x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; അ​ന്വേ​ഷ​ണം പി​ണ​റാ​യി​യി​ലേ​ക്ക് നീ​ളു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്


Published: June 17, 2026 02:47 PM IST | Updated: June 17, 2026 02:47 PM IST

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ പി​ണ​റാ​യി പ്ര​തി​സ്ഥാ​ന​ത്ത് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഷോ​ൺ ജോ​ർ​ജ്. ഇ​ത് വീ​ണാ വി​ജ​യ​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ഷോ​ൺ പ്ര​തി​ക​രി​ച്ചു.

താ​ൻ ന​ൽ​കി​യ പ​രാ​തി വീ​ണ​യെ മാ​ത്രം ചോ​ദ്യം ചെ​യ്യാ​നു​ള്ള​ത​ല്ല. അ​ന്വേ​ഷ​ണം നി​ല​വി​ൽ 10 ശ​ത​മാ​ന​ത്തോ​ള​മെ​ത്തി​യി​ട്ടു​ണ്ട് എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ സി​പി​എം ഇ​പ്പോ​ൾ നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി​യു​ടെ കൂ​ടെ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ല്ല. 26 സ​ഖാ​ക്ക​ൾ ജ​യി​ലി​ൽ കി​ട​ക്കു​ന്നു​ണ്ടെ​ന്നും ഷോ​ൺ പ​രി​ഹ​സി​ച്ചു.

Tags : CMRL case Pinarayi Vijayan Shaun George

Recent News

Corehub Up