Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cmrl Case

മാ​സ​പ്പ​ടി കേ​സ്; വീ​ണ​യ്ക്ക് എ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ തേ​ടി ഇ​ഡി കോടതിയിൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്കെ​തി​രേ തെ​ളി​വു​ക​ൾ തേ​ടി ഇ​ഡി കോ​ട​തി​യി​ൽ. എ​സ്എ​ഫ്‌​ഐ​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 134 രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി എ​റ​ണാ​കു​ളം പി​എം​എ​ൽ​എ കോ​ട​തി​യെ സ​മീ​പി​ച്ചു.

വീ​ണ​യും സി​എം​ആ​ര്‍​എ​ല്ലു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി കോ​ട​തി​യി​ലെ​ത്തി​യ​ത്. വീ​ണ​യും സിം​എം​ആ​ര്‍​എ​ല്ലു​മാ​യി ഉ​ണ്ടാ​ക്കി​യ 2016 ലെ ​ക​രാ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഇ​ഡി തേ​ടി​യി​രി​ക്കു​ന്ന​ത്. എ​ക്‌​സാ​ലോ​ജി​ക്കും സി​എം​ആ​ര്‍​എ​ല്ലു​മാ​യി 2017 ല്‍ ​ഉ​ണ്ടാ​ക്കി​യ ക​രാ​റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത് കൂ​ടാ​തെ എ​ക്‌​സാ​ലോ​ജി​ക് ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ള്‍, വീ​ണ​യു​ടെ ഐ​ടി റി​ട്ടേ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍, എം​പ​വ​ര്‍ ഇ​ന്ത്യ കാ​പ്പി​റ്റ​ല്‍ ക​മ്പ​നി ലോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍, വീ​ണ​യു​ടെ ലോ​ണ്‍ തി​രി​ച്ച​ട​വി​ന്‍റെ
വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഇഡി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up