x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായനക്കാരുടെ കാരുണ്യം ഒഴുകിയെത്തി, ബിജുവിന്‍റെ കുടുംബത്തിന് ആശ്വാസം

വെബ് ഡെസ്ക്
Published: October 27, 2026 12:47 PM IST | Updated: October 27, 2026 12:47 PM IST

ബിജുവിന്‍റെ കുടുംബത്തിനു ദീപിക വായനക്കാർ സമാഹരിച്ച ആറു ലക്ഷം രൂപ ജനറൽ മാനേജർ ഫാ. രഞ്ജിത് ആലുങ്കൽ കൈമാറുന്നു.

വാകത്താനം: സുമനസുകളായ ദീപിക വായനക്കാരുടെ അകമഴിഞ്ഞ കാരുണ്യം ഒഴുകിയെത്തിയ പ്പോൾ വാകത്താനത്തെ ബിജുവിന്‍റെ കുടുംബത്തിന് അതു വലിയ ആശ്വാസമായി.
വെട്ടിക്കുന്നേൽ പള്ളിക്കു സമീപം താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായിരുന്ന കുന്നേൽ കെ.എം. ബിജുമോനും ഭാര്യ കൊച്ചുറാണിയും ഒരേസമയം രോഗബാധിതരായി കുടുംബം വലിയ ദുരിതത്തിലേക്കു വീണ വാർത്ത ദീപിക ഒാൺലൈനിലെ ചാരിറ്റി സെക്ഷനിൽ പ്രസിദ്ധീകരിച്ചിരുന്നു. ​

തന്‍റെ അധ്വാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന ബിജുമോൻ സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ദീപികയെ സമീപിച്ചത്. ഹൃദയ വാൽവിലെ തകരാറും ഒപ്പം ബ്ലോക്കുകളും അദ്ദേഹത്തിന്‍റെ ജീവൻ പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിൽ ഇരുട്ടടിയായി വൃക്കകളുടെ തകരാറും കണ്ടെത്തി. ഇടയ്ക്കിടെ തലകറങ്ങി വീഴുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും പണമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു.

ഭർത്താവിനെ പരിചരിക്കേണ്ട ഭാര്യ കൊച്ചുറാണിയുടെ അവസ്ഥയും അതിലും ദയനീയമായിരുന്നു. വെരിക്കോസ് വെയിൻ ബാധിച്ച് ഇരു കാലുകളും പൊട്ടിയൊലിക്കുന്ന നിലയിലായിരുന്നു അവർ. ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ഭർത്താവിന്‍റെ അവസ്ഥ കണ്ട്, സ്വന്തം രോഗത്തെ മറന്ന് അവർക്ക് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ദീപിക ഒാൺലൈനിൽ ഇവരുടെ വാർത്ത പ്രസിദ്ധീകരിച്ചതോടെ നിരവധി പേർ ഈ കുടുംബത്തിനു സഹായവുമായി എത്തി. എന്നാൽ, വൈകാതെ ബിജു മരിച്ചു.

രണ്ട് പെൺമക്കളാണ് ഇവർക്ക്. മൂത്തമകൾ മംഗളൂരുവിൽ നഴ്സിംഗിനും ഇളയമകൾ പത്താം ക്ലാസിലും പഠിക്കുന്നു. മാതാപിതാക്കളുടെ ചികിത്സയും സ്വന്തം പഠനവും ഭാവിയും വഴിമുട്ടിയ അവസ്ഥയിലായിരുന്നു ഈ പെൺകുട്ടികൾ. എന്നാൽ, ദീപിക വായനക്കാർ നൽകിയ സഹായം ഇവർക്കു ആശ്വാസം പകർന്നിരിക്കുകയാണ്. ബിജുവിന്‍റെ ചികിത്സയിലൂടെ ഉണ്ടായ ബാധ്യതകൾ വീട്ടാനും കൊച്ചുറാണിയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും ഇതു താങ്ങാവുമെന്നും ഈ കുടുംബം കരുതുന്നു. ദീപിക വായനക്കാർ സമാഹരിച്ച ആറു ലക്ഷം രൂപ ദീപിക ജനറൽ മാനേജർ (പ്രൊഡക്ഷൻ) ഫാ. രഞ്ജിത് ആലുങ്കൽ കൊച്ചുറാണിക്കു കൈമാറി.

Tags : Charity Help DeepikaReaders Charitynews

Recent News

Corehub Up