NRI
ഹൂസ്റ്റണ്‍: പ്രതീക്ഷയ്ക്ക് പ്രചോദനം നല്‍കുന്നതിനും ജീവിതങ്ങളെ മാറ്റുന്നതിനുമുള്ള ഒരു മനോഹരമായ ബോളിവുഡ് രാത്രി. ഇത് സംസ്കാരം, വിനോദം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അസാധാരണമായ ഒരു സായാഹ്നമാണ്. ഈ അത്യുജ്ജല ബോളിവുഡ് ആഘോഷം 2026 ഏപ്രില്‍ 18 ശനിയാഴ്ച വൈകുന്നേരം ആറിന് മിസ്സോറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് ഹാളില്‍ നടക്കുക.
’പ്രതീക്ഷ പ്രകാശിപ്പിക്കുക.ദയ പങ്കിടുക. ജീവിതങ്ങളെ മാറ്റുക’ എന്ന ലയ്ന്‍സ് ക്ലബ്ബിന്റെ ശക്തമായ സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള ഈ പരിപാടിഒരു ദൗത്യാധിഷ്ഠിത സംരംഭമാണിത്. ഭിന്നശേഷിക്കാര്‍ക്കും ശാരീരികവൈകല്യമുള്ള വ്യക്തികള്‍ക്കും വീല്‍ചെയര്‍ റാമ്പുകള്‍ നിര്‍മ്മിക്കല്‍,വീടില്ലാത്തവര്‍ക്കും ഭക്ഷ്യസുരക്ഷയില്ലാത്ത കുടുംബങ്ങള്‍ക്കും ഭക്ഷണം നല്കല്, സാധ്യത കുറഞ്ഞ ജനവിഭാഗങ്ങള്ക്ക്സൗജന്യ വാക്സിനുകളും നേത്ര പരിശോധനകളും നല്കല്, മരം നടുന്നതിലൂടെയുംസമൂഹ ശുചീകരണ ശ്രമങ്ങളിലൂടെയും പരിസ്ഥിതി സുസ്ഥിരതപ്രോത്സാഹിപ്പിക്കല് അവിസ്മരണീയമായ ഒരു സാംസ്കാരിക അനുഭവം ഈ ആത്യന്തിക ബോളിവുഡ് രാത്രി സമൂഹത്തെ സന്തോഷത്തിന്റെയും ഔദാര്യത്തിന്റെയും പങ്കിട്ട മനുഷ്യത്വത്തിന്റെയും ആത്മാവില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു.
ഇന്‍ഫ്യൂസ്ഡ് പെര്‍ഫോമിംഗ് ആര്ട്സിന്റെപ്രശസ്ത ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ടിന ബോസിന്റെ സൃഷ്ടിപരമായകാഴ്ചപ്പാടില് പൂര്‍ണതയോടെ രൂപകല്പന ചെയ്തിരിക്കുന്ന ഈ മഹത്തായ പ്രദര്‍ശനം അതിശയകരമായ നൃത്ത പ്രകടനങ്ങള്‍,ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് സംഗീതം, അതിശയിപ്പിക്കുന്ന ഫാഷന്‍ ഡിസ്പ്ലേ എന്നിവയുടെ തടസ്സമില്ലാത്ത മിശ്രിതമാണ്. നൂതനമായ നൃത്തസംവിധാനത്തിനും കലാപരമായ വൈഭവത്തിനും പേരുകേട്ട ടിനബോസ്, 2011 മുതല്‍ അമേരിക്കയിലും കാനഡയിലുമായി 1,500-ലധികം വേദികള്കാണികളെ അത്ഭുത സപ്ദ്ധരാക്കി പ്രൊഫഷണല്‍ നര്‍ത്തകരുടെ ഒരു പവര്ഹൗസ്ടീമിനെ നയിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ബഹുമാനാര്‍ഥം നടന്നചരിത്രപ്രസിദ്ധമായ ഹൗഡി മോദി പരിപാടിയില്‍ ആഗോളതലത്തില്ടെലിവിഷനില് പ്രക്ഷേപണം ചെയ്ത ബോളിവുഡ് ഫിനാലെ പ്രകടനം അവരുടെ ശ്രദ്ധേയമായ യാത്രയില്‍ ഉള്‍പ്പെടുന്നു.
ഹ്യൂസ്റ്റണ്‍ റോക്കറ്റ്സിലും എൻബി അഹാഫ്ടൈം ഷോകളിലും പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യംപ്രകടിപ്പിച്ചുകൊണ്ട് ഇന്‍ഫ്യൂസ്ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് വിനോദമേഖലയിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഈ അസാധാരണമായ നിര്മ്മാണംവെറുമൊരു ഷോ എന്നതിലുപരി ബോളിവുഡിന്റെ ഏറ്റവും തിളക്കമുള്ളആഘോഷമാണിത്. വര്‍ണ വിസ്മയം തീര്‍ക്കുന്ന മനം മയക്കുന്നവേഷഭൂഷാദികളാലും, സ്പന്ദിക്കുന്ന താളങ്ങള്‍, ആശ്വാസകരമാ യനൃത്തസംവിധാനം എന്നിവയാല്‍, ഈ പരിപാടി ഊര്‍ജ്ജം, ചാരുത, ശുദ്ധമാ യവിനോദം എന്നിവയാല്‍ നിറഞ്ഞ ഒരു ആഴത്തിലുള്ള അനുഭവം വാഗ്ദാനംചെയ്യുന്നു.
ഇന്‍ഡസ് ലയണ്‍സ് ക്ലബ് ഹ്യൂസ്റ്റണ്‍ സമൂഹത്തെ ഈ മനോഹരമായസായാഹ്നത്തിന്റെ ഭാഗമാകാനും ഇന്ത്യന്‍ സംസ്കാരത്തിന്റെ സമ്പന്നതയുംഊര്ജ്ജസ്വലതയും ഒരു മഹത്തായ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരുലോകോത്തര പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും സ്നേഹപൂര്‍വ്വംക്ഷണിക്കുന്നു. സംസ്കാരം കാരുണ്യത്തെ കണ്ടുമുട്ടുന്ന ഒരുസായാഹ്നത്തിനായി ഞങ്ങളോടൊപ്പം ഒന്നിച്ച് ചേരൂ ദാനത്തിലൂടെ നമുക്ക്വഴി തെളിക്കാം, അഭിനിവേശം പ്രകടനത്തെ നേരിടുകയും പാരമ്പര്യം ആധുനികവൈ ഭവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു രാത്രിയില്‍ ഞങ്ങളോടൊപ്പംചേരൂ. ഈ ധന്യ മുഹൂര്‍ത്തം സമ്പന്നമാക്കൂ.
വാര്‍ത്ത: ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍.
Kerala
പാഠപുസ്തകങ്ങളും ക്ലാസ്മുറികളും കൂട്ടുകാരുമൊക്കയായി പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തിൽ 15 വയസുകാരി ദുർഗ ദാസ് ആശുപത്രി മുറികൾക്കുള്ളിൽ കഴിഞ്ഞ ഒരു വർഷമായി വേദന തിന്നുജീവിക്കുകയാണ്. സാധാരണ നിലയിൽ സ്കൂളും പഠനവുമൊക്കെയായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരു വർഷം മുൻപ് കടുത്തുരുത്തി വില്ലേജിലെ വെള്ളാശേരികരയിൽ മഠത്തിൽ വെളിയിൽ വീട്ടിൽ മോഹൻദാസ് എൻ.പിയുടെ മകൾ ദുർഗയെ അർബുദം പിടികൂടുന്നത്.
ഞരമ്പിൽ രക്തയോട്ടം തടസപ്പെടുത്തുന്ന കോർഡാമ എന്ന കാൻസർ മുഴയാണ് ദുർഗയെ കീഴ്പ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജിലും ആർസിസിയിലും അങ്കമാലി അപ്പോളോ ആശുപത്രിയിലുമായി ചികിത്സകൾ നടന്നുവരികയാണ്.
ലാപറോടമി ആൻഡ് ട്യൂമർ എക്സഷൻ എന്ന സർജറി ആവശ്യമായി വരികയും ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഈ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയാണ് ചിലവായത്. മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മരുന്നുകൾക്കും മറ്റു ചെലവുകൾക്കുമായി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.
കൂലിപണിക്കാരാനായ അച്ഛൻ മകൾക്കൊപ്പം കഴിഞ്ഞ ഒരു വർഷമായി ആശുപത്രികൾ കയറിയിറങ്ങി നടക്കുകയാണ്. മറ്റു വരുമാനങ്ങളൊന്നുമില്ലാത്തതിനാൽ ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ വിഷമിക്കുകയാണ് അച്ഛൻ മോഹൻദാസ്. സ്വന്തമായി അഞ്ചുസെന്റ് ഭൂമിയും ഒരു ചെറിയ വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്.
മരുന്നിനും അനുബന്ധ ചികിത്സകൾക്കും ഇനിയും വലിയ തുക കുടുംബം കണ്ടെത്തേണ്ടിയിരിക്കുന്നു. നിത്യചിലവിന് ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുടർ ചികിത്സകൾക്ക് സുമനസുകൾക്ക് മുന്നിൽ കൈ നീട്ടുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകൾ കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ദുർഗയ്ക്കുള്ള സഹായം Deepika Charitable Turst South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ 00370730 00003036 IFSC Code SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. റുപ്പി അക്കൗണ്ടുകളിൽ നിന്നു മാത്രമേ ട്രസ്റ്റിലേക്ക് സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് (91) 93495 99068.
District News
വാഴക്കുളം: ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തി നേടുന്നതിൽ ഒരു വിഹിതം സഹജീവികൾക്കു കൈത്താങ്ങു നൽകി മാതൃകയാകുകയാണ് ഓള് കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ.
അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വാഴക്കുളം പൈനാപ്പിള്‍ മര്‍ച്ചന്റ്സ് ചാരിറ്റി ഓര്ഗനൈസേഷന്ചാരിറ്റി പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി സദാ കർമനിരതമാണ്.
നിരവധി പേർക്ക് ചികിത്സ സഹായം, കുട്ടികൾക്ക് പഠന സഹായോപകരണങ്ങൾ, വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയവയും അസോസിയേഷനിൽ നിന്ന് നൽകി വരുന്നു. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് 5 പേർക്ക് അമ്പതിനായിരം രൂപ വീതം വീട് അറ്റകുറ്റപ്പണികൾക്കും ചികിത്സ സഹായമായും ചാരിറ്റി ഓർഗനൈസേഷനിൽ നിന്നു നൽകി.
അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നിര്‍മിച്ചുനല്‍കുന്ന ഏഴാമത് പൈനാപ്പിള്‍ സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ നടത്തുകയാണ്. രാവിലെ 8.30ന് വാഴക്കുളം മെതിപ്പാറപാറയില് ഡീന്‍ കുര്യാക്കോസ് എംപി താക്കോല്‍ദാനം നിര്‍വഹിക്കും.
അസോസിയേഷന് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ചാരിറ്റി ലോഗോ പ്രകാശനവും ഫണ്ട് സ്വീകരണവും നിര്‍വഹിക്കും.
മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ ലാപ്ടോപ് വിതരണം നിര്‍വഹിക്കും. പഞ്ചായത്തംഗം ഡെയ്സി ജെയിംസ്, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് തോട്ടുമാരിയില്‍, ഡ്രൈവേഴ്സ് യൂണിയന് സെക്രട്ടറി പി.കെ. കൃഷ്ണന് കുട്ടി, ജ്വാല പ്രസിഡന്റ് ഒ.എം. ജോര്‍ജ്, എം.കെ. മധു, ജിന്റോ ടോമി, അനുരാജ് പായിപ്ര, അസോസിയേഷന് സെക്രട്ടറി ജോസ് വര്‍ഗീസ്, ട്രഷറര്‍ ജോസ് മോനിപ്പിള്ളില്‍,ജോയിന്റ് സെക്രട്ടറി ഷൈജി മലേക്കുടിയില്‍, ഭരണസമിതിയംഗങ്ങളായ ജെയ്സണ്‍ ജോസ്, ജിമ്മി ജോര്‍ജ്, മാത്യു ജോസഫ്, സാലസ് അലക്സ്, ഷൈന്‍ ജോണ്‍, പി.സി ജോണ്‍, പൈനാപ്പിള്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഭരണസമിതിയംഗങ്ങളായ എം.പി. തോമസ്,കെ.ജെ ജെയിംസ്, ഡിവിന് ജോസ്, സിജോ ജോര്‍ജ്, എം.എന്‍ ഷാജി, സജി പോള്‍, പോള്‍ മാത്യു, ജിമ്മി തോമസ്, തുടങ്ങിയവര്‍ പ്രസംഗിക്കും.
വിധവയും രോഗിയുമായ വീട്ടമ്മയ്ക്കാണ് പത്തുലക്ഷത്തോളം രൂപ മുടക്കി വീടു നിർമിച്ചു നൽകുന്നത്. മൂന്നു സെന്റിലെ ദുർഘടാവസ്ഥയിലായിരുന്ന പഴയ വീട് നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കി 600 സ്ക്വയർ ഫീറ്റിൽ പുതിയ വീട് നിർമിക്കുകയാണ് ചെയ്തത്.
വാഴക്കുളം എലുവിച്ചിറ കോളനിയിൽ രണ്ട്, ബാലഭവൻ റോഡിനു സമീപത്തുള്ള കോളനിയിൽ രണ്ട്, നടുക്കരയിൽ ഒന്ന്, മടക്കത്താനത്ത് ഒന്ന് എന്നിങ്ങനെ ആറു വീടുകളാണ് അസോസിയേഷൻ ചാരിറ്റി ഫണ്ടുപയോഗിച്ച് നേരത്തേ നിർമിച്ചു നൽകിയത്.
അനുയോജ്യമായ ഒരേക്കർ സ്ഥലം വാങ്ങി അർഹരായവർക്ക് 20 വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയിലാണ് അസോസിയേഷൻ ഇപ്പോൾ.
NRI
മയാമി: ഷിക്കാഗോ സീറോമലബാര്‍ കാത്ത്ലിക് കോണ്‍ഗ്രസ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനമായി ഇടുക്കിയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ - പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍ ഇടുക്കി ജില്ല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
NRI
സ്റ്റാഫോർഡ്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും പ്രമുഖ സേവന സംഘടനയായ എക്സ്ചേഞ്ച് ക്ലബും സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു.
പള്ളിയിലെ ഏഞ്ചൽ ട്രീ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി നടന്ന ചടങ്ങിൽ എക്സ്ചേഞ്ച് ക്ലബ് ഭാരവാഹികൾ അതിഥികളായെത്തി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ഡോ. ബിന്നി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്രിസ്മസ് എന്നത് ദൈവസ്നേഹം പ്രവൃത്തിയിലൂടെ പങ്കുവയ്ക്കാനുള്ള അവസരമാണ്. എക്സ്ചേഞ്ച് ക്ലബുമായി സഹകരിക്കുന്നതിലൂടെ പ്രത്യാശയും പിന്തുണയും ആഗ്രഹിക്കുന്ന കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എത്താൻ സഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്ചേഞ്ച് ക്ലബ് പ്രസിഡന്റ് ജൂലി ഫോർണിയർ മുഖ്യാതിഥിയായിരുന്നു. കുടുംബങ്ങളെ ശാക്തീകരിക്കുകയും കുട്ടികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
Charity News
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ നാലാംഘട്ടം കൈമാറി. 52,000 രൂപയാണ് നാലാംഘട്ടത്തിൽ നൽകിയത്. ഇതോടെ നാല് ഘട്ടമായി 3.80 ലക്ഷം രൂപ ടെൽസണ്‍ കൈമാറി.
രാഷ്ട്രദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജാണ് നാലാംഘട്ട തുകയുടെ ചെക്ക് നൽകിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ടെൽസൺ ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥന് ലഭിച്ചിരുന്ന ഏക വരുമാനം ഉപയോഗിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്.
എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു.
രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
Charity News
എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.
പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.