മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂള്‍ ടീം.
കല്ലോടി: മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സെന്റ് ജോസഫ്സ് യുപി സ്കൂളിന് നേട്ടം. എല്‍പി ജനറല്‍, അറബിക് വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ വിദ്യാലയം യുപി ജനറല്‍ വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായി. യുപി സംസ്കൃതോത്സവത്തില്‍ അഞ്ചാംസ്ഥാനം നേടി.
കലോത്സവത്തില്‍ 25 കുട്ടികള്‍ എല്‍പി ജനറല്‍ വിഭാഗത്തിലും 13 പേര് എല്‍പി അറബിക് വിഭാഗത്തിലും 37 കുട്ടികള്‍ യുപി ജനറല്‍ വിഭാഗത്തിലും 16 വിദ്യാര്‍ഥികള്‍ സംസ്കൃതം വിഭാഗത്തിലും മത്സരിച്ചു.
ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത്, അധ്യാപകരായ ബിന്ദു അലക്സ്, ആഷ്ന ജോസ്,നസ്റിന് തയ്യുള്ളത്തില്‍, സി.എഫ്. ജോസ്, കെ.ജെ. മിനി എന്നിവരുടെ നേതൃത്വവും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് വിദ്യാലയത്തെ നേട്ടത്തിലേക്ക് നയിച്ചത്. വിദ്യാര്‍ഥികളെ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു.
Tags : Mananthavady Sub-district Arts Festival Nattuvishesham District News St. Joseph’s Kallodi achieves success