മരട്: വി.ഡി. സതീശനായി ജൻമനാടായ നെട്ടൂരിൽ ഐഎൻടിയുസി തൊഴിലാളികളുടെ പ്രകടനം. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഒരു കൂട്ടം ഐഎൻടിയുസി നേതാക്കളും പ്രവർത്തകരും പ്രകടനം നടത്തിയത്. പട നയിച്ചവൻ നാട് ഭരിക്കട്ടെ, നെട്ടൂരിന്റെ അഭിമാനം
വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്നെഴുതി വി.ഡി. സതീശന്റെ ചിത്രം പതിപ്പിച്ച ബാനറുമായി നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിൽനിന്നു എസ്എൻ ജംഗ്ഷനിലേക്കായിരുന്നു പ്രകടനം.വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന തീക്ഷ്ണമായ ആഗ്രഹത്തിലാണ് മരട്, നെട്ടൂർ പ്രദേശങ്ങളിലെ മുഴുവൻ ആളുകളും.
നെട്ടൂരിൽ വടശേരി വീട്ടിൽ ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ച്, നെട്ടൂർ എസ്വിയുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് പനങ്ങാട് ഹൈസ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് തേവര എസ്എച്ച് കോളജിലും മറ്റുമായി ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ വി.ഡി. സതീശൻ കാലങ്ങളായി പറവൂരിലാണ് താമസമെങ്കിലും നെട്ടൂർ നിവാസികൾക്ക്അദ്ദേഹം ഇപ്പോഴും സ്വന്തം നാട്ടുകാരനാണ്.
Tags : V.D. Satheesan cheif Minister hometown