x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ൽ കെ​യ​ർ വീ​സ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ കൂ​ട്ട​ന​ട​പ​ടി; മ​ല​യാ​ളി പ്ര​വാ​സി​ക​ളി​ലും ആ​ശ​ങ്ക

സജി പുലിക്കാട്ടിൽ
Published: June 4, 2026 03:16 PM IST | Updated: June 4, 2026 03:17 PM IST

ല​ണ്ട​ൻ: യു​കെ​യി​ലെ ആ​രോ​ഗ്യ - സാ​മൂ​ഹി​ക ക്ഷേ​മ മേ​ഖ​ല​ക​ളി​ൽ (എൻഎച്ച്എസ്/കെ​യ​ർ സെക്‌ടർ) സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വി​ദേ​ശ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

മാ​താ​പി​താ​ക്ക​ൾ​ക്ക് യു​കെ​യി​ൽ തു​ട​രാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ അ​ഞ്ച് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശ്രി​ത​ർ ഉ​ട​ന​ടി രാ​ജ്യം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹോം ​ഓ​ഫീ​സ് ക​ത്തു​ക​ൾ അ​യ​ച്ചു​തു​ട​ങ്ങി.

നി​യ​മ​പ​ര​മാ​യ എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ച് രാ​ജ്യാ​ന്ത​ര വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് യു​കെ​യി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​തി​യ നീ​ക്കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​യോ​ട് ഭ​ർ​ത്താ​വി​നെ യു​കെ​യി​ൽ ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്തും ഹോം ​ഓ​ഫീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

ഈ ​പു​തി​യ ന​ട​പ​ടി യു​കെ​യി​ലെ മ​ല​യാ​ളി കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും വ​ലി​യ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളോ​ടെ യു​കെ​യി​ലെ​ത്തി സ്കോ​ട്​ല​ൻ​ഡി​ലെ പെ​ർ​ത്തി​ൽ കെ​യ​ർ വ​ർ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​രു​ണി ആ​ര​ച്ചി​ഗെ എ​ന്ന സ്ത്രീ​യു​ടെ കു​ടും​ബം നേ​രി​ടു​ന്ന അ​നു​ഭ​വം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എംഎ​സി ബി​രു​ദ​വു​മു​ള്ള വ​രു​ണി​യു​ടെ കെ​യ​ർ വീ​സ നീ​ട്ടി​ന​ൽ​കി​യ ഹോം ​ഓ​ഫീ​സ്, എ​ന്നാ​ൽ കൂ​ടെ​യു​ള്ള ഭ​ർ​ത്താ​വി​നോ​ടും എ​ട്ടും അ​ഞ്ചും വ​യസു​ള്ള ര​ണ്ട് മ​ക്ക​ളോ​ടും രാ​ജ്യം വി​ടാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ൾ 2022 ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് പൂ​ർണമാ​യും നി​യ​മ​പ​ര​മാ​യ വീ​സ​യി​ൽ യു​കെ​യി​ലെ​ത്തി​യ​ത്. എ​ന്‍റെ വീ​സ കാ​ലാ​വ​ധി 2031 വ​രെ നീ​ട്ടി​ന​ൽ​കി​യി​ട്ടു​മു​ണ്ട്.

വീസ​യ്ക്കാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ണ്ട് ഞ​ങ്ങ​ൾ ഹോം ​ഓ​ഫീ​സി​ന് ഫീ​സാ​യി ന​ൽ​കി, കൃ​ത്യ​മാ​യി നി​കു​തി അ​ട​യ്ക്കു​ന്നു, സ​ർ​ക്കാ​രി​ന്‍റെ യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റു​ന്ന​തു​മി​ല്ല.

കു​ട്ടി​ക​ൾ ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളു​മാ​യി ന​ന്നാ​യി പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഞ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​ക​ത്തെ​ന്നു വ​രു​ണി പ​റ​ഞ്ഞു.

സ​മാ​ന​മാ​യ രീ​തി​യി​ൽ നോ​ർ​ത്തു​മ്പ്രി​യ സ​ർ​വക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി​യ ശേ​ഷം കെ​യ​ർ ജോ​ലി ചെ​യ്യു​ന്ന ര​സി​ക സ​മ​ര​സിം​ഗെ എ​ന്ന​യാ​ളു​ടെ ഭാ​ര്യ​യോ​ടും 12, 9, 8 വ​യ​സു​ള്ള മൂ​ന്ന് കു​ട്ടി​ക​ളോ​ടും നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്കും ഇ​തി​നോ​ട​കം രാ​ജ്യം വി​ടാ​ൻ ഉ​ത്ത​ര​വു​ണ്ട്.

ഇ​വി​ടു​ത്തെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ത​ന്‍റെ ഇ​ള​യ മ​ക​ന് ഇം​ഗ്ലീ​ഷ് ഭാ​ഷ മാ​ത്ര​മാ​ണ് സം​സാ​രി​ക്കാ​നും എ​ഴു​താ​നും അ​റി​യു​ന്ന​തെ​ന്നും കു​ട്ടി​ക​ളോ​ട് ഈ ​വി​വ​രം എ​ങ്ങ​നെ പ​റ​യു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​റി​ൽ താ​മ​സി​ക്കു​ന്ന വി​വേ​ക് ക​ണ്ണീ​രോ​ടെ പ​റ​യു​ന്നു.

കെ​യ​ർ വീ​സ​യി​ലെ​ത്തു​ന്ന​വ​ർ വ​ൻ​തോ​തി​ൽ കു​ടും​ബ​ങ്ങ​ളെ യു​കെ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

2024 മാ​ർ​ച്ചി​ൽ കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കാ​ളി​ക​ളെ​യോ കു​ട്ടി​ക​ളെ​യോ ആ​ശ്രി​ത​രാ​യി യു​കെ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. 2025 ജൂ​ലൈ​യി​ൽ കെ​യ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് സ​മ്പൂ​ർ​ണ നി​രോ​ധ​നം കൊ​ണ്ടു​വ​ന്നു.

യു​കെ​യി​ൽ സ്ഥി​ര​താ​മ​സം (പിആർ/സെറ്റിൽമെന്‍റ്) ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി നി​ല​വി​ലെ അഞ്ച് വ​ർ​ഷ​ത്തി​ൽ നി​ന്നും 15 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മ്പോ​ൾ വീസ ച​ട്ട​ങ്ങ​ൾ മാ​റു​ന്ന​തി​ന് മു​ൻ​പ് എ​ത്തി​യ കു​ട്ടി​ക​ൾ​ക്കും പ​ങ്കാ​ളി​ക​ൾ​ക്കും ഡി​പ്പോ​ർ​ട്ടേ​ഷ​ൻ ക​ത്ത് ന​ൽ​കി തി​രി​കെ അ​യ​യ്ക്കാ​നാ​ണു ഹോം ​ഓ​ഫീ​സ് തീ​രു​മാ​നം.

പി​ആ​ർ കാ​ലാ​വ​ധി 15 വ​ർ​ഷ​മാ​ക്കി​യാ​ൽ 69 ശതമാനം കെ​യ​ർ ജീ​വ​ന​ക്കാ​രും യു​കെ വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. കെ​യ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം ഉ​ണ്ടാ​യാ​ൽ ആ​ഴ്ച​യി​ൽ 42 ല​ക്ഷം മ​ണി​ക്കൂ​റി​ന്‍റെ കെ​യ​ർ സേ​വ​നം യു​കെ​യ്ക്ക് ന​ഷ്ട​മാ​കും.

കെ​യ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​ന​ത്തി​ന് സാ​ധ്യ​ത

സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള കാ​ലാ​വ​ധി 15 വ​ർ​ഷ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ യു​കെ​യി​ലെ കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ലി​ഫ്റ്റ​ഡ് എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ സ​ർ​വേ​യി​ൽ 69 ശ​ത​മാ​നം കെ​യ​ർ ജീ​വ​ന​ക്കാ​രും ഈ ​നി​യ​മം വ​ന്നാ​ൽ യു​കെ വി​ടു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ വി​ദേ​ശ കെ​യ​ർ ജീ​വ​ന​ക്കാ​ർ ആ​ഴ്ച​യി​ൽ 42 ല​ക്ഷം മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മാ​ണ് യു​കെ​യി​ലെ 2.8 ല​ക്ഷ​ത്തോ​ളം വ​രു​ന്ന രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വയ്​ക്കു​ന്ന​ത്. ഇ​വ​രു​ടെ കൂ​ട്ട​പ്പ​ലാ​യ​നം യു​കെ​യു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കും.

എ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നും അ​തി​ർ​ത്തി​ക​ളി​ൽ ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​രാ​നു​മാ​ണ് ഈ ​പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്നാ​ണ് ഹോം ​ഓ​ഫീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​കെ​യി​ൽ സ്ഥി​ര​താ​മ​സം എ​ന്ന​ത് ഒ​രു അ​വ​കാ​ശ​മ​ല്ലെ​ന്നും അ​ത് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്താ​യാ​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​ടം വാ​ങ്ങി​യും ലോ​ണെ​ടു​ത്തും യു​കെ​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യൊ​രു ആ​ഘാ​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ത്തു​ക​ൾ.

Tags : Care Home Deportation Letter UK

Recent News

Corehub Up