Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Help

വൃക്കരോഗവും ചികിത്സാച്ചെലവും, പകച്ച് ഏബ്രഹാം തോമസ്; കനിവുതേടി ഒരു കുടുംബം

ഇനി എന്തുചെയ്യും? ഈ ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു ഗൃഹനാഥനും കുടുംബവും. കുടുംബത്തിന്‍റെ അത്താണിയായിരുന്ന ഗൃഹനാഥനെ ബാധിച്ച വൃക്കരോഗമാണ്
ഈ കുടുംബത്തെ കടുത്ത വേദനയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടത്.

വർഷങ്ങളായി പിന്തുടരുന്ന രോഗം അതിന്‍റെ രൂക്ഷതയിലേക്ക് എത്തിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് കോട്ടയം അയർക്കുന്നം പഞ്ചായത്തിലെ പുന്നത്തുറ സ്വദേശിയായ പെരുംപടപ്പിൽ ഏബ്രഹാം തോമസും(64) കുടുംബവും.

കഴിഞ്ഞ 12 വർഷമായി ഗുരുതരമായ വൃക്കരോഗത്തിനു ചികിത്സയിലാണദ്ദേഹം. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. വർഷങ്ങളായി തുടരുന്ന ചികിത്സയും ഡയാലിസിസ് ചെലവുകളും ഈ കുടുംബത്തെ വൻ പ്രതിസന്ധയിലേക്കാണ് വീഴ്ത്തിയത്.

പ്രതിമാസം മരുന്നുകൾക്കും ഡയാലിസിസിനുമായി ഭാരിച്ച ഒരു തുക വേണം. തുടർ ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ നിൽക്കുകയാണ് ഈ കുടുംബം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇദ്ദേഹത്തിനും കുടുംബത്തിനു താങ്ങാവാൻ കഴിഞ്ഞാൽ അതു വലിയൊരു നന്മയായിരിക്കും.

സഹായം Deepika Charitable Trust ന്‍റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.

Kerala

വഴിയില്ലെങ്കിൽ റെയിൽപാളം; സുനിൽ ടീച്ചർക്കു മുന്നിൽ പ്രതിസന്ധി മുട്ടുമടക്കി

പത്തനംതിട്ട: സുനിൽ ടീച്ചറുടെ ഇച്ഛാശക്തിക്കു മുന്പിൽ പ്രതിസന്ധികൾ വഴിമാറി. സ്വന്തമായി വീടില്ലാത്ത നിരാലംബരായവർക്കു വീട് നിർമിച്ചു നൽകുന്ന ഡോ.എം.എസ്. സുനിൽ വടശേരിക്കര ഇടത്തറമുക്ക് തെക്കുംമലയിൽ ഒരു വീട് നിർമിക്കാനെത്തിയപ്പോൾ വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ വഴിയില്ല.

എന്തു ചെയ്യും? ഒടുവിൽ മിനി റെയിൽപാളം തന്നെ നിർമിച്ചു നിർമാണം ത്വരിതപ്പെടുത്തിയി ടീച്ചറും സംഘവും പ്രദേശവാസികൾക്കു വിസ്മയകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

തെക്കുംമല സ്വദേശി വിധവയായ തങ്കമ്മ, ഇവരുടെ മകൾ വിധവയായ രമണി, ഇവരുടെ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് സുനിൽ ടീച്ചർ വീട് നിർമിക്കാനെത്തിയത്. ഇതിനോടകം 380ഓളം വീടുകൾ നിർമിച്ച് അർഹരായവർക്കു നൽകിയ ഡോ.എം.എസ്. സുനിലിന് മുന്പിൽ തങ്കമ്മയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകുമെന്നു തോന്നി. പ്രധാന പാതയിൽനിന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് നിർമിക്കാനുദ്ദേശിക്കുന്ന വീട്. ഇവിടേക്കാണെങ്കിൽ ഒരു നട വഴി മാത്രം.

വീട് നിർമാണത്തിനു സാധനങ്ങളെത്തിക്കാൻ വഴിക്ക് അല്പം വീതി സമീപവാസികളോടു ചോദിച്ചുവെങ്കിലും ആരും നൽകാൻ തയാറായില്ല. നടവഴിയിലൂടെ സാധനങ്ങൾ തലച്ചുമടായി എത്തിക്കാനും ബുദ്ധിമുട്ടായി. ആദ്യം കുറച്ചു സാധനങ്ങൾ എത്തിച്ചപ്പോഴേക്കും ചെലവേറിയെന്നു മാത്രമല്ല, തൊഴിലാളികൾക്ക് ഇതു വലിയ ബുദ്ധിമുട്ടേറിയ ജോലിയുമാണെന്നു മനസിലാക്കി. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ഒക്കെ സഹകരണത്തിൽ വീട് നിർമാണം ഏറ്റെടുത്തിരിക്കുന്ന ഡോ.എം.എസ്. സുനിലിന്‍റെ ബജറ്റ് താളം തെറ്റുന്നതായി. ഇതോടെയാണ് ബദൽ മാർഗം ആലോചിച്ചത്.

റെയിൽപാളത്തിന്‍റെ മാതൃക അപ്പോഴാണ് മനസിൽ ഉദിച്ചത്. നിർമാണം നടക്കുന്ന സ്ഥലം റോഡിൽ നിന്നു താഴെയായതിനാൽ പാളം നിർമിച്ചാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നു ബോധ്യപ്പെട്ടു. ഇതോടെ റെയിൽപാളത്തിന്‍റെ മാതൃക നിർമിച്ചു സ്ഥാപിച്ചു. ഇതിൽ ഓടിക്കാൻ ഒരു ട്രോളിയും പ്രത്യേകം തയാറാക്കപ്പെട്ടു.

ഇതോടെ കാര്യങ്ങൾ ഉഷാർ. ഇപ്പോൾ റോഡിലെത്തിക്കുന്ന നിർമാണ സാമഗ്രികൾ മുഴുവൻ ട്രോളിയിൽ കയറ്റും. ഒരു തൊഴിലാളി ഇതു നിയന്ത്രിക്കും. സുഗമമായി പണി സൈറ്റിലെത്തിക്കുകയും ചെയ്യും. സിമന്‍റും കന്പിയും കട്ടയുമെല്ലാം ഇത്തരത്തിൽ വേഗത്തിലെത്തിക്കാനായി.

തെക്കുംമലയിലെ നിർമാണം കഴിഞ്ഞാലും പാളം മറ്റൊരു സ്ഥലത്തേക്കു മാറ്റാനാകുമെന്നു ഡോ. സുനിലും പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാലും പറഞ്ഞു. നട്ടും ബോൾട്ടും ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. അഴിച്ചെടുത്തു മാറ്റാമെന്നതിനാൽ അടുത്ത പ്രോജക്ട് സ്ഥലത്തും ഇതുപയോഗപ്പെടുത്താം.

Charity News

ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വി​നു മു​ന്നി​ൽ സ്ത​ബ്ധ​രാ​യി സ​ജിയും കുടുംബവും

2010ൽ ​ചെ​റി​യ ചു​മ​യും ശ്വാ​സ​മെ​ടു​ക്കു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന കാഞ്ഞിരമറ്റം വാളാടിമാക്കൽ സ​ജി സെബാസ്റ്റ്യൻ ആ​ദ്യ​മൊ​ക്കെ ഇ​തു കാ​ര്യ​മാ​ക്കി​യി​ല്ല. പ​ക്ഷേ, അ​സ്വ​സ്ഥ​ത​ക​ൾ കു​റെ​യാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റെ ക​ണ്ടു​ക​ള​യാം എ​ന്നു തീ​രു​മാ​നി​ച്ചു. പ​ക്ഷേ, മ​രു​ന്നു​വാ​ങ്ങി ക​ഴി​ച്ചി​ട്ടും അ​സ്വ​സ്ഥ​ത​ക​ൾ തു​ട​ർ​ന്നു.

‌ഇ​തോ​ടെ പാ​ലാ, കോ​ട്ട​യം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പ​ക്ഷേ, അ​സു​ഖ​ത്തി​ന് യാ​തൊ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, 2022 ന​വം​ബ​ർ മു​ത​ൽ രോ​ഗം ഗു​രു​ത​ര​മാ​യി. തു​ട​ർ​ന്ന് അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യി. അ​വി​ടെ നി​ര​വ​ധി​യാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​നാ​യി. ഒ​ടു​വി​ൽ പ്രോ​ഗ്ര​സീ​വ് പ​ൾ​മ​ണ​റി ഫൈ​ബ്രോ​സി​സ് എ​ന്നു ക​ണ്ടെ​ത്തി.

2023 മു​ത​ൽ കൂ​ടെ​ക്കൂ​ടെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കേ​ണ്ടി വ​ന്നു. പ​ക്ഷേ, രോ​ഗ​ത്തി​ന് യാ​തൊ​രു ശ​മ​ന​വും ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ 2024 ജ​നു​വ​രി മു​ത​ൽ വെ​ല്ലൂ​ർ സി​എം​സി​യി​ൽ ചി​കി​ത്സ തേ​ടി. ശ്വാ​സ​കോ​ശ​ത്തി​ൽ പൂ​പ്പ​ൽ അ​ണു​ബാ​ധയും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ആ​റു മാ​സ​ത്തോ​ളം വെ​ല്ലൂ​രി​ൽ പ​ല​വ​ട്ടം പോ​കേ​ണ്ടി​വ​ന്നു.

ആ​രോ​ഗ്യ​സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​യ​തോ​ടെ യാ​ത്ര ചെ​യ്യാ​നാ​വാ​തെ വ​ന്നു. ഇ​തോ​ടെ വീ​ണ്ടും അ​മൃ​ത​യി​ൽ ചി​കി​ത്സ തു​ട​ർ​ന്നു. തു​ട​ർ​ന്ന് ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല എ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ഹൈ​ദ​രാ​ബാ​ദ് യ​ശോ​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. അ​വി​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാണ് ശരിക്കും ഞെട്ടിയത്. ട്രാ​ൻ​സ്പ്ലാ​ന്‍റ് ന​ട​ത്താ​ൻ ഏ​ക​ദേ​ശം അ​റു​പ​തു ല​ക്ഷം രൂ​പ​യാ​കു​മെ​ന്നാണ് അ​വ​ർ അ​റി​യി​ച്ചത്. ഇ​ത്ര​യും ഭാ​രി​ച്ച തു​ക ബാ​ലി​കേ​റാ​മ​ല പോ​ലെ മു​ന്നി​ൽ നി​ന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.

ഇ​തി​നി​ടെ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ന്ന​താ​യി പ​ത്ര​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​ങ്ങ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​റി​നെ ക​ണ്ടു. ട്രാ​ൻ​സ്പ്ലാ​ന്‍റ് മാ​ത്ര​മാ​ണ് വ​ഴി​യെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചെ​യ്യാ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​മാ​യി അ​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്. പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​യി ക​ഴി​ഞ്ഞാ​ൽ മൃ​ത​സ​ഞ്ജീ​വി​നി​യി​ൽ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു പേ​ജ് ര​ജി​സ്റ്റ​ർ ചെ​യ്യും.
ഇ​തി​ന​കം ത​ന്നെ വി​വി​ധ ചി​കി​ത്സ​ക​ൾ​ക്കാ​യി 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വി​ട്ടു​ക​ഴി​ഞ്ഞു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും ഒ​രു മാ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​മാ​യി 25 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മു​ള്ള മ​രു​ന്നി​നും മ​റ്റു ചെ​ല​വു​ക​ൾ​ക്കു​മാ​യി വേ​റെ​യും ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സ​ജി രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഏ​താ​നും മാ​സ​മാ​യി അ​വ​ധി​യി​ലാ​ണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇടത്തരം കുടുംബത്തിനു താങ്ങാനാവുന്നതല്ല ഇത്രയും വലിയ തുക. ഭാ​ര്യ​യു​ടെ ജോ​ലി​യി​ൽ​നി​ന്നു കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ 11,10, മൂ​ന്ന് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വു​ക​ളു​മു​ണ്ട്. സുമനസുകൾ തുണയാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സജി സെബാസ്റ്റ്യനും കുടുംബവും.

സഹായം Deepika Charitable Trust ന്‍റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.

Charity News

ബിന്ദുവിനെ ചേർത്തുപിടിച്ച് ദീപിക വായനക്കാരും

കോട്ടയം: കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ബിന്ദുവിനെ ചേർത്തുപിടിച്ച് ദീപിക വായനക്കാരും. പാലാ പൈക ചൂരയ്ക്കാട്ട് മുട്ടത്തിക്കുന്നേൽ ബിന്ദു തോമസ് ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വായനക്കാർക്കു മുന്നിൽ സഹായം അഭ്യർഥിച്ചിരുന്നത്. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ചുപോയ ബിന്ദു സ്കൂൾ വിദ്യാർഥികളായ പെൺമക്കൾക്കൊപ്പമാണ് താമസം. ഇതിനിടയിലാണ് വൃക്കരോഗം രൂക്ഷമായത്.

ഇടവക പള്ളിയിൽനിന്നുള്ള സഹായത്താലാണ് ചികിത്സയും കുടുംബച്ചെലവുകളും നടത്തിയിരുന്നത്. എന്നാൽ, ഏതാനും മാസം മുന്പ് വൃക്കകൾ ഒൻപതു ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളെന്നും എത്രയും വേഗം വൃക്കമാറ്റിവയ്ക്കണമെന്നും നിർദേശിച്ചു. വൃക്കമാറ്റിവയ്ക്കലിന് ആവശ്യമായ വൻ തുക കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കുടുംബത്തെ അലട്ടിക്കൊണ്ടിരുന്നത്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം പലരോടും സഹായം അഭ്യർഥിച്ചത്.

ഇതിനൊപ്പം ദീപിക ചാരിറ്റി ന്യൂസിൽ ബിന്ദുവിന്‍റെ ജീവിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് വായനക്കാർ അയച്ചുനൽകിയ 52,000 രൂപ ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ ബിന്ദുവിനു കൈമാറി. ദീപിക യൂണിറ്റ് ഫിനാൻസ് മാനേജർ സാന്‍റി ജോർജും സന്നിഹിതനായിരുന്നു.

International

യുഎസ് ഉപരോധം നീക്കാൻ വത്തിക്കാന്‍റെ സഹായം തേടി ക്യൂബ

ഹ​​​വാ​​​ന: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കാ​​​നാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ക്യൂ​​​ബ.

ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധം ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക്യൂ​​​ബ​​​യു​​​ടെ നീ​​​ക്കം. ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ ന​​​ല്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ചു​​​ങ്കം ചു​​​മ​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാൻ സഹായിക്കും; ജപ്പാനുൾപ്പെടെ ആറു രാജ്യങ്ങൾ

ടോ​​​ക്കി​​​യോ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ​​​ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ജ​​​പ്പാ​​​ൻ, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

വാ​​​ണി​​​ജ്യ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും മാ​​​നു​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പി​​​ച്ചു.

ഊ​​​ർ​​​ജ​​​വി​​​പ​​​ണി സു​​​സ്ഥി​​​ര​​​മാ​​​ക്കാ​​​ൻ യോ​​​ജി​​​ച്ച ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്കി.

സൂ​​​യ​​​സ് ക​​​നാ​​​ലി​​​ലെ ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ ചെ​​​റു​​​ക്കാ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നു നേ​​​ര​​​ത്തേ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ഖ്യ​​​ക​​​ക്ഷി രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ദ്ധ​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഇ​​​ട​​​പ​​​ടാ​​​നി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു രാ​​​ജ്യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം സൂ​​​യ​​​സി​​​ലേ​​​ക്ക് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് അ​​​ർ​​​ജ​​​ന്‍റീ​​​ന നേരത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

NRI

കേ​ളി തുണയായി; മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ നാ​ട്ടി​ലെ​ത്തി

റി​യാ​ദ്: സീ​സ​ണ​ൽ വ​ർ​ക്ക് വി​സ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​ഫ്തീ​രി​യ മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​യി സൗ​ദി​യി​ലെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യ​ഹ​സ്തം.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ക​രീ​മും നി​സാ​മു​ദ്ദീ​നും സീ​സ​ണ​ൽ വ​ർ​ക്ക് വി​സ​യി​ലാ​ണ് റി​യാ​ദി​ൽ എ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 90 ദി​വ​സ​വും പ​ര​മാ​വ​ധി 180 ദി​വ​സം വ​രെ​യും അ​നു​വ​ദി​ക്കു​ന്ന ഇ​ത്ത​രം വി​സ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്.

ആ​ദ്യ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ ജോ​ലി​യും ശ​മ്പ​ള​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും മൂ​ന്നാം മാ​സം മു​ത​ൽ ശ​മ്പ​ളം ന​ൽ​കാ​തി​രി​ക്കു​ക​യും തു​ട​ർ​ന്ന് ജോ​ലി ഇ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ ഇ​വ​രെ ഏ​ക​ദേ​ശം ആ​റു​മാ​സ​ത്തോ​ളം ഭ​ക്ഷ​ണ​മോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തെ മു​റി​യി​ൽ ത​ന്നെ തു​ട​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി.

നാ​ട്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എം​ബ​സ്സി​യെ സ​മീ​പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്. പി​ന്നീ​ട് ഭ​ക്ഷ​ണ​ത്തി​ന് പോ​ലും പ്ര​യാ​സം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന ഇ​വ​ർ കേ​ളി​യെ സ​മീ​പി​ച്ചു.

കേ​ളി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി പ്ര​ശ്നം എം​ബ​സ്സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വി​സ ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന​ത് വെ​ളി​വാ​യി.

ഇ​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളെ മു​റി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ ശ്ര​മ​വും ഉ​ണ്ടാ​യി. എ​ന്നാ​ൽ അ​വ​ർ ത​യ്യാ​റാ​കാ​തി​രു​ന്ന​തി​നാ​ൽ തെ​രു​വി​ലി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​യി. എം​ബ​സി എ​ക്സി​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​ക​യും കേ​ളി വി​മാ​ന ടി​ക്ക​റ്റും സു​ഹൃ​ത്തു​ക്ക​ൾ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളും വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ൾ എം​ബ​സ്സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത്ത​രം വി​സ​ക​ളി​ൽ എ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ത്ര​മേ വി​സ സ്വീ​ക​രി​ക്കാ​വൂ​വെ​ന്നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

ഇ​റാ​ന് സ​ഹാ​യ​വു​മാ​യി റ​ഷ്യ; മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു

ടെ​ഹ്റാ​ൻ: ഇ​റാ​ന് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും സ​ഹാ​യ​മൊ​രു​ക്കി റ​ഷ്യ. റ​ഷ്യ​യു​ടെ ഐ​എ​ൽ 76 വി​മാ​ന​ത്തി​ൽ 13 ട​ണ്ണി​ല​ധി​കം മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും അ​സ​ർ​ബൈ​ജാ​നി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്നാ​ണ് സ​ഹാ​യം ഇ​റാ​നി​ലെ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്ന​ത്.

ഇ​റാ​ന് ഇ​ത്ത​ര​ത്തി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് റ​ഷ്യ. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മ​ർ പു​ടി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഇ​റാ​നു​ള്ള മാ​നു​ഷി​ക സ​ഹാ​യ​വു​മാ​യി ഐ​എ​ൽ 76 വി​മാ​നം അ​സ​ർ​ബൈ​ജാ​നി​ലെ​ത്തി​യ​ത്. ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ച അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ഫേ​ൽ ഗ്രോ​സി​യു​മാ​യി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​റാ​നി​ലെ സ​മാ​ധാ​ന​പ​ര​മാ​യ ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും ആ​ക്ര​മ​ണ​ങ്ങ​ളെ റ​ഷ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ആ​ണ​വ വ്യാ​പ​ന നി​രോ​ധ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ണ​വോ​ർ​ജം സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നെ ത​ട​യാ​ൻ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ലാ​വ്‌​റോ​വ് കു​റ്റ​പ്പെ​ടു​ത്തി.

ആ​ണ​വ നി​ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ഷ്പ​ക്ഷ​ത പു​ല​ർ​ത്തു​ന്ന​തി​ലും റ​ഷ്യ​യു​ടെ പി​ന്തു​ണ ലാ​വ്‌​റോ​വ് ഗ്രോ​സി​യെ അ​റി​യി​ച്ചു. വെ​സ്റ്റേ​ൺ രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യി ആ​ഗോ​ള ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റാ​നി​ലെ​യും സ​പ്പോ​റോ​ഷ്യ​യി​ലെ​യും ആ​ണ​വ നി​ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

National

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്നും വൈ​ത​ർ​ണ പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ബോ​യ്സ്ർ സ്വ​ദേ​ശി ഉ​ദ​യ് വാ​ങ്കാ​ഡ് (32) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ​യ് ട്രെ​യി​നി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ തൂ​ണി​ലെ ഇ​രു​മ്പ് ക​മ്പി​ക​ളി​ൽ മ​റു​കെ പി​ടി​ച്ചു കി​ട​ന്ന​തി​നാ​ൽ ഉ​ദ​യ് ഒ​ഴു​ക്കി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി 10 :15 ന് ​നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​മേ​ശ് സിം​ഗ് ആ​ണ് വെ​ള്ള​ത്തി​ലെ അ​ന​ക്കം ശ്ര​ദ്ധി​ച്ച​ത്. ടോ​ർ​ച്ച് വെ​ളി​ച്ചം ക​ണ്ട ഉ​ദ​യ് സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യും വെ​ള്ളം തെ​റി​പ്പി​ച്ച് ശ​ബ്ദം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ഉ​ദ​യ്‌​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ത്തി​നാ​യി ര​മേ​ശ് സു​ഹൃ​ത്തി​നെ വി​ളി​ച്ചു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ബോ​ട്ടു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ അ​ദ്ദേ​ഹ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ദ​യ്‌​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം ഉ​ദ​യ്‌​യെ വൈ​ത​ർ​ണ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് അ​മ്മ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഉ​ദ​യ് എ​ങ്ങ​നെ​യാ​ണ് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ​തെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

NRI

സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ​സ​ഹാ​യം കൈ​മാ​റി

റി​യാ​ദ്: തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് മ​ര​ണ​പ്പെ​ട്ട കേ​ളി പ്ര​വ​ർ​ത്ത​ക​ൻ തൃ​ശൂ​ർ പോ​ർ​ക്ക​ളം പ​ള്ളി​ക്ക​ര വീ​ട്ടി​ൽ സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.‌

തൃ​ശൂ​ർ പോ​ർ​ക്ക​ള​ത്തെ സ​ത്യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ കു​ടും​ബ​ത്തി​ന് ഫ​ണ്ട് കൈ​മാ​റി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. വാ​സു, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എ​ൻ. സ​ത്യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​കൊ​ച്ച​നി​യ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി രാ​മ​കൃ​ഷ്ണ​ൻ, പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് റി​യാ​ദി​ലെ ഷു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ സ​ത്യ​ൻ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. റി​യാ​ദി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​ളി അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കു​ടും​ബ​സ​ഹാ​യ ഫ​ണ്ടും കേ​ളി പൊ​തു​സ​മൂ​ഹ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ടു​മാ​ണ് ച​ട​ങ്ങി​ൽ കൈ​മാ​റി​യ​ത്.

കേ​ളി മു​സാ​മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ന​ട​രാ​ജ​ൻ സ്വാ​ഗ​ത​വും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എം. നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഷി​നോ​യി​ക്കു വേ​ണം കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം

ത​ളി​പ്പ​റ​മ്പ്: ന​ട്ടെ​ല്ലി​ന് താ​ഴെ എ​ല്ലു​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട മു​ഴ നീ​ക്കം ചെ​യ്യു​ന്ന​തി​ന് യു​വാ​വ് കാ​രു​ണ്യ​മ തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​ട്ടു​വം കാ​വു​ങ്ക​ൽ ഖാ​ദി യൂ​ണി​റ്റി​ന് സ​മീ​പ​ത്തെ ഷി​നോ​യ് (സേ​വ്യ​ർ ഫി​ലിപ്സ്-43) ​ആ​ണ് ഉ​ദാ​ര​മ​തി​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

മു​ഴ നീ​ക്കം ചെ​യ്യു​ന്ന​തി​ന് 11 മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഷി​നോ​യ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് ല​ക്ഷ​ത്തോ​ളും രൂ​പ ചെ​ല​വ് വ​രും. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഷി​നോ​യി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഈ ​തു​ക. ഷി​നോ​യി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് നാ​ട്ടു​കാ​ർ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം തു​ക എ​ത്തി​ച്ചു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹൃ​ദയ​പൂ​ർ​വം എ​ന്ന പേ​രി​ൽ പ​ട്ടു​വം ന​ന്മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ദി​വാ​ക​ര​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഡി​എ​സ്എ​സ് കോ​ൺ​വെ​ന്റ്റ് സി​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യാ​ണ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കാ​നാ​യി കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പ​ട്ടു​വം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്പ​ർ 40645101067659, ഐഎ​ഫ്എ​സ്‌സി കോ​ഡ് കെഎ​ൽജി​ബി 0040645. ഗൂ​ഗി​ൾ​പേ: 8281547703.

Kerala

ദു​ർ​ഗ അ​ർ​ബു​ദ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്; സ​ഹാ​യി​ക്കു​മോ?

പാ​ഠ​പു​സ്ത​ക​ങ്ങ​ളും ക്ലാ​സ്മു​റി​ക​ളും കൂ​ട്ടു​കാ​രു​മൊ​ക്ക​യാ​യി പ​ഠി​ച്ചും ക​ളി​ച്ചും വ​ള​രേ​ണ്ട പ്രാ​യ​ത്തി​ൽ 15 വ​യ​സു​കാ​രി ദു​ർ​ഗ ദാ​സ് ആ​ശു​പ​ത്രി മു​റി​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വേ​ദ​ന തി​ന്നു​ജീ​വി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ നി​ല​യി​ൽ സ്കൂ​ളും പ​ഠ​ന​വു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു വ​ർ​ഷം മു​ൻ​പ് ക​ടു​ത്തു​രു​ത്തി വി​ല്ലേ​ജി​ലെ വെ​ള്ളാ​ശേ​രി​ക​ര​യി​ൽ മ​ഠ​ത്തി​ൽ വെ​ളി​യി​ൽ വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സ് എ​ൻ.​പി​യു​ടെ മ​ക​ൾ ദു​ർ​ഗ​യെ അ​ർ​ബു​ദം പി​ടി​കൂ​ടു​ന്ന​ത്.

ഞ​ര​മ്പി​ൽ ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ത്തു​ന്ന കോ​ർ​ഡാ​മ എ​ന്ന കാ​ൻ​സ​ർ മു​ഴ​യാ​ണ് ദു​ർ​ഗ​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​ർ​സി​സി​യി​ലും അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ലാ​പ​റോ​ട​മി ആ​ൻ​ഡ് ട്യൂ​മ​ർ എ​ക്സ​ഷ​ൻ എ​ന്ന സ​ർ​ജ​റി ആ​വ​ശ്യ​മാ​യി വ​രി​ക​യും ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യാ​ണ് ചി​ല​വാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞെ​ങ്കി​ലും മ​രു​ന്നു​ക​ൾ​ക്കും മ​റ്റു ചെ​ല​വു​ക​ൾ​ക്കു​മാ​യി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബം.

കൂ​ലി​പ​ണി​ക്കാ​രാ​നാ​യ അ​ച്ഛ​ൻ മ​ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി ന​ട​ക്കു​ക​യാ​ണ്. മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ദൈ​നം​ദി​ന ചി​ല​വു​ക​ൾ​ക്ക് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ക​യാ​ണ് അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ്. സ്വ​ന്ത​മാ​യി അ​ഞ്ചു​സെ​ന്‍റ് ഭൂ​മി​യും ഒ​രു ചെ​റി​യ വീ​ടും മാ​ത്ര​മാ​ണ് ഈ ​കു​ടും​ബ​ത്തി​നു​ള്ള​ത്.

മ​രു​ന്നി​നും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ൾ​ക്കും ഇ​നി​യും വ​ലി​യ തു​ക കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. നി​ത്യ​ചി​ല​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ത്തി​ന് തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ ​നീ​ട്ടു​ക​യ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളൊ​ന്നു​മി​ല്ല. മ​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സു​മ​ന​സു​ക​ൾ കൈ​ത്താ​ങ്ങാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

ദു​ർ​ഗ​യ്ക്കു​ള്ള സ​ഹാ​യം Deepika Charitable Turst South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​മ്പ​ർ 00370730 00003036 IFSC Code SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൻ്റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​മ്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. റു​പ്പി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മാ​ത്ര​മേ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

Kerala

ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ; ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റും

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക, നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് രാ​ഹു​ൽ ഈ​ശ്വ​ർ.

ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് മ​ല​ബാ​ർ ഫൈ​സ​ൽ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ അ​റി​യി​ച്ചു. മെ​ൻ​സ് ക​മ്മീ​ഷ​ൻ മി​ഷ​ൻ, ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് എ​ല്ലാ വി​ധ സ​ഹാ​യ​വും എ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, യു​വ​തി​യെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പു​രു​ഷ ക​മ്മി​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ രാ​ഹു​ൽ ഈ​ശ്വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ, ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ വ​ട​ക​ര സ്വ​ദേ​ശി​നി ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up