Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheif Minister

വി.ഡി. സതീശനായി ജന്മനാട്ടിൽ പ്രകടനം

മ​​​ര​​​ട്: വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​യി ജ​​​ൻ​​​മ​​​നാ​​​ടാ​​​യ നെ​​​ട്ടൂ​​​രി​​​ൽ ഐ​​​എ​​​ൻ​​​ടി​​​യു​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​നം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.30 ഓ​​​ടെ​​​യാ​​​ണ് ഒ​​​രു കൂ​​​ട്ടം ഐ​​​എ​​​ൻ​​​ടി​​​യു​​​സി നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ​​​ട ന​​​യി​​​ച്ച​​​വ​​​ൻ നാ​​​ട് ഭ​​​രി​​​ക്ക​​​ട്ടെ, നെ​​​ട്ടൂ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​നം

വി.​​​ഡി.​ സ​​​തീ​​​ശ​​​ന് അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ൾ എ​​​ന്നെ​​​ഴു​​​തി വി.​​​ഡി. ​സ​​​തീ​​​ശ​​​ന്‍റെ ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച ബാ​​​ന​​​റു​​​മാ​​​യി നെ​​​ട്ടൂ​​​ർ ഐ​​​എ​​​ൻ​​​ടി​​​യു​​​സി ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നു എ​​​സ്എ​​​ൻ ജം​​​ഗ്ഷ​​​നി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം.വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക​​​ണ​​​മെ​​​ന്ന തീ​​​ക്ഷ്‌​​​ണ​​​മാ​​​യ ആ​​​ഗ്ര​​​ഹ​​​ത്തി​​​ലാ​​​ണ് മ​​​ര​​​ട്, നെ​​​ട്ടൂ​​​ർ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളും.

നെ​​​ട്ടൂ​​​രി​​​ൽ വ​​​ട​​​ശേ​​​രി വീ​​​ട്ടി​​​ൽ ദാ​​​മോ​​​ദ​​​ര മേ​​​നോ​​​ന്‍റെ​​​യും വി.​ ​​വി​​​ലാ​​​സി​​​നി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ജ​​​നി​​​ച്ച്, നെ​​​ട്ടൂ​​​ർ എ​​​സ്‌​​​വി​​​യു​​​പി സ്കൂ​​​ളി​​​ൽ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​വും തു​​​ട​​​ർ​​​ന്ന് പ​​​ന​​​ങ്ങാ​​​ട് ഹൈ​​​സ്കൂ​​​ളി​​​ൽ​​നി​​​ന്ന് ഹൈസ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി. തുടർന്ന് തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ലും മ​​​റ്റു​​​മാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സവും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ കാ​​​ല​​​ങ്ങ​​​ളാ​​​യി പ​​​റ​​​വൂ​​​രി​​​ലാ​​​ണ് താ​​​മ​​​സ​​​മെ​​​ങ്കി​​​ലും നെ​​​ട്ടൂ​​​ർ നിവാസികൾക്ക്അ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ഴും സ്വ​​​ന്തം നാ​​​ട്ടു​​​കാ​​​ര​​​നാ​​​ണ്.

Latest News

Corehub Up