Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockroach

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടിനുള്ള വിലക്ക് നീക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി(​​​​സി​​​​ജെ​​​​പി) യു​​​​ടെ എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ടി​​​നു​​​ള്ള വി​​​ല​​​ക്ക് നീ​​​ക്കാ​​​ൻ ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

അ​​​​ക്കൗ​​​​ണ്ട് അ​​​​ൺ​​​​ബ്ലോ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ​​​​ട് എ​​​​തി​​​​ർ​​​​പ്പൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പോ​​​​സ്റ്റു​​​​ക​​​​ൾ നീ​​​​റ്റ് പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ട് ബ്ലോ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച പ്രാ​​​​ഥ​​​​മി​​​​ക ആ​​​​ശ​​​​ങ്ക​​​​യെ​​​​ന്ന് കേ​​​​ന്ദ്രം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സി​​​​ജെ​​​​പി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ട് മേ​​​​യ് 21നാ​​​​ണ് കേ​​​​ന്ദ്രം ബ്ലോ​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​ത്.

National

സിജെപി എഫക്‌ട്; യമുനാ നദി മലിനീകരണത്തിനെതിരേ പാറ്റ വേഷത്തിലെത്തി പ്രതിഷേധം

മ​​​ഥു​​​ര: യ​​​മു​​​നാ​​​ ന​​​ദി​​​യി​​​ലെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നും ന​​​ഗ​​​ര​​​ത്തി​​​ലെ മാ​​​ലി​​​ന്യ​​​പ്ര​​​ശ്‌​​​ന​​​ത്തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ യു​​​വാ​​​വി​​​ന്‍റെ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം.

മ​​​ഥു​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ദീ​​​പ​​​ക് ശ​​​ർ​​​മ​​​യാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​റ്റ​​​യു​​​ടെ വേ​​​ഷം ധ​​​രി​​​ച്ച് പാ​​​ട്ടു​​​പാ​​​ടി​​​യും നൃ​​​ത്തം​​​ചെ​​​യ്തും മ​​​ഥു​​​ര മു​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്. ന​​​ഗ​​​ര​​​സ​​​ഭ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​രു​​​പോ​​​ലെ അ​​​മ്പ​​​രി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ദീ​​​പ​​​കി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം.

മാ​​​ലി​​​ന്യ​​​ക്കൂ​​​മ്പാ​​​ര​​​ങ്ങ​​​ളി​​​ൽ പാ​​​റ്റ​​​ക​​​ൾ പെ​​​രു​​​കു​​​ന്ന​​​തു​​​പോ​​​ലെ അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നാ​​​സ്ഥ​​​കാ​​​ര​​​ണം മ​​​ഥു​​​ര ന​​​ഗ​​​ര​​​ത്തി​​​ന്‍റെ​​​യും യ​​​മു​​​നാ​​​ ന​​​ദി​​​യു​​​ടെ​​​യും അ​​​വ​​​സ്ഥ ദി​​​നം​​​പ്ര​​​തി മോ​​​ശ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ദീ​​​പ​​​ക് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.

പ്ര​​​ശ്‌​​​ന​​​ത്തി​​​നു വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം ക​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യ​​​മു​​​ന​​​യു​​​ടെ അ​​​വ​​​സ്ഥ കൂ​​​ടു​​​ത​​​ൽ ദ​​​യ​​​നീ​​​യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. യ​​​മു​​​നാ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നു നേ​​​രേ പൂ​​​ർ​​​ണ​​മാ​​​യി ക​​​ണ്ണ​​​ട​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ണ്ണു​​​തു​​​റ​​​പ്പി​​​ക്കാ​​​നാ​​ണു താ​​​ൻ ഇ​​​ത്ത​​​ര​​​മൊ​​​രു വേ​​​ഷം​​കെ​​​ട്ടാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പാ​​​റ്റ​​​യു​​​ടെ വേ​​​ഷ​​​മ​​​ണി​​​ഞ്ഞ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ ദീ​​​പ​​​ക്കി​​​നെ കാ​​​ണാ​​​ൻ വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​മാ​​​ണു ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്. മു​​​നി​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ​​നി​​​ന്നു ദീ​​​പ​​​ക് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

”യ​​​മു​​​ന​​​യി​​​ലെ ജ​​​ല​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണു ഞ​​​ങ്ങ​​​ൾ ക​​​ഴി​​​യു​​​ന്ന​​​ത്. ന​​​ദി​​​യി​​​ലെ മാ​​​ലി​​​ന്യം ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള പ്ര​​​ഖ്യാ​​​പ​​​നം വെ​​​റും വാ​​​ഗ്ദാ​​​ന​​​മാ​​​യി മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഴു​​​ക്കു​​​ചാ​​​ലി​​​ൽ​​നി​​​ന്നു​​​ള്ള മാ​​​ലി​​​ന്യം നേ​​​രി​​​ട്ട് യ​​​മു​​​ന​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തി​​​ക​​​ഞ്ഞ ഉ​​​ദാ​​​സീ​​​ന​​​ത​​​യാ​​​ണ് കാ​​​ട്ടു​​​ന്ന​​​ത്’- ദീ​​​പ​​​ക് ശ​​​ർ​​​മ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ത​​​രം​​​ഗ​​​മാ​​​യ കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി (സി​​​ജെ​​​പി) എ​​​ന്ന് ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ രൂ​​​പ​​വ​​ത്ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മ​​​ഥു​​​ര​​​യി​​​ലെ ഈ ​​​വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം.

അ​​​ടു​​​ത്തി​​​ടെ സു​​​പ്രീം കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് ന​​​ട​​​ത്തി​​​യ ചി​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ് സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സി​​​ജെ​​​പി ട്രെ​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ, വ്യാ​​​ജ ബി​​​രു​​​ദ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​യ​​​മ​​​രം​​​ഗ​​​ത്തേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​വ​​​രെ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ത​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​സ് പി​​​ന്നീ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

National

രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലെ അ​​​​സാ​​​​ധാ​​​​ര​​​​ണ പ്ര​​​​തി​​​​ഷേ​​​​ധ ചി​​​​ഹ്ന​​​​മാ​​​​യി പാ​​​​റ്റ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ​​​ത്തി​​​ന്‍റെ അ​​​​സാ​​​​ധാ​​​​ര​​​​ണ ഭാ​​​​ഗ്യ​​​​ചി​​​​ഹ്ന​​​​മാ​​​​യി പാ​​​​റ്റ മാ​​​​റി. ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​ക്ഷേ​​​​പ​​​ഹാ​​​​സ്യ​​​​മാ​​​​യ "കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​'യു​​​​ടെ (സി​​​​ജെ​​​​പി) സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ വ​​​​ൻ കു​​​​തി​​​​പ്പി​​​​നു സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ല.

അം​​​​ഗീ​​​​കൃ​​​​ത രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​യ​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യം നി​​​​റ​​​​ഞ്ഞ ഓ​​​​ണ്‍​ലൈ​​​​ൻ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യി സി​​​​ജെ​​​​പി വ​​​​ള​​​​ർ​​​​ന്നു​​​ക​​​​ഴി​​​​ഞ്ഞു. ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യാ​​​​യ ജെ​​​​ൻ​​​​സി​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും രോ​​​​ഷ​​​​വും സി​​​​ജെ​​​​പി​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ലെ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ തെ​​​​ളി​​​​ഞ്ഞു​​​നി​​​​ൽ​​​​ക്കു​​​​ന്നു,

സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​നാ​​​​യ അ​​​​ഭി​​​​ജീ​​​​ത് ദി​​​​പ്കെ​ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള​​​​യാ​​​​ളു​​​മാ​​​​ണ്. യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​നെ താ​​​​ഴെ​​​​യി​​​​റ​​​​ക്കി​​​​യ 2013ലെ ​​​​അ​​​​ഴി​​​​മ​​​​തി​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ങ്കു​​​ചേ​​​​ർ​​​​ന്ന് ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​ജീ​​​​ത് ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തെ സ​​​​സൂ​​​​ക്ഷ്മം പി​​​​ന്തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​ൻ കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

National

വ​ന്ദേ​ഭാ​ര​തി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പാ​റ്റ; വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ

മും​ബൈ: വ​ന്ദേ​ഭാ​ര​തി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പാ​റ്റ​യെ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. മും​ബൈ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ ഭ​ക്ഷ​ണ​ത്തി​ലെ പാ​റ്റ​യു​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദ്-​മും​ബൈ യാ​ത്ര​യ്ക്കി​ടെ വി​ള​മ്പി​യ പ​രി​പ്പും ചോ​റി​ലു​മാ​ണ് ച​ത്ത പാ​റ്റ​യെ ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ റെ​യി​ൽ​വെ ക​രാ​റു​കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

ആ​ർ​കെ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള ബൃ​ന്ദാ​വ​ൻ ഫു​ഡ് പ്രൊ​ഡ​ക്ട‌്‌​സ് എ​ന്ന ക​രാ​റു​കാ​ര​നാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ച​തെ​ന്ന് യാ​ത്ര​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. താ​ൻ യാ​ത്ര ചെ​യ്ത കോ​ച്ചി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ട് പേ​ർ​ക്കെ​ങ്കി​ലും മോ​ശം ഭ​ക്ഷ​ണം ല​ഭി​ച്ച​താ​യി യാ​ത്ര​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

കാ​രാ​റു​കാ​ര​ന് 10 ല​ക്ഷം രൂ​പ പി​ഴ​യും റെ​യി​ൽ​വെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ സേ​വ​ന​ദാ​താ​വി​ന്‍റെ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up