Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Close

ഇന്ത്യൻ സന്യാസികൾക്കായി ഈ​ഫ​ൽ ട​വ​റി​ൽ വ​നി​തകളെ മാ​റ്റി​നി​ർ​ത്തി; തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​നെത്തു​ട​ർ​ന്ന് ട​വ​ർ അ​ട​ച്ചു

പാ​രീ​സ്: ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​രീ​സി​ലെ ഈ​ഫ​ൽ ട​വ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടു. ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ ബാ​പ്സ് പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ​നി​ത ജീ​വ​ന​ക്കാ​രെ മാ​റ്റി​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പാ​രീ​സി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു സം​ഘം.

സന്യാസിമാർ അടക്കമുള്ള സംഘത്തിന്‍റെ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വ​നി​ത ജീ​വ​ന​ക്കാ​രെ​യും ക​രാ​ർ ക​മ്പ​നി​ക​ളി​ലെ വ​നി​ത ജീ​വ​ന​ക്കാ​രെ​യും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ചി​ല​രോ​ട് ത​ങ്ങ​ളു​ടെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് മാ​റി മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​രം പു​രു​ഷ​ന്മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ചി​ല പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ളി​ലൂ​ടെ വ​നി​ത​ക​ൾ ക​ട​ന്നു​പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ലിം​ഗ​ഭേ​ദ​ത്തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രെ മാ​റ്റി​നി​ർ​ത്തി​യ ന​ട​പ​ടി​യി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബാ​പ്സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​നം കാ​ര​ണം ആ​ർ​ക്കെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

വ​നി​ത ജീ​വ​ന​ക്കാ​രെ മാ​റ്റി​നി​ർ​ത്തി​യ ന​ട​പ​ടി​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ഫ്രാ​ൻ​സി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സി​ൽ സ്ത്രീ​ക​ളോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ​ക്ക് മു​ക​ളി​ല​ല്ല യാ​തൊ​രു സി​ദ്ധാ​ന്ത​മോ മ​ത​വു​മെ​ന്നും ലിം​ഗ​സ​മ​ത്വ മ​ന്ത്രി ഒ​റോ​ർ ബെ​ർ​ഷെ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പാ​രീ​സ് മേ​യ​ർ ഇ​മ്മാ​നു​വേ​ൽ ഗ്രി​ഗോ​റി​യും അ​റി​യി​ച്ചു.

Kerala

തൃ​ശൂ​രി​ൽ ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണം; സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പോ​ലീ​സ് അ​ട​പ്പി​ച്ചു

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി.

ഒ​ള​രി​യി​ലെ കാ​ർ​ത്തി​ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന കി​റ്റ് വി​ത​ര​ണം പോ​ലീ​സ് ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നു വി​ത​ര​ണ​ത്തി​നു ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ ബി​ജെ​പി, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ഴി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 900 രൂ​പ​യോ​ളം വി​ല​വ​രു​ന്ന കി​റ്റു​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ന​ൽ​കി​യി​രു​ന്ന​ത്.

വോ​ട്ടു​റ​പ്പി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ബി​ജെ​പി കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​ദ്യ​വും വി​ത​ര​ണം​ചെ​യ്യു​ക​യാ​ണെ​ന്നു സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​വ്യാ​പാ​രി​ക​ളു​ടെ​യും ബാ​റു​ട​മ​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​അ​വി​ശു​ദ്ധ​നീ​ക്ക​മെ​ന്നും, സു​രേ​ഷ് ഗോ​പി മ​ത്സ​രി​ച്ച 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും സ​മാ​ന​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ബി​ജെ​പി ന​ട​ത്തി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാഷ്‌ട്രീയ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യ​ല്ല കി​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന വ്യ​ക്തി 75 കി​റ്റു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ പ​ണം അ​ദ്ദേ​ഹം​ത​ന്നെ അ​ട​ച്ചെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

എ​ത്തി​യ​വ​ർ​ക്കു കി​റ്റു​ക​ൾ കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഓ​ർ​ഡ​ർ ന​ൽ​കി​യ ആ​ളു​ടെ രാ​ഷ്‌ട്രീയ​പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കി​റ്റു ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കി​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ​തെ​ന്നു ക​ട​യി​ലെ​ത്തി​യ ചി​ല സ്ത്രീ​ക​ൾ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ബി​ജെ​പി പൂ​ർ​ണ​മാ​യും ത​ള്ളി. പ​രാ​ജ​യ​ഭീ​തി മൂ​ലം എ​ൽ​ഡി​എ​ഫ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണി​തെ​ന്നു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചു​ള്ള നാ​ട​ക​മാ​ണി​ത്. കി​റ്റ് വി​ത​ര​ണ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​ങ്കു​ണ്ടെ​ങ്കി​ൽ അ​തു തെ​ളി​യി​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

പാ​ച​ക​വാ​ത​ക ക്ഷാ​മം: ബേ​ക്ക​റി​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന് ബേ​ക്കേ​ഴ്‌​സ് അ​സോ.

കൊ​​​​ച്ചി: പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ വ​​​​ന്നാ​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ചെ​​​​റു​​​​കി​​​​ട ബേ​​​​ക്ക​​​​റി​​​​ക​​​​ള്‍, പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ന്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍, പാ​​​​ക്കേ​​​​ജ് ഫു​​​​ഡ് നി​​​​ര്‍​മാ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ അ​​​​ട​​​​ച്ചു​​​പൂ​​​​ട്ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ബേ​​​​ക്കേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള. നി​​​​ര​​​​വ​​​​ധി​​​​പേ​​​​ര്‍ ദി​​​​വ​​​​സേ​​​​ന ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ചെ​​​​റു​​​​കി​​​​ട ബേ​​​​ക്ക​​​​റി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്.

പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ കു​​​​റ​​​​വു മൂ​​​​ലം ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്‌​​​​ക്കേ​​​​ണ്ടി​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ചി​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍, എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ടു ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ റേ​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി ബേ​​​​ക്ക​​​​റി​​​​ക​​​​ള്‍​ക്കും ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍​ക്കും മു​​​​ന്‍​ഗ​​​​ണ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബേ​​​​ക്കേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കി​​​​ര​​​​ണ്‍ എ​​​​സ്. പാ​​​​ല​​​​ക്ക​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്രേം​​​​ശ​​​​ങ്ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

അ​തി​ശൈ​ത്യം; യു​പി​യി​ൽ ജ​നു​വ​രി ഒന്നു വ​രെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടും

ല​ക്നോ: അ​തി​ശൈ​ത്യം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജ​നു​വ​രി ഒ​ന്നു വ​രെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

ത​ണു​പ്പ് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ശ്ര​ദ്ധ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ, യു​പി ബോ​ർ​ഡ് എ​ന്നി​ങ്ങ​നെ 12-ാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ സ്കൂ​ളു​ക​ളും നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്താ​നാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് നി​ർ​ദേശി​ച്ചു.

രാ​ത്രി​കാ​ല ഷെ​ൽ​ട്ട​റു​ക​ളി​ൽ കി​ട​ക്ക, പു​ത​പ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ശൈ​ത്യം ക​ണ​ക്കി​ലെ​ടു​ത്ത്, ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​ക​ൾ​ക്കു സ്‌​കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​നും അ​ധി​കാ​ര​മു​ണ്ടെ​ന്നും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റ് ചൊ​വ്വാ​ഴ്ച അ​ട​ച്ചി​ടും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്‌​നി ചൗ​ക്ക് മാ​ർ​ക്ക​റ്റ് ചൊ​വ്വാ​ഴ്ച അ​ട​ച്ചി​ടു​മെ​ന്ന് മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് ഭാ​ർ​ഗ​വ്.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ തി​ര​ക്കേ​റി​യ പ​ഴ​യ ഡ​ൽ​ഹി പ്ര​ദേ​ശ​ത്താ​ണ് ചെ​ങ്കോ​ട്ട​യും ചാ​ന്ദ്‌​നി ചൗ​ക്ക് മാ​ർ​ക്ക​റ്റും സ്ഥി​തി ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ചെ​ങ്കോ​ട്ട.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും തി​ര​ക്കേ​റി​യ​തു​മാ​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് ചാ​ന്ദ്‌​നി ചൗ​ക്ക് മാ​ർ​ക്ക​റ്റ്, കൂ​ടാ​തെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​ണ്.

ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up