അഞ്ചല്‍ : കടുത്ത ചൂടില്‍ വെന്തുരുകുകയാണ് മലയോര മേഖല. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദാഹം അകറ്റാന്‍ സൗജന്യമായി സംഭാര വിതരണ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് ഏരൂര്‍ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തായി പ്രത്യേക ഇടം സജ്ജീകരിച്ച് ചൂടിന്റെ കാഠിന്യം കുറയുന്നതുവരെ സംഭാര വിതരണം തുടരും.
പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് കടുത്ത ചൂടില്‍ ആശ്വാസം എന്ന നിലയിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ദാഹജല വിതരണം ആരംഭിക്കുമെന്നും ആതിര പ്രവീണ്‍ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ജെസി മേരി, പഞ്ചായത്ത് അംഗങ്ങളായ കിഷോര്‍, ശ്യാം, രാജേഷ്, നെസീല ഫിറോസ്, ഇന്ദു, സെക്രട്ടറി അജിത്ത് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു
Tags : nattu vishesham Thirst quenching charity