Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Army

ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി; ര​ജൗ​രി ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് സു​ര​ക്ഷാ​സേ​ന, ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്തു

ന്യൂ​ഡ​ൽ​ഹി: ര​ജൗ​രി ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് സു​ര​ക്ഷാ​സേ​ന. ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഭീ​ക​ര​ർ നി​ല​വി​ലു​ള്ള പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം ചു​റ്റ​പ്പെ​ട്ടെ​ന്ന് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളെ​തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ‘ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി' എ​ന്ന പേ​രി​ൽ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​ത്. സൈ​ന്യം, ജ​മ്മു കാ​ശ്മീ​ർ പോ​ലീ​സ്, സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സ് (സി​ആ​ർ​പി​എ​ഫ്) എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഡോ​റി​മ​ൽ-​ഗം​ഭീ​ർ മൊ​ഗ്ല ബെ​ൽ​റ്റി​ൽ സു​ര​ക്ഷാ സേ​ന​യും സം​ശ​യി​ക്ക​പ്പെ​ടു​ന്ന തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, മൂ​ന്നി​ല​ധി​കം തീ​വ്ര​വാ​ദി​ക​ൾ പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ വി​പു​ല​മാ​യ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സൈ​ന്യം പ​റ​ഞ്ഞു.

വ​ന​മേ​ഖ​ല​യി​ൽ രാ​ത്രി​യി​ലും ക​ന​ത്ത വെ​ടി​വെ​പ്പു​ണ്ടാ​യി. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്തെ​ന്നും വ​ന​ത്തി​നു​ള്ളി​ലെ ഗു​ഹ​യി​ലാ​ണ് നി​ല​വി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

Kerala

ക​ര​സേ​ന​യി​ലേ​ക്ക് അ​ഗ്നി​വീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​സേ​​​ന​​​യി​​​ലേ​​​ക്ക് അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ്, 2027ലെ ​​​അ​​​ഗ്നി​​​പ​​​ത് സ്കീ​​​മി​​​നു കീ​​​ഴി​​​ൽ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​ഗ്നി​​​വീ​​​ർ ഇ​​​ൻ​​​ടേ​​​ക്കി​​​നു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ടെ​​​സ്റ്റി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം) അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ നി​​​ന്ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി എ​​​ന്നീ ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്. എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ലേ​​​ക്കു ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ സൃ​​​ഷ്ടി​​​ക്കു​​​ക. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ ഒ​​​ന്ന് ആ​​​ണ്. ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ ആ​​​യി​​​രി​​​ക്കും.

അ​​​ഗ്നി​​​വീ​​​ർ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ട് ഓ​​​പ്ഷ​​​നു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടേ​​​യും ഫോ​​​മു​​​ക​​​ൾ വെ​​​വ്വേ​​​റെ പൂ​​​രി​​​പ്പി​​​ച്ച്, ര​​​ണ്ടു പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം, എ​​​ങ്കി​​​ലും, ഉ​​​യ​​​ർ​​​ന്ന ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക അ​​​ള​​​വ് വേ​​​ണ്ടി വ​​​രു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യി​​​ലും മെ​​​ഡി​​​ക്ക​​​ൽ ടെ​​​സ്റ്റി​​​ലും പ​​​ങ്കെ​​​ടു​​​ത്താ​​​ൽ മ​​​തി. അ​​​പേ​​​ക്ഷാ ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​ഗ​​​ണ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം അ​​​ന്തി​​​മ ഓ​​​പ്ഷ​​​ൻ ചോ​​​ദി​​​ക്കും.

പ​​​ത്താം ക്ലാ​​​സ്, 12 ക്ലാ​​​സ് ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റെ​​​ല്ലാ യോ​​​ഗ്യ​​​ത​​​ക​​​ളും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. അ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ളെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ മാ​​​ർ​​​ക്ക് ഷീ​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ.

ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ണ​​​മാ​​​യും നി​​​ഷ്പ​​​ക്ഷ​​​വും മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​തു​​​മാ​​​ണ്. റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ എ​​​ന്ന വ്യാ​​​ജേ​​​ന വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് മു​​​ന്നി​​​ൽ ഇ​​​ര​​​യാ​​​ക​​​രു​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

National

കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സൈ​നി​ക​ർ ഭീ​ക​ര​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച കു​പ്‌​വാര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത തെ​ര​ച്ചി​ൽ ആ​രംഭി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ർ കോ​പ്സ് എ​ക്സി​ൽ കു​റി​ച്ചു.

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Latest News

Corehub Up