൂര്‍, ജോയി തോമസ്, ദിലീപ് അതിരുങ്കല്‍, റോബിന് കരാവള്ളില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Anto Antony