Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Care Home

Thiruvananthapuram

സ​മ്പാ​ദ്യം മു​ഴു​വ​ൻ സ്നേ​ഹാ​ല​യ​ത്തി​ന് ന​ൽ​കി മാ​തൃ​ക​യാ​യി ‎ജഗദീശൻ

‎‎‎നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ കു​ള​ത്തോ​ട്ടു​മ​ല​യി​ലെ സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി ‎വെ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ർ. ജ​ഗ​ദീ​ശ​ൻ ത​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ സ്നേ​ഹാ​ല​യ​ത്തി​നു ന​ൽ​കി മാ​തൃ​ക​യാ​യി.

‎ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ജ​ഗ​ദീ​ശ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വെ​ള്ള​നാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ സ്നേ​ഹാ​ല​യ​ത്തി​ലാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണം, ലോ​ട്ട​റി വി​ൽ​പ​ന തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്തു​വ​ര​വേ​യു​ണ്ടാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ഗ​ദീ​ശ​ൻ സ്നേ​ഹാ​ല​യ​ത്തി​ലെ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ണാ​ഘോ​ഷ വേ​ള​യി​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യ​ത്തു​ക സ്നേ​ഹ​ഭ​വ​ന​ത്തി​ലേ​ക്കു ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ആ​കെ ഉ​ണ്ടാ​യി​രു​ന്ന തു​ക​യി​ൽ അ​ത്യാ​വ​ശ്യം ക​ടം വാ​ങ്ങി​യ പൈ​സ തി​രി​കെ ന​ൽ​കി​യ ശേ​ഷം അ​വ​ശേ​ഷി​ച്ച ഒ​രു ല​ക്ഷം രൂ​പ​യാ​ണ് സ്നേ​ഹാ​ല​യ​ത്തി​നു ന​ൽ​കി​യ​ത്.

ജ​ഗ​ദീ​ശ​ന്‍റെ കൈ​യി​ൽ നി​ന്നും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ചെ​റു​വ​ക്കോ​ണം സ​ത്യ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. ‎‎ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി​ഷ്ണു ആ​ന​പ്പാ​റ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. പ്ര​സ​ന്ന​കു​മാ​രി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​നു​ഷ്‌​മ ബ​ഷീ​ർ, കെ.​വി. ശ്യാം, ​എ​സ്. ഷീ​ജ, നി​ഷ സ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up