x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോഗപ്പെയ്ത്തിൽ ഉലഞ്ഞ് ഒരു കുടുംബം; കാരുണ്യം തേടി ബിജുമോനും കൊച്ചുറാണിയും

വെബ് ഡെസ്ക്
Published: July 2, 2026 01:01 PM IST | Updated: July 2, 2026 01:11 PM IST

പ്രതീകാത്മക ചിത്രം.

വാകത്താനം: ഒരു കൂരയ്ക്കുള്ളിൽ രണ്ട് ജീവനുകൾ രോഗത്തോടു പൊരുതുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് രണ്ടു പെൺമക്കൾ. വെട്ടിക്കുന്നേൽ പള്ളിക്ക് സമീപം താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായിരുന്ന കുന്നേൽ കെ.എം. ബിജുമോനും ഭാര്യ കൊച്ചുറാണിയുമാണ് ഒരേസമയം രോഗബാധിതരായി ജീവിതത്തിന്‍റെ കറുത്ത ദിനങ്ങളിലൂടെ കടന്നുപോകുന്നത്. ഒന്നിനുപുറകെ ഒന്നായി വന്ന രോഗങ്ങളും താങ്ങാനാവാത്ത ചികിത്സാച്ചെലവുകളും ഈ പാവം കുടുംബത്തിന്‍റെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി.
​തന്‍റെ അധ്വാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന ബിജുമോന് ഇന്നു സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും ആവതില്ല. ഹൃദയ വാൽവിലെ തകരാറും ഒപ്പം ബ്ലോക്കുകളും അദ്ദേഹത്തിന്‍റെ ജീവനെത്തന്നെ നിഴലിലാക്കുന്നു. ഇതിനിടയിലാണ് ഇരുട്ടടിയായി വൃക്കകളുടെ തകരാറും കണ്ടെത്തിയത്. ഇടയ്ക്കിടെ തലകറങ്ങി വീഴുന്ന അവസ്ഥയിലാണ് അദ്ദേഹം. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും കൈയിൽ ഒരു പൈസപോലുമില്ലാത്തതിനാൽ മരുന്നുകളിൽ മാത്രം ജീവൻ മുറുകെപ്പിടിച്ച് ബിജുമോൻ വീട്ടിൽ കഴിയുകയാണ്.

ആര് ആർക്ക് തണലാകും?

ഭർത്താവിനെ പരിചരിക്കേണ്ട ഭാര്യ കൊച്ചുറാണിയുടെ അവസ്ഥയും അതിലും ദയനീയമാണ്. വെരിക്കോസ് വെയിൻ ബാധിച്ച് ഇരു കാലുകളും പൊട്ടിയൊലിക്കുന്ന നിലയിലാണ് അവർ. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും, ഭർത്താവിന്‍റെ അവസ്ഥ കണ്ട്, സ്വന്തം രോഗത്തെ മറന്ന് അവർക്ക് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കു മടങ്ങേണ്ടി വന്നു.
​ഇരുവരും രോഗശയ്യയിലായതോടെ ഈ കുടുംബത്തിന്‍റെ വരുമാനം പൂർണമായും നിലച്ചു. എന്നാൽ ഇവരുടെ സങ്കടം ഇവിടെയും തീരുന്നില്ല; ഇവരുടെ കണ്ണീരുകണ്ട് വിതുമ്പുന്ന രണ്ട് പെൺമക്കളുണ്ട്. മൂത്തമകൾ മംഗളൂരുവിൽ നഴ്സിംഗിനും ഇളയമകൾ പത്താം ക്ലാസിലും പഠിക്കുന്നു. മാതാപിതാക്കളുടെ ജീവൻ നിലനിർത്താൻ എന്തു ചെയ്യണമെന്നറിയാതെ, സ്വന്തം പഠനവും ഭാവിയും വഴിമുട്ടിയ അവസ്ഥയിൽ ആ പെൺകുട്ടികൾ തളർന്നിരിക്കുകയാണ്.
​മരുന്നിനും ഭക്ഷണത്തിനും ഒപ്പം മക്കളുടെ പഠനച്ചെലവുകൾക്കും കൂടി വഴിയില്ലാതെ ഈ കുടുംബം പൂർണമായും പ്രതിസന്ധിയിലാണ്. നാളെയെക്കുറിച്ചുള്ള ഭയത്തോടെ കഴിയുന്ന ഈ ദമ്പതികളെയും മക്കളെയും തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാൻ ഉദാരമതികളുടെയും കാരുണ്യവാന്മാരുടെയും സഹായം അടിയന്തരമായി ആവശ്യമുണ്ട്. നമ്മൾ നൽകുന്ന ഒരു ചെറിയ കൈത്താങ്ങ് ഒരുപക്ഷേ ഈ കുടുംബത്തിനു വലിയൊരു ജീവശ്വാസമായി മാറിയേക്കാം.

 സഹായം Deepika Charitable Trust ന്‍റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.

Tags : family illness help charity

Recent News

Corehub Up