x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസി റോഡിനെ പുക വിഴുങ്ങി; ഗതാഗതം സ്തംഭിച്ചു

ചങ്ങനാശേരി ബ്യൂറോ
Published: April 21, 2026 05:42 PM IST | Updated: April 21, 2026 05:42 PM IST

ആലപ്പുഴ- ചങ്ങനാശേരി റോഡിനു സമീപത്തെ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ.

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.

കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്‍റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.

കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

Tags : Smoke AC Road traffic fire changanacherry

Recent News

Corehub Up