x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചീ​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം


Published: April 29, 2026 07:16 AM IST | Updated: April 29, 2026 07:16 AM IST

കൂ​ട​ര​ഞ്ഞി: മെ​യി​ൻ സെ​ന്‍റ​ർ ആ​യു​ഷ്മാ​ൻ ആ​രോ​ഗ്യ മ​ന്ദി​ര​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​റ്റി ഒ​ന്നാം വാ​ർ​ഡി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ‘ഉ​റ​വി​ടം തേ​ടി’ കാ​മ്പ​യി​നും ന​ട​ന്നു. വാ​ർ​ഡ് മെം​ബ​ർ ര​ത്നാ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ര്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ദി​ഷ്, ഷി​ജു പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ കാ​മ്പ​യി​നി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. മ​ഴ​ക്കാ​ല​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി പ​രി​സ​ര ശു​ചി​ത്വം ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ധി​കൃ​ത​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

Tags : nattu vishesham Cleanup campaign begins

Recent News

Corehub Up