ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്തില്‍ മാലിന്യനിര്മാര്ജനങ്ങളുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അരാശുപുരം പ്രദേശത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അരാശുപുരം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോൺ നിക്സൺ തോലാട്ട് നിർവഹിച്ചു.
പഞ്ചായത്തംഗം ജോസഫ് പിള്ളേർ കാട്ടിലിന്റെ നേതൃത്വത്തിൽ സിഡിഎസ്, എഡിഎസ് ഭാരവാഹികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശവർക്കർമാർ, അങ്കണവാടി ടീച്ചേഴ്സ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.