Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cctv

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; സി​​​​സി​​​​ടി​​​​വിയിലും തി​​​രി​​​മ​​​റി

അ​​​​യോ​​​​ധ്യ: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നു​​​ല​​​ഭി​​​ച്ച കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലെ തി​​​രി​​​മ​​​റി.

ക്ഷേ​​​ത്ര​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന സി​​​സി​​​ടി​​​വി​​​യി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മാ​​​യ്ച്ചു ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ത്യേ​​​ക​​​സം​​​ഘം സൂ​​​ച​​​ന ന​​​ൽ​​​കി. വെ​​​റും 45 ദി​​​വ​​​സ​​​ത്തെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മാ​​​ത്രം ല​​​ഭ്യ​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സി​​​സി​​​ടി​​​വി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തും കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മാ​​​വു​​​ക​​​യാ​​​ണ്.

ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ല​​​​ഭി​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ല്‍ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് ശ്രീ ​​​​രാം ജ​​​​ന്മ​​​​ഭൂ​​​​മി തീ​​​​ര്‍ഥ ട്ര​​​​സ്റ്റി​​​​ന്‍റെ അ​​​​ഭ്യ​​​​ര്‍ഥ​​​​ന പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ 13നാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​ത്.

സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തി​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​ഘം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ക്ഷേ​​​​ത്രം ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ളി​​​​ല്‍ ഒ​​​​ട്ടേ​​​​റെ വൈ​​​​രു​​​​ദ്ധ്യ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​നി​​​​ല്‍ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തു​​​​വ​​​​രെ ക്ര​​​​മ​​​​ക്കേ​​​​ട് ശ്ര​​​​ദ്ധ​​​​യി​​​​ല്‍പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ശ്രീ​​​​രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി ട്രെ​​​​സ്റ്റ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

രണ്ട് ഭാരവാഹികൾ സംശയനിഴലിൽ

അ​​​​യോ​​​​ധ്യ: രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ കൊ​​​​ള്ള​​​​യി​​​​ൽ ക്ഷേ​​​​ത്രം ട്രസ്റ്റി​​​​ലെ ര​​​​ണ്ട് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ൽ. പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം പ്ര​​​​ത്യേ​​​​ക​​​സം​​​ഘ​​​മാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്. മൂന്നം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​​സ​​​​മി​​​​തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​യോ​​​​ധ്യ​​​​യി​​​​ൽനി​​​​ന്ന് ല​​​​ക്നോ​​​​യി​​​ലെ​​​ത്തി. ഇ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ‌​​​​കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

ക്ഷേ​​​​ത്രം ട്രസ്റ്റി​​​​ലെ ഏ​​​​താ​​​​നും പേ​​​​രെ നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് 70 പേ​​​​ജു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘം നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. രാ​​​​മ​​​​ക്ഷേ​​​​ത്രം ട്രസ്റ്റി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി മു​​​​തി​​​​ർ​​​​ന്ന ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ നി​​​​യോ​​​​ഗി​​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം.

Kerala

സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: വീട്ടമ്മ മരിച്ചു

മ​ണ​ര്‍കാ​ട്: സി​സി ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ മ​രി​ച്ചു. കു​ഴി​പ്പു​ര​യി​ടം കു​ന്നും​പു​റ​ത്ത് മാ​ളി​യേ​ക്ക​ല്‍ ശാ​ന്ത​കു​മാ​രി(65)​യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​വാ​സി​യാ​യ കു​ഞ്ഞു​മോ​ളു​ടെ വീ​ട്ടി​ല്‍ സി​സി ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ ശാ​ന്ത​കു​മാ​രി​യും കു​ടും​ബ​വും ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ശാ​ന്ത​കു​മാ​രി​യും മ​ക​ള്‍ അ​ന​ശ്വ​ര​യും കൊ​ച്ചു​മ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​ഞ്ഞു​മോ​ളും മ​ക​ളു​ടെ ഭ​ര്‍ത്താ​വാ​യ എ​ബി​യു​മാ​യി രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍ക്കം ന​ട​ന്നു.​

ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണു മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​ർ മെ​ട്ട​മ്മ​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മെ​ട്ട​മ്മ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബോ​ർ​ഡ് ന​ശി​പ്പി​ച്ച​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ യു​ഡി​എ​ഫ് പു​റ​ത്തു​വി​ട്ടു. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​ദേ​ശ​ത്ത് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട്.

 

National

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി: യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിനു നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രീ​​​കൃ​​​ത ക​​​ണ്‍ട്രോ​​​ൾ സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി.

ക​​​ഴി​​​ഞ്ഞ 21ന് ​​​നി​​​ശ്ച​​​യി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലെ ചി​​​ല പാ​​​ളി​​​ച്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെന്നും അ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ​​​താ​​​യും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ർ​​​ച്ച് 14നാ​​​ണ് അ​​​ടു​​​ത്ത യോ​​​ഗം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ സി​​​സി​​​ടി​​​വി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്ന മാ​​​ധ്യ​​​മ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സി​​​സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് 2020ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഈ ​​​ഉ​​​ത്ത​​​ര​​​വ് പ​​​ല​​​യി​​​ട​​​ത്തും പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും കാ​​​മ​​​റ​​​ക​​​ൾ പ​​​ല​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​ു​​​മാ​​​ണെ​​​ന്നു​​​മാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ.

Kerala

ശക്തൻ മാർക്കറ്റിൽ മോഷണം; സിസിടിവിയിൽ മറ്റൊരു കടയിലെ തൊഴിലാളി

തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്‍റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്‍റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; വി​മാ​നം നി​ലം​പ​തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്ത്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വി​മാ​നം ബാ​രാ​മ​തി​യി​ൽ ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​മാ​നം കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യൊ​രു അ​ഗ്നി​ഗോ​ള​മാ​യി മാ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വി​മാ​നം നി​ല​ത്തി​ടി​ച്ച ഉ​ട​ൻ ത​ന്നെ വ​ലി​യ സ്ഫോ​ട​ന​ങ്ങ​ളോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

പ​വാ​റി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, ഒ​രു സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പൈ​ല​റ്റു​മാ​രാ​യ ക്യാ​പ്റ്റ​ൻ സു​മി​ത് ക​പൂ​ർ, ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ൽ നി​ന്ന് ബാ​രാ​മ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ.

രാ​വി​ലെ 8:10-ഓ​ടെ മും​ബൈ​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം 8:45ഓ​ടെ ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

International

ട്രെ​യി​നി​ൽ വ​ച്ച് യു​വാ​വി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വ​തി​യെ തേ​ടി പോ​ലീ​സ്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ ട്രെ​യി​നി​ൽ വ​ച്ച് യു​വാ​വി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന യു​വ​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് പോ​ലീ​സ്.

ഡി​സം​ബ​ർ 14ന് ​വൈ​കു​ന്നേ​രം ഷെ​ഫീ​ൽ​ഡി​നും വ​ർ​ക്ക്സോ​പ്പി​നും ഇ​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ട്രെ​യി​നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് സൗ​ത്ത് യോ​ർ​ക്ഷ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

നീ​ണ്ട മു​ടി​യു​ള്ള യു​വ​തി പ​ച്ച നി​റ​ത്തി​ലു​ള്ള കാ​ർ​ഡി​ഗ​നും ക​റു​ത്ത മി​നി ഷോ​ർ​ട്ട്സും ധ​രി​ച്ച നി​ല​യി​ലാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഫോ​ട്ടോ​യി​ലെ സ്ത്രീ​യെ തി​രി​ച്ച​റി​യു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Kerala

അടയ്ക്കാത്തോട് കരിയം കാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ; വനംവകുപ്പ് പരിശോധന

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ക​രി​യം​കാ​പ്പി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​ട​യ്ക്കാ​ത്തോ​ട് - രാ​മ​ച്ചി റോ​ഡി​ലു​ള്ള സ്ക​റി​യാ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ൽ ഉ​ള്ള​ത്.

തോ​ട്ടം പാ​ട്ട​ത്തി​ന് എ​ടു​ത്തു ടാ​പ്പിം​ഗ് മ​ഠ​ത്തി​ൽ വി​നു ജോ​സ​ഫാ​ണ് പു​ലി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ ക​ണ്ട​ത്. പു​ലി സാ​ന്നി​ധ്യ​മു​ള്ള ഏ​രി​യ ആ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ തോ​ട്ട​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന​ത്.

ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പു​ലി​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

മ​ല​പ്പു​റ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ചി​യാ​നൂ​ര്‍ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജീ​റാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്.

ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് സ​ജീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ മു​മ്പ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ​ലീം എ​ന്ന് പേ​രു​ള്ള കൂ​ട്ടു​പ്ര​തി​യെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി​ഐ ഷൈ​ന്‍ പ​റ​ഞ്ഞു.

സ​ജി​ര്‍ ഓ​ടി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സ​ലീം മോ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. സ​ലീ​മി​നെ മോ​ഷ​ണ​ത്തി​ന് ഇ​റ​ക്കി വി​ട്ട ശേ​ഷം സ​ജീ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. മോ​ഷ​ണം ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടു പേ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചി​യ്യാ​നൂ​ര്‍ മാ​ര്‍​സ് സി​നി​മാ​സി​ന് പി​റ​ക് വ​ശ​ത്തു​ള്ള വി​വി​ധ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം എ​സ്ഐ​എം ന​സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

മ​ല​യാ​റ്റൂ​രി​ലെ കൗ​മാ​ര​ക്കാ​രി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് നി​ഗ​മ​നം; നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്ത് നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി​യും ബെം​ഗ​ളൂ​രു​വി​ൽ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​യു​മാ​യ ചി​ത്ര​പ്രി​യ(19)​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ചി​ത്ര​പ്രി​യ​യു​ടെ ത​ല​യ്ക്കു പി​ന്നി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. അ​തി​നാ​ൽ ത​ന്നെ ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ചി​ത്ര​പ്രി​യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 1. 53 സ​മ​യ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

മ​റ്റൊ​രാ​ൾ ബൈ​ക്കി​ൽ മു​ന്നി​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. കാ​ണാ​താ​യി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്നും ചി​ത്ര​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന​ടു​ത്ത് ര​ക്ത​ക്ക​റ​യു​ള്ള ക​ല്ല് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്ത് അ​ല​നെ പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചൊ​വ്വാ​ഴ്ച ഒ​രു ത​വ​ണ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​ല​ന​ട​ക്കം കൂ​ടു​ത​ൽ ആ​ളു​ക​ളെ കാ​ല​ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പ​ത്തു​മ​ണി​ക്ക് ക​ള​മ​ശേ​രി​യി​ൽ ന​ട​ക്കും. മ​ര​ണ കാ​ര​ണം ഉ​റ​പ്പി​ച്ച ശേ​ഷം സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പ​ട്ടാ​മ്പി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വാ​വ​ന്നൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി കൊ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ൻ​ഫീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് പ്ര​തി തെ​ക്കേ വാ​വ​നൂ​രി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ര​പ്പ​ല​ക​യും ക​ല്ലു​മാ​യെ​ത്തി​യ പ്ര​തി വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്ത പ്ര​തി വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​യും ത​ല്ലി ത​ക​ർ​ത്തു.

വീ​ട്ടി​ലെ അം​ഗ​ത്തോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യം മൂ​ല​മാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ സ​ൻ​ഫീ​റി​ന്‍റെ പേ​രി​ൽ മോ​ഷ​ണ​ക്കേ​സ്, ല​ഹ​രി​ക്കേ​സ് എ​ന്നി​ങ്ങി​ങ്ങ​നെ 15 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ര​വി​ന്ദാ​ക്ഷ​ൻ , എ​എ​സ്ഐ സു​രേ​ഷ്, പോ​ലീ​സ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, സ​ൻ​ഫീ​ർ, ക​മ​ൽ എ​ന്നി​വ​രു​ൾ​പ്പ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടു.

 

Kerala

ത​ല​ശേ​രി​യി​ൽ‌ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം

ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ല്ലി​ക്കു​ന്നി​ൽ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ചി​റ​ക്ക​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത​ള്ള സ്റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത ക​ള​ള​ൻ മേ​ശ​യി​ൽ സൂ​ക്ഷി​ച്ച 3000 രൂ​പ ക​വ​ർ​ന്നു.

മോ​ഷ്ടാ​വ് എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ പ​ടം തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞു. തൊ​ട്ട​ടു​ത്തു​ള​ള വീ​ട്ടി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

National

കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ 518 എണ്ണവും കാമറക്കണ്ണിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ 520 പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 518 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കി.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​സി​​​​ടി​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ഞ്ഞൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും പു​​​​തി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം വൈ​​​​കി​​​​യ​​​​തി​​​​നാ​​​​ൽ വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വൈ​​​​ത്തി​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ സി​​​​സി​​​​ടി​​​​വി സ്ഥാ​​​​പി​​​​ക്കാ​​​​ത്ത​​​​ത്.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 20 സൈ​​​​ബ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും എ​​​​ട്ട് തീ​​​​ര​​​​ദേ​​​​ശ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 28 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കൂടി സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും 2026 ജ​​​​നു​​​​വ​​​​രി 27ന​​​​കം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​വ​​​​യി​​​​ൽ 483 എ​​​​ണ്ണം ക്ര​​​​മാ​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളാ​​​​ണ്. 13 റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും 10 തീ​​​​ര​​​​ദേ​​​​ശ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളിലും 14 വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 12 കാ​​​​മ​​​​റ​​​​ക​​​​ൾ വീ​​​​ത​​​​മാ​​​​ണ് ഓ​​​​രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​റു​​​​ടെ​​​​യും സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​റു​​​​ടെ​​​​യും മു​​​​റി​​​​ക​​​​ൾ, ലോ​​​​ക്ക​​​​പ്പ്, ഇ​​​​ട​​​​നാ​​​​ഴി, റി​​​​സ​​​​പ്ഷ​​​​ൻ, സ്റ്റേ​​​​ഷ​​​​ന്‍റെ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ടം, പി​​​​ൻ​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ​​​​ിടങ്ങ​​​​ളി​​​​ലാ​​​​ണു കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​​യി​​​​ലെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും കാ​​​​മ​​​​റ​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും. ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യാ​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദൃ​​​​ശ്യ​​​​ത്തി​​​​നു പു​​​​റ​​​​മെ ശ​​​​ബ്‌​​​​ദ​​​​ങ്ങ​​​​ളും റിക്കാർഡ് ചെ​​​​യ്യും. ഓ​​​​രോ സ്റ്റേ​​​​ഷ​​​​നി​​​​ലും എ​​​​ട്ട് ടി​​​​ബി​​​​യു​​​​ടെ 16 ഹാ​​​​ർ​​​​ഡ് ഡി​​​​സ്കു​​​​ക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ഡാ​​​​റ്റ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കും. നാ​​​​ലു മാ​​​​സ​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സി​​​​സി​​​​ടി​​​​വി സ്ഥാ​​​​പി​​​​ച്ച​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും കോ​​​​ട​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് കേ​​​​ര​​​​ളം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up