Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bdjs

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

Kerala

വ​ട​ക്ക് കൊ​ട്ടി​യി​റ​ങ്ങി; ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം

കൊ​ഴി​ക്കോ​ട്: തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ആ​വേ​ശ നി​റ​ഞ്ഞ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ട പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ത്. വൈ​കീ​ട്ട് ആ​റ് വ​രെ​യാ​യി​രു​ന്നു പ​ര​സ്യ​പ്ര​ചാ​ര​ണം.

ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ളാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ്. മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രേ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​യി.

കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് എ​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. തൃ​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന തൃ​ശൂ​ർ കൊ​ർ​പ്പ​റേ​ഷ​ൻ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ടി​ങ്ങ​ളെ​ല്ലാം കൊ​ട്ടി​ക്ക​ലാ​ശം ക​ള​റാ​യി.

പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശ​മെ​ങ്കി​ലും മ​ല​പ്പു​റ​ത്തും വ​ട​ക​ര​യി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. എ​ന്നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥി​തി ശാ​ന്ത​മാ​യി.

 

Kerala

തെ​ക്ക് കു​തി​ച്ചു​ക​യ​റി പോ​ളിം​ഗ്; വ​ട​ക്ക് കൊ​ട്ടി​ക്ക​ലാ​ശം

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ഒ​രേ സ​മ​യം വോ​ട്ടെ​ടു​പ്പും കോ​ട്ടി​ക്ക​ലാ​ശ​വും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ വി​ധി​യെ​ഴു​തു​മ്പോൾ തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​കയാണ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അഞ്ച് വ​രെ 69.41 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് എ​റ​ണാ​കു​ള​ത്തും (70.14%) കു​റ​വ് കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (62.52%) ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ 69.35%, കൊ​ല്ലം 66%, പ​ത്ത​നം​തി​ട്ട 63.22%, കോ​ട്ട​യം 66.58%, ഇ​ടു​ക്കി 66.22% എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്ക​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം ഉ​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ഡി​ജെ​എ​സി​ന് മൂ​ന്ന് സീ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​മാ​യി എ​ൻ​ഡി​എ. ബി​ഡി​ജെ​എ​സി​ന് മൂ​ന്ന് സീ​റ്റു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

20 സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സ് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. 31 വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ന്ദ​ൻ​കോ​ട്, മു​ട്ട​ട, കേ​ശ​വ​ദാ​സ​പു​രം വാ‍​ർ​ഡു​ക​ളി​ലാ​ണ് ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ക.

ഓ​രോ സീ​റ്റു​ക​ളി​ൽ ശി​വ​സേ​ന​യും കെ​കെ​സി​യും മ​ത്സ​രി​ക്കും. എ​ന്നാ​ൽ വി​ഴി​ഞ്ഞം ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി തീ​രു​മാ​ന​മാ​യി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബി​ജെ​പി 67 സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​ഡി​ജെ​എ​സ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ഡി​ജെ​എ​സ്. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സീ​റ്റ് ത​ര്‍​ക്ക​മാ​ണ് കാ​ര​ണം.

ക​ഴി​ഞ്ഞ​ത​വ​ണ എ​ന്‍​ഡി​എ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് ആ​ണ് പ​ള്ളി​ക്ക​ത്തോ​ട്. ബി​ഡി​ജെ​എ​സ് മെ​മ്പ​റു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ആ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണം. ബി​ഡി​ജെ​എ​സി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ​ത്. ഒ​രു സീ​റ്റി​ല്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സീ​റ്റു​ക​ള്‍ വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് സീ​റ്റു​ക​ളും ബ്ലോ​ക്കി​ലേ​ക്ക് ഒ​രു സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഈ ​സീ​റ്റു​ക​ളി​ലൊ​ന്നും ത​ങ്ങ​ളോ​ട് ചോ​ദി​ക്കാ​തെ ബി​ജെ​പി സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ച​ര​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ പ​രാ​തി.

ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് സീ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ബി​ഡി​ജെ​എ​സ് ആ​ലോ​ച​ന. സീ​റ്റ് ന​ല്‍​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്ലാം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ബി​ഡി​ജെ​എ​സ് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Corehub Up