Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burnt

വിഴിഞ്ഞത്ത് കാ​ർ ക​ത്തി, ഡ്രൈ​വ​ർ വെ​ന്തു​മ​രി​ച്ചു

വി​​​ഴി​​​ഞ്ഞം: വി​​​ഴി​​​ഞ്ഞം വെ​​​ങ്ങാ​​​നൂ​​​രി​​​നു സ​​​മീ​​​പം കാ​​​ർ ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു, വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​യാ​​​ൾ വെ​​​ന്തു​​​മ​​​രി​​​ച്ചു. കോ​​​ട്ട​​​യം ഏ​​​റ്റു​​​മാ​​​നൂ​​​ർ തെ​​​ള്ള​​​കം കാ​​​ക്ക​​​നാ​​​ട്ട് വീ​​​ട്ടി​​​ൽ ടൈ​​​റ്റ​​​സ് കു​​​ര്യ​​​ൻ (63) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ വി​​​ഴി​​​ഞ്ഞം പ​​​ള്ളി​​​ച്ച​​​ൽ റോ​​​ഡി​​​ൽ വെ​​​ങ്ങാ​​​നൂ​​​ർ അ​​​യ്യ​​​ൻ​​​കാ​​​ളി സ്മാ​​​ര​​​ക സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തായിരുന്നു സം​​​ഭ​​​വം.

വെ​​​ങ്ങാ​​​നൂ​​​രി​​​ൽ നി​​​ന്ന് ചാ​​​വ​​​ടി​​​ന​​​ട ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റി​​​ൽ നി​​​ന്ന് പെ​​​ട്ടെ​​​ന്ന് തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ന്ന​​​തും കാ​​​ർ പു​​​റ​​​കി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തു​​​മാ​​​ണ് ക​​​ണ്ട​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​യും സ​​​മീ​​​പ​​​വാ​​​സി​​​യു​​​മാ​​​യ ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞു.

ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രും നാ​​​ട്ടു​​​കാ​​​രും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളും പി​​​ന്നി​​​ലെ ഡോ​​​റി​​​ന്‍റെ ഗ്ലാ​​​സ് ത​​​ക​​​ർ​​​ത്ത് ടൈ​​​റ്റ​​​സി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും തീ ​​​ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് വി​​​ഴി​​​ഞ്ഞ​​​ത്തു നി​​​ന്നെ​​​ത്തി​​​യ ഫ​​​യ​​​ർ ഫോ​​​ഴ്സ് യൂ​​​ണി​​​റ്റാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു.

സീ​​​റ്റി​​​ൽ ഇ​​​രി​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ, അ​​​സ്ഥി​​​മാ​​​ത്ര​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ച്ച ടൈ​​​റ്റ​​​സി​​​നെ ആ​​​ദ്യം തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. സ​​​മീ​​​പ​​​ത്തെ സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ച് കാ​​​റി​​​ന്‍റെ ന​​​മ്പ​​​ർ ക​​​ണ്ടെ​​​ത്തി​​​യ പൊ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​രി​​​ച്ച​​​യാ​​​ളി​​​നെ തിരിച്ചറിഞ്ഞത്. ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​കാ​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാണ് പൊ​​​ലീ​​​സ്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​ന്പതോ​​​ടെ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലെ വീ​​​ട്ടി​​​ൽ നി​​​ന്ന് പി​​​ണ​​​ങ്ങി ഇ​​​റ​​​ങ്ങി​​​യ ഇ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി വെ​​​ങ്ങാ​​​നൂ​​​രി​​​ൽ എ​​​ത്തി​​​യെ​​ന്നാ​​​ണ് വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റ ഏ​​​ക മ​​​ക​​​ൻ ഡോ. ​​​ഡെ​​​ന്നീ​​​സ്, മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ ക​​​ണ്ട ചി​​​ല സൂ​​​ച​​​ന​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ങ്കി​​​ലും ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹ അ​​​വ​​​ശി​​​ഷ്ടം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​വും സ്‌​​​ഫോ​​​ട​​​ക വ​​​സ്തു പ​​​രി​​​ശോ​​​ധ​​​ന വി​​​ഭാ​​​ഗ​​​വും സ്ഥ​​​ല​​​ത്ത് എ​​​ത്തി ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ കാ​​​റി​​​നു​​​ള്ളി​​​ൽ പെ​​​ട്രോ​​​ളി​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​തെ​​​ന്നു വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ മൃ​​​ത​​​ദേ​​​ഹം ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു ന​​​ൽ​​​കും. ഫി​​​ലോ​​​മി​​​ന​​​യാ​​​ണ് ടൈ​​​റ്റ​​​സ് കു​​​ര്യ​​​ന്‍റെ ഭാ​​​ര്യ. അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

National

ബംഗാളിൽ 4,000 ഇവിഎം മെഷീനുകൾ കത്തിനശിച്ചു

കോ​​​ല്‍ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടിത്ത​​​ത്തി​​​ല്‍ 4,000 ത്തോ​​​ളം ഇ​​​ല​​​ക് ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ള്‍ (ഇ​​​വി​​​എം) ക​​​ത്തി​​​ന​​​ശി​​​ച്ച​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ-​​​അ​​​ഗ്നി​​​ര​​​ക്ഷാ​​​വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി കൗ​​​ശി​​​ക് ചൗ​​​ധ​​​രി.

സം​​​ഭ​​​വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​ത്ത് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​വ​​​യാ​​​ണ് ക​​ത്തി​​ന​​ശി​​ച്ച വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ൾ.

സൗ​​​ത്ത് കൊ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ അ​​​ലി​​​പു​​​രി​​​ല്‍ സൗ​​​ത്ത് 24 പ​​​ര്‍ഗ​​​നാ​​​സ് ജി​​​ല്ലാ പ​​​രി​​​ഷ​​​ത് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ബ​​​ഹു​​​മി​​​ല മ​​​ന്ദി​​​ര​​​ത്തി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണു തീ​​പി​​ടിത്തം ഉ​​ണ്ടാ​​യ​​ത്.

മ​​​റ്റ് സ​​​ര്‍ക്കാ​​​ര്‍ വ​​​കു​​​പ്പു​​​ക​​​ളും ഈ ​​കെ​​ട്ടി​​ട​​ത്തി​​ലാ​​ണു പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. പോ​​​ലീ​​​സ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഫോ​​​റ​​​ന്‍സി​​​ക് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

National

കാ​മു​കി​യു​ടെ മ​ക​ളെ കൊ​ന്നു, മൃ​ത​ദേ​ഹം സ്യൂ​ട്ട് കേ​സി​ലാ​ക്കി ക​ത്തി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ കൗ​മാ​ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ ഒ​ളി​പ്പി​ക്കു​ക​യും തെ​ളി​വു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ന​വാം​ഷ​ഹ​റി​ലാ​ണ് സം​ഭ​വം.

ന​വാം​ഷ​ഹ​ർ ഗ​ർ​ഹ്ശ​ങ്ക​ർ റോ​ഡി​ലെ പീ​ർ വാ​ലി ഗ​ലി​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ഷാ റാ​ണി​യു​ടെ 15കാ​രി​യാ​യ മ​ക​ൾ രാ​ധി​ക​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​യ് 29 മു​ത​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു.

ഉ​ഷാ റാ​ണി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഗു​ർ​വി​ന്ദ​ർ സിം​ഗ് (23) എ​ന്ന ഗോ​പ​യാ​ണ് കേ​സി​ലെ പ്ര​തി. 45കാ​രി​യാ​യ ഉ​ഷാ റാ​ണി​യു​മാ​യു​ള്ള ഗു​ർ​വി​ന്ദ​റി​ന്‍റെ ബ​ന്ധ​ത്തെ മ​ക​ൾ രാ​ധി​ക ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മേ​യ് 29ന് ​ഉ​ഷാ റാ​ണി ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് പ്ര​തി സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഒ​രു സ്യൂ​ട്ട്കേ​സി​ലാ​ക്കി മോ​ട്ടോ​ർ സൈ​ക്കി​ളി​ന് പി​ന്നി​ൽ കെ​ട്ടി​വ​ച്ച് ഹോ​ഷി​യാ​ർ​പൂ​ർ ജി​ല്ല​യി​ലെ ഖു​രാ​ൽ​ഗ​ഡ് സാ​ഹി​ബി​ന് അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു.

അ​വി​ടെ​വ​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി സ്യൂ​ട്ട്കേ​സി​നും മൃ​ത​ദേ​ഹ​ത്തി​നും തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ്ര​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പൂ​ർ​ണ​മാ​യും ക​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ നാ​ല് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്.

 

National

200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ കാ​ർ ക​ത്തി​യ​മ​ർ​ന്നു; യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലു​ധി​യാ​ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള കാ​റി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ര​ണ്ട് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ക​ത്തു​ക​യും ഇ​വ​ർ വെ​ന്തു​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വ​ള​വ് തി​രി​ഞ്ഞു​വ​ന്ന നേ​രെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കൈ​വ​രി​യോ സു​ര​ക്ഷാ​സം​വി​ധാ​ന​മോ ഒ​ന്നും ത​ന്നെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കാ​ർ വീ​ഴു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദം കേ​ട്ടി​രു​ന്നു.

ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നാ​ൽ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​കാം അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കാ​റി​ന് പു​റ​ത്തും മ​റ്റൊ​രു മൃ​ത​ദേ​ഹം കാ​റി​നു​ള്ളി​ലു​മാ​യി​രു​ന്നു.

PB-10-K-7531 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്ന് പോ​ലീ​സ് ഒ​രു ആ​ധാ​ർ കാ​ർ​ഡ് ക​ണ്ടെ​ടു​ത്തു. പ​ക്ഷേ മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഉ​ന ജി​ല്ല​യി​ലെ ചി​ന്ത്പൂ​ർ​ണി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീപിടിത്തം; ര​ണ്ടു ഇന്നോവ കാറുകൾ പൂ​ര്‍​ണ​മാ​യും ക​ത്തി

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ ര​ണ്ടു ​വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​യ്യ​ന്നൂ​ര്‍ ബി​കെ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കെ.​പി.​ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കാ​ര്‍ ലാ​ന്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു കൊ​ണ്ടു​വ​ന്നു വ​ര്‍​ക്ക് ഷോ​പ്പിനു പു​റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു​ ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ല്‍നി​ന്ന് എ​ത്തി​യ ര​ണ്ട് അ​ഗ്‌​നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Kerala

ഇ​ടു​ക്കി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.

വെ​ളു​പ്പി​നെ ഒ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി​യ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​നാ​വൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up