Kerala
ചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം 49 താലൂക്ക് യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളില്‍ 110 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ (കാര്‍ത്തികപ്പളളി), ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ (ചങ്ങനാശേരി), സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ (ചങ്ങനാശേരി), വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ (തിരുവനന്തപുരം), ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. മധുസൂദനന്‍പിളള (ചിറയിന്‍കീഴ്), കെ.ബി. ഗണേഷ്കുമാര് (പത്തനാപുരം), കെ.ആര്. ശിവന്‍കുട്ടി (പന്തളം), ആര്. മോഹന്‍കുമാര്‍ (തിരുവല്ല), പി.എന്‍. സുകുമാരപ്പണിക്കര്‍ (ചെങ്ങന്നൂര്‍), ഡോ. കെ.പി. നാരായണപിളള, (കുട്ടനാട്), പി. ഹൃഷികേശ് (തലപ്പിളളി), എം.പി. ഉദയഭാനു (തലശേരി) എന്നിവര്‍ ഉള്‍പ്പെടുന്നു.
Kerala
കോട്ടയം: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം 28നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 2022ല്‍ കോളജ് നൂറു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് വിപുലമായ പരിപാടികളോടെ നടത്തുന്നത്.
പാറേല്പ്പള്ളിക്കുസമീപം 1922ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1925ല്‍ നിലവിലെ കാമ്പസിലേക്ക് കോളജ് മാറ്റിസ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്. ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളജ് രക്ഷാധികാരിയായ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് കാവുകാട്ട് ഹാളില്‍ കോളജ് ശതാബ്ദി സമാപന സമ്മേളനം നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോര്‍ എനര്‍ജി ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
കോളജ് മാനേജര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞുപ്പറമ്പില്‍, ഡോ. സിബി ജോസഫ്, ഡോ. ബിന്ദു മാത്യു ജോബ് എന്നിവര്‍ നേതൃത്വം നല്‍കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി, നോബേല്‍ ജേതാക്കളായ മാര്ട്ടിന് കാഫ്, ആന്റണി ജയിംസ് ലെഗറ്റ്, റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് എന്നിവര്‍ വിവിധ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചതായും റവ.ഡോ. ജോസ് ജേക്കബ് മുല്ലശേരി, ഡോ. നെവില്‍ തോമസ്, ബിന്‍സ് എം. മാത്യു എന്നിവര്‍ അറിയിച്ചു.
Kerala
ചങ്ങനാശേരി: അക്ഷരഭടന്മാരുടെ അതിജീവന പോരാട്ടമായി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് വിദ്യാഭ്യാസ അവകാശസംരക്ഷണ മഹാറാലിയും സമ്മേളനവും. അവകാശപോരാട്ടങ്ങളില്‍ തളരില്ല, തോല്‍ക്കില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മലയാളക്കരയിലെ ഏറ്റവുംവലിയ അധ്യാപക സംഘടനയിലെ അംഗങ്ങള്‍ ചങ്ങനാശേരിയിൽ നടന്ന അവകാശറാലിയില് അണിചേര്‍ന്നത്.
ചുവപ്പും വെള്ളയും മഞ്ഞയും കലര്‍ന്ന പതാകകള്‍ കൈകളിലുയര്‍ത്തി തലയില്‍ തൊപ്പികളണിഞ്ഞും വിവിധ അവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്നത്.
1956ല്‍ ജന്മംകൊണ്ട കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ എഴുപതാംജന്മദിനത്തോടനുബന്ധിച്ചാണ്, സംഘടന പിറന്ന മണ്ണില്‍ മഹാസംഗമവും റാലിയും സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ് കവാടത്തില്‍ ആരംഭിച്ച അവകാശസംരക്ഷണറാലി കൊടിക്കുന്നില്‍ സുരേഷ് എംപി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖപ്രസംഗം നടത്തി. അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ആറണി അറയ്ക്കല്‍, അതിരൂപത കോര്‍പറേറ്റ് മാനജര്‍ ഫാ. ജോബി ആന്റണി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. സെബു ചാലയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോജോ പള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജില്‍ എത്തിയതിനെതുടര്‍ന്ന് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സീറോമലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നാലായിരത്തിലധികം അധ്യാപകരാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ടീച്ചേഴ്സ് ഗില്‍ഡ് നേതാക്കളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഈശോ തോമസ്, ഡോ.ജീമോള്‍ അലക്സ്, ജോഗോഷ് വര്‍ഗീസ്, സിസ്റ്റര്‍ ഷൈനമ്മ ജയിംസ്, പ്രകാശ് കെ. തോമസ്, ഷേര്‍ളിക്കുട്ടി ആന്റണി, സിസ്റ്റര്‍ സോഫിയാമ്മ ജോര്‍ജ്, ബിജു ടി. ജോണ്‍, എം.സി. ബിനു, ബോണി ലിയോ തോമസ്, റിന്‍സ് വര്‍ഗീസ് തുടങ്ങിയവര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്കി.
Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തെടനുബന്ധിച്ച് ചങ്ങനാശേരിയിൽ ഇന്ന് അധ്യാപക അവകാശ സംരക്ഷണ റാലി നടക്കും.
ഇന്നു രാവിലെ ഒമ്പതിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് ആരംഭിക്കുന്ന റാലി സമ്മേളനനഗരിയായ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ സമാപിക്കും.
ആയിരക്കണക്കിന് അധ്യാപകര്‍ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തും.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
Kerala
ചങ്ങനാശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി ഒന്ന്,രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും.
ജനുവരി ഒന്നിന് രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.30ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കും.
ചങ്ങനാശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി ഒന്ന്,രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.30ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കും.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിനു മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴല്‍ക്കുത്ത്. രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന.
11ന് നടക്കുന്ന സമ്മേളനം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവും രാജീവ് ആലുങ്കല്‍ അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിളള എന്നിവര്‍ പ്രസംഗിക്കും.