Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bypoll

ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ തേ​രോ​ട്ടം; ന​ന്ദി​ഗ്രാ​മി​ൽ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം, റെ​ജി​ന​ഗ​റും പി​ടി​ച്ചെ​ടു​ത്തു

കോ​ൽ​ക്ക​ത്ത: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട‌​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ട് സീ​റ്റി​ലും ബി​ജെ​പി​ക്ക് വ​ൻ വി​ജ​യം. ന​ന്ദി​ഗ്രാ​മി​ൽ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഹ​സി റാ​ണി ര​ഥ് വി​ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ല​ൻ പ്ര​ധാ​നെ 1,22,753 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഹ​സി റാ​ണി ര​ഥ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഹ​സി റാ​ണി ര​ഥി​ന് 1,64,427 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ മി​ല​ൻ പ്ര​ധാ​നി​ന് 41,674 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ സി​പി​ഐ സ്ഥാ​നാ​ർ​ഥി സ​ന്തി ഗോ​പാ​ൽ ഗി​രി​ക്ക് 5,779 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി ന​ന്ദി​ഗ്രാ​മി​ലും ഭ​വാ​നി​പൂ​രി​ലും വി​ജ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ന്ദി​ഗ്രാം സീ​റ്റി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.

മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ അ​ടു​ത്ത സ​ഹാ​യി​യാ​യി​രു​ന്ന കൊ​ല്ല​പ്പെ​ട്ട ച​ന്ദ്ര​നാ​ഥ് ര​ഥി​ന്‍റെ മാ​താ​വാ​ണ് ഹ​സി റാ​ണി ര​ഥ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മേ​യ് ആ​റി​നാ​ണ് ച​ന്ദ്ര​നാ​ഥ് ര​ഥ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ന്ദി​ഗ്രാ​മി​ന് പി​ന്നാ​ലെ റെ​ജി​ന​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ബി​ജെ​പി വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശ​ങ്ക​റ​വ്വ് സ​ർ​ക്കാ​ർ 75,816 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്.

ശ​ങ്ക​റ​വ്വ് സ​ർ​ക്കാ​രി​ന് 1,29,914 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ആം ​ജ​ന​ത ഉ​ന്ന​യ​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഗു​ലാം ന​ബി ആ​സാ​ദി​ന് 54,098 വോ​ട്ടു​ക​ൾ ല​ഭി​ച്ച് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നാം സ്ഥാ​ന​ത്താ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ള്ളാ​ഹി​ൽ കാ​ഫി​ക്ക് 6,168 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റ​ബി​ബു​ൾ അ​ലാം ചൗ​ധ​രി നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ആം ​ജ​ന​ത ഉ​ന്ന​യ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഹു​മ​യൂ​ൺ ക​ബീ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റെ​ജി​ന​ഗ​റി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Latest News

Corehub Up