x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃക്കരോഗവും ചികിത്സാച്ചെലവും, പകച്ച് ഏബ്രഹാം തോമസ്; കനിവുതേടി ഒരു കുടുംബം

വെബ് ഡെസ്ക്
Published: September 29, 2026 05:25 PM IST | Updated: September 29, 2026 05:25 PM IST

ഏബ്രഹാം തോമസ്

ഇനി എന്തുചെയ്യും? ഈ ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു ഗൃഹനാഥനും കുടുംബവും. കുടുംബത്തിന്‍റെ അത്താണിയായിരുന്ന ഗൃഹനാഥനെ ബാധിച്ച വൃക്കരോഗമാണ്
ഈ കുടുംബത്തെ കടുത്ത വേദനയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടത്.

വർഷങ്ങളായി പിന്തുടരുന്ന രോഗം അതിന്‍റെ രൂക്ഷതയിലേക്ക് എത്തിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് കോട്ടയം അയർക്കുന്നം പഞ്ചായത്തിലെ പുന്നത്തുറ സ്വദേശിയായ പെരുംപടപ്പിൽ ഏബ്രഹാം തോമസും(64) കുടുംബവും.

കഴിഞ്ഞ 12 വർഷമായി ഗുരുതരമായ വൃക്കരോഗത്തിനു ചികിത്സയിലാണദ്ദേഹം. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. വർഷങ്ങളായി തുടരുന്ന ചികിത്സയും ഡയാലിസിസ് ചെലവുകളും ഈ കുടുംബത്തെ വൻ പ്രതിസന്ധയിലേക്കാണ് വീഴ്ത്തിയത്.

പ്രതിമാസം മരുന്നുകൾക്കും ഡയാലിസിസിനുമായി ഭാരിച്ച ഒരു തുക വേണം. തുടർ ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ നിൽക്കുകയാണ് ഈ കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇദ്ദേഹത്തിനും കുടുംബത്തിനു താങ്ങാവാൻ കഴിഞ്ഞാൽ അതു വലിയൊരു നന്മയായിരിക്കും.

സഹായം Deepika Charitable Trust ന്‍റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.

Tags : KidneyDisease TreatmentCost Help Charity Family

Recent News

Corehub Up